കഞ്ചാവുമായെത്തിയ ഗുജറാത്ത് സ്വദേശിയെ പിടികൂടി.

    കാട്ടിക്കുളം: വാലൻ്റയിൻസ് ഡേ പ്രമാണിച്ച് റിസോർട്ടുകളിലും, ഹോം സ്‌റ്റേകളിലും മറ്റും ഇതര സംസ്ഥാനക്കാരടക്കമുള്ളവർ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാധ്യത മുൻനിർത്തി പോലീസ് നടത്തിയ പരിശോധനയിൽ കാട്ടിക്കുളം മാനന്തവാടി റോഡിലെ മജിസ്ട്രേറ്റ് കവലയിൽ വെച്ച് കഞ്ചാവുമായെത്തിയ ഗുജറാത്ത് സ്വദേശിയെ പിടികൂടി. സൂറത്തിൽ താമസിക്കുന്ന ക്രുണാൽ കബൂത്തർവാല (32) യെയാണ് 34 ഗ്രാം കഞ്ചാവുമായി തിരുനെല്ലി എസ്.ഐ എം.എ സനിൽ, എസ്‌സിപിഒ സുജീഷ്, സിപിഒ മാരായ ഷക്കീർ,ജോബിൻസ്, സുജിൻ, മുരളീകൃഷ്ണൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

    Read More

      ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ

      ബത്തേരി: ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ. ബീനാച്ചി പാലത്തി വീട്ടിൽ ജുനൈസ് (36) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മണിച്ചിറയിൽ വാടകക്ക് (സംസൃതൻ അപാർട്മെന്റ്) താമസിക്കുകയായിരുന്ന ഇയാളുടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 347 ഗ്രാം കഞ്ചാവും 177.16 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു. ഇയാൾ മോഷണം, ലഹരിക്കേസുകളുമുൾപ്പെടെ നിരവധി കേസുകളിലുൾപ്പെട്ടയാളാണ്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.എം സന്തോഷ്‌ മോന്റെ…

      Read More

        റസിഡൻ്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

        മുട്ടിൽ പാറക്കൽ എ.പി.ജെ നഗർ റസിഡൻ്റസ് അസോസിയേഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. റസിഡൻ്റ്സ് അസോ: പ്രസിഡണ്ട് ബെന്നി ഏലിയസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീന .സി. നായർ, ബ്ലോക്ക് പഞ്ചായത്തംഗം ശശിപന്നിക്കുഴി, അസോസിയേഷൻ സെക്രട്ടറി ആരിഫ ടീച്ചർ,ട്രഷറർ സലോമി സതീഷ് ,രക്ഷാധികാരി ജോസഫ് ജോർജ്ജ്,പ്രോഗ്രാം കമ്മിറ്റി കൺവീനർ സജി മണ്ഡലത്തിൽ തുടങ്ങിയവർ സംസാരിച്ചു

        Read More

          ഡബ്ലിയു എം ഒ വെൽഫെയർ കമ്മിറ്റി കൺവെൻഷൻ നടത്തി

          സമൂഹ സേവന പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ദൃഢനിശ്ചയവും പകരുന്ന രീതിയിൽ വയനാട് മുസ്ലിം യതീംഖാനയുടെ കണിയാമ്പറ്റ പഞ്ചായത്ത് വെൽഫെയർ കമ്മിറ്റിയുടെ കൺവെൻഷൻ കമ്പളക്കാട് ഇസ്സത്തുൽ ഇസ്ലാം സംഘം ഓഫീസിൽ ഗൗരവപൂർവ്വം നടന്നു. സെക്രട്ടറി കാവുങ്ങൽ മൊയ്‌ദുട്ടി ഹാജി സ്വാഗതം ആശംസിച്ച് യോഗത്തിന് തുടക്കം കുറിച്ചു. ട്രഷറർ വി.പി. ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. WMO മുട്ടിൽ യതീംഖാന പ്രവർത്തകസമിതി അംഗം മുസ്തഫ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വിവിധ ക്ഷേമ പദ്ധതികളും ഭാവി പ്രവർത്തന ദിശകളും…

          Read More

            ആമി രജി അവാർഡ് ഏറ്റുവാങ്ങി

            തെക്കൻ സ്റ്റാർസ് മീഡിയ, ഡ്രാമ & ഫിലിം സൊസൈറ്റി തിരുവനന്തപുരം ഏർപ്പെടുത്തിയ മൂന്നാമത് ഷോർട്ട് ഫിലിം – ആൽബം അവാർഡ് ഫെസ്റ്റിൽ വെച്ച് സംഗീത ആൽബം വിഭാഗത്തിൽ മികച്ച ഗാനരചനയ്ക്ക് ( ഭക്തിഗാനം) ആമി രജി അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ തുളസിദാസ് ആമി രജിക്ക് അവാർഡ് സമർപ്പിച്ചു. കവിയും നോവലിസ്റ്റും ചിത്രകാരിയുമായ ആമി രജി കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയാണ്. ഇപ്പോൾ വയനാട് മാനന്തവാടിയിലാണ് താമസം.

            Read More

              ക്ഷയരോഗ നിവാരണം:പ്രൊഫഷണൽ മെഡിക്കൽ അസ്സോസിയേഷൻ കൊഅലിഷൻ സംഘടിപ്പിച്ചു

              കൽപ്പറ്റ: ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ക്ഷയരോഗ നിവാരണത്തിൽ സാമൂഹ്യ പങ്കാളിത്തവും സ്വകാര്യ മെഡിക്കൽ പ്രൊഫഷണലുകളുടെ സഹകരണവും ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രൊഫഷണൽ മെഡിക്കൽ അസ്സോസിയേഷൻ കൊഅലിഷൻ സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ വച്ചു നടന്ന പരിപാടിയിൽ വായുജന്യ അണുബാധ നിയന്ത്രണം എന്ന വിഷയത്തിൽ വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ആർ ചാന്ദ്നിയും ക്ഷയരോഗ പ്രതിരോധ തെറാപ്പിയിൽ ലോകാരോഗ്യ സംഘടനയുടെ ക്ഷയരോഗ കൺസൾട്ടൻ്റ് ഡോ എ വി ഗായത്രിയും ശ്വാസകോശ ക്ഷയരോഗ…

              Read More

                റോഡിൽ ഓയിൽ പരന്നൊഴുകി അപകടം; അഗ്‌നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി

                മാനന്തവാടി: ജോസ് തിയേറ്റർ ജംഗ്ഷനിലും മിന്നുമണി ജങ്ഷന് സമീപവും റോഡിൽ ഓയിൽ പരന്നൊഴുകിയത് യാത്രക്കാർക്ക് ഭീഷണിയായി. റോഡിലെ ഓയിലിൽ തെന്നി ബൈക്ക് യാത്രക്കാർ വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് നഗരത്തിൽ ഗതാഗത തടസ്സവുമുണ്ടായി. വിവരമറിഞ്ഞ് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

                Read More

                  സ്നേഹ സ്പർശം പാലിയേറ്റീവ് രോഗി ബന്ധു സംഗമം നടത്തി.

                  തരുവണ.: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്നേഹ സ്പർശം പാലിയേറ്റീവ് രോഗി ബന്ധു സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു.ബ്ലോക്ക് ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ ആസ്യ മൊയ്‌ദു അദ്ധ്യക്ഷം വഹിച്ചു.പേര്യ സി.എച്.സി,പോരുന്നനൂർ സി.എച്.സി,നല്ലൂർനാട് ഹോസ്പിറ്റൽ തുടങ്ങിയവയുടെ കീഴിലുള്ള രോഗി,ബന്ധുക്കളാണ് സിറ്റി ഓഡിറ്റോറിയത്തിൽ ഒത്തു കൂടിയത്.ഡോ.ഷീജ പേര്യ സ്വാഗതം പറഞ്ഞു.അഡ്വ.റഷീദ് പടയൻ മുഖ്യ പ്രഭാഷണം നടത്തി.ബെന്നി,ഏകരത്തു മൊയ്‌ദു ഹാജി,പി.ഉസ്മാൻ,അബ്ദുള്ള കാഴ്ചങ്കണ്ടി,ബ്ലോക്ക് മെമ്പർ ഉഷാ വിജയൻ,ബേബി മാസ്റ്റർ,തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി രാജേഷ്…

                  Read More

                    തോട്ടം തൊഴിലാളികള്‍ 17ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.

                    കല്‍പ്പറ്റ: മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍(ഐഎന്‍ടിയുസി), സ്വന്തന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തോട്ടം തൊഴിലാളികള്‍ 17ന് രാവിലെ 10ന് വയനാട് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന ആവശ്യവുമായാണ് സമരമെന്ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയംഗവും(പിഎല്‍സി)ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ പി.പി. ആലി, മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. സുരേഷ്ബാബു, സ്വന്തന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി. ഹംസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ടി. സിദ്ദിഖ്…

                    Read More

                      കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം

                      തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.(Heatwave alert in Kerala, High UV index recorded) പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം…

                      Read More