ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹോട്ടലുകള്‍, പരിപാടികളുടെ സംഘാടകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കുന്നത് തടയാനുള്ള പുതിയ നിയമം ഉടന്‍ നിലവില്‍ വരും. നിലവിലെ ആധാര്‍ നിയമപ്രകാരം തന്നെ ആധാര്‍ പകര്‍പ്പുകള്‍ കൈവശം വെക്കുന്നത് നിയമലംഘനമാണ് എന്നതിനാലാണ് ഈ കര്‍ശന നടപടി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ പുതിയ ഡിജിറ്റല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്…

Read More

വയനാട് മെഡിക്കല്‍ കോളജ്: ആക്ഷന്‍ കമ്മിറ്റി ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തു

കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിനു സ്ഥിര നിര്‍മാണം നടത്തുന്നതില്‍ അനിശ്ചിതത്ത്വം തുടരുന്നതിനിടെ സര്‍ക്കാരിനും ആരോഗ്യ-കുടുംബക്ഷേമ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കുമെതിരേ ലോകായുക്തയില്‍ കേസ്. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ.വി. ഗോകുല്‍ദാസാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചില്‍ കേസ് ഫയല്‍ ചെയ്തത്. ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരിയുമായ അഡ്വ.വി.പി. എല്‍ദോ, അഡ്വ.എ.കെ. അബ്ദുള്‍സലാം, അഡ്വ.നിഷ എന്‍. ഭാസി എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാക്കാന്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സന്നദ്ധമായ ഭൂമിയില്‍…

Read More

എൻഎസ്എസ് വളണ്ടിയർമാർക്ക് ജില്ലാതല പരിശീലനം നൽകി.

മുട്ടിൽ : ഈ വർഷം ഡിസംബറിൽ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ തിരഞ്ഞെടുത്ത എൻഎസ്എസ് വളണ്ടിയർമാർക്ക് ജില്ലാതലത്തിൽ പരിശീലനം നൽകി.”ഇനിയുമൊഴുകും മാനവ സേവനത്തിന് ജീവവാഹിനിയായ്” എന്നാണ് ഈ വർഷത്തെ ക്യാമ്പിന്റെ പേര്. ജില്ലയിലെ 59 യൂണിറ്റുകളിൽ നിന്നുള്ള വളണ്ടിയർമാർക്ക് ആണ് പരിശീലനം നൽകിയത്. ക്യാമ്പിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും , ക്യാമ്പ് സംഘാടനത്തെ സംബന്ധിച്ചും ലീഡർമാർക്ക് പരിശീലനം നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം മുട്ടിൽ ഡബ്ലിയു ഒ വിഎച്ച്എസ്എസ് ൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഗൗസ്…

Read More

നഴ്സിംഗ് വിദ്യാർത്ഥി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു; നാടിന് നൊമ്പരമായി അമൽ

പള്ളിക്കുന്ന്: പള്ളിക്കുന്ന് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിൻ്റേയും റെമിയുടേയും മകൻ അമൽ പി.എസ് (21) ആണ് മരിച്ചത്.   ഇന്നലെ രാത്രിയോടെയാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.   സംസ്‌കാരം നാളെ (ഡിസംബർ 9) രാവിലെ 10 മണിക്ക് ചുണ്ടക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: മുണ്ടക്കൈ – ചുരൽമല ദുരന്തബാധിതർക്ക് വോട്ടെടുപ്പ് ദിവസം വാഹന സൗകര്യം ഒരുക്കും

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന് മുണ്ടക്കൈ – ചുരൽമല ദുരന്ത ബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വോട്ട് ചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്ത ബാധിത പ്രദേശത്തെ 430 കുടുംബങ്ങളാണ് നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നത്. കൽപ്പറ്റ, മീനങ്ങാടി, മുട്ടിൽ, കണിയാമ്പറ്റ, മൂപ്പൈനാട്, അമ്പലവയൽ എന്നിവിടങ്ങളിൽ താമസിക്കുന്ന 300 കുടുംബങ്ങളിലെ 1200 ൽ അധികം പേർക്ക് വാഹന സൗകര്യം ഒരുക്കും. വോട്ടെടുപ്പ് ദിവസം പോളിങ്…

Read More

വയനാട് ബൈസിക്കിൾ ചാലഞ്ച് നാലാമത് എഡിഷൻ ആവേശകരമായ സമാപിച്ചു.

വയനാട് ബൈസിക്കിൾ ചാലഞ്ച് നാലാമത് എഡിഷൻ ആവേശകരമായ സമാപിച്ചു. വിവിധ കാറ്റഗറികളിലായി 130 ഓളം റൈഡേഴ്സ് പങ്കെടുത്തു. 2022 ൽ ആരംഭിച്ച വയനാട് ബൈസിക്കിൾ ചാലഞ്ച് മത്സരാർത്ഥികളുടെ പങ്കാളിത്തത്താൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റ് ആയാണ് കണക്കാക്കപ്പെടുന്നത്. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചാലഞ്ച് ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള സൈക്ലിസ്റ്റുകളുടെ ഏറ്റവും സുപ്രധാനമായ ഒരു കലണ്ടർ ഇവന്റ് ആയാണ് അറിയപ്പെടുന്നത്. ഇത്തവണ ശുചിത്വ മിഷന്റെ സഹകരണത്തോടെ വയനാടിന്റെ…

Read More

ഇടതുഭരണത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി: വി ഡി സതീശന്‍

കമ്പളക്കാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശുപത്രികളില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെ ആരോഗ്യ കേരളം വെന്റിലേറ്ററിലായി. വൈദ്യുതി ബോര്‍ഡും സപ്ലൈകോയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും വലിയ കടക്കെണിയിലാണ്. ഏഴ് ക്ഷേമനിധി ബോര്‍ഡുകളും തകര്‍ന്ന് തരിപ്പണമായി. എന്നിട്ടാണ് ഭരണനേട്ടമുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. യു ഡി എഫ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ആദ്യ സര്‍ക്കാര്‍ നല്‍കിയ 600…

Read More

‘ഓഫീസ് സമയം കഴിഞ്ഞാൽ പിന്നെ ഫോൺ എടുക്കേണ്ട’; സുപ്രധാന ബില്ലുമായി സുപ്രിയ സുലെ

ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ പിന്നെ ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇമെയിലുകളും അവഗണിക്കാനുള്ള നിയമപരമായ അവകാശം ജീവനക്കാർക്ക് നൽകുന്ന സ്വകാര്യ ബിൽ ലോക്‌സഭയിൽ. എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെയാണ് ‘റൈറ്റ് ടു ഡിസ്‌കണക്ട്’ (Right to Disconnect) ബിൽ അവതരിപ്പിച്ചത്.   നിശ്ചിത ജോലി സമയത്തിന് ശേഷമോ, അവധി ദിവസങ്ങളിലോ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മറുപടി നൽകാൻ ജീവനക്കാർ ബാധ്യസ്ഥരല്ല എന്നതാണ് ബില്ലിലെ പ്രധാന നിർദ്ദേശം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്, അവിടുത്തെ ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ…

Read More

രാജ്യാന്തര ചലചിത്രോ ഝവത്തിൽ ഉദ്ഘാടനചിത്രം ‘പലസ്തീന്‍ 36’.

തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന്‍ 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.   ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഈ ചിത്രം, ടോറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗാലാ പ്രസന്റേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 20 മിനിറ്റ് നേരമുള്ള കരഘോഷവും നേടിയിരുന്നു.. 98-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രം കൂടിയാണിത്.   1936 മുതല്‍ 1939…

Read More

വികസനത്തിന് തുരങ്കം വെക്കുന്ന കോൺഗ്രസിന്റെ നിലപാട് അപഹാസ്യം: പി സി ചാക്കോ

 പൊഴുതന: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായി കേരളം വികസന കുതിപ്പിൽ മുന്നേറിക്കൊണ്ടിരിക്കുബോൾ കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങൾ നേടിയെടുക്കുവാൻ വേണ്ടി കേരള ഗവർമെന്റിനോടൊപ്പം നിൽക്കേണ്ട കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം അത് ലഭിക്കാതിരിക്കുവാൻ വേണ്ടി തുരങ്കം വെക്കുന്ന സമീപനമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും വയനാട് തുരങ്കപാതയ്ക്ക് പോലും കോൺഗ്രസ് തുരങ്കം വെച്ച കാഴ്ചയാണ് വയനാടൻ ജനത അനുഭവിച്ചറിഞ്ഞതെന്നും എൻസിപി (എസ്) അഖിലേന്ത്യാ വർക്കിംഗ് പ്രസിഡണ്ട് പിസി ചാക്കോ പ്രസ്താവിച്ചു.  ത്രിതല…

Read More