പ്രകാശ് പ്രാസ്‌കോയെ ആദരിച്ചു.

ക്യാൻസർ ചികിത്സയിൽ മുടി നഷ്ടപ്പെട്ട സ്ത്രീകൾക്ക് സൗജന്യമായി വീഗ്ഗ് നൽകാനും സ്തനങ്ങൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമ സ്തനങ്ങൾ നൽകാനും നിസ്വാർത്ഥമായി നിരന്തരം കേശദാന പ്രോഗ്രാമുകൾ നടത്തി വരുന്നതിന് വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്‌കോയെ തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് മെഡിക്കൽ കോളേജ് മെമെന്റോയും സർട്ടിഫിക്കറ്റ് നൽകി ആദരരിച്ചു. ചടങ്ങ് ലോകപ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് മെഡിക്കൽ കോളേജ് ജോയന്റ് ഡയറക്ടർ…

Read More

സുൽത്താൻബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് അടുത്ത അധ്യയന വർഷം തന്നെ പ്രവർത്തനം ആരംഭിക്കാൻ നടപടികൾ ഊർജിതമാക്കും: ഐസി ബാലകൃഷ്ണൻ എംഎൽഎ

സുൽത്താൻബത്തേരി: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ അനുവദിച്ച സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനം അടുത്ത അധ്യയന വർഷം തന്നെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഊർജിതമാക്കാൻ തീരുമാനം. കോളേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സുൽത്താൻബത്തേരി ഗസ്റ്റ്ഹൗസിൽ യോഗം ചേർന്നു. നിയോജകമണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വയനാട്ടിലെ, പ്രത്യേകിച്ച് സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിന്…

Read More

കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായതായി:സംഭവം ബത്തേരിയിൽ

ബത്തേരി: ബത്തേരി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായതായി പരാതി. കഴിഞ്ഞ ദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സ്റ്റേഷനിൽ നിന്ന് കാണാതായത്.   കടുത്ത സുരക്ഷാ സംവിധാനങ്ങളുള്ള പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ നിന്ന് ലഹരി ഉൽപ്പന്നങ്ങൾ എങ്ങനെ കാണാതായി എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂ.

Read More

ഉമ്മർ പൂപ്പാറ്റയുടെ നിര്യാണത്തിൽ അനുശോചിച്ചു.

കൽപ്പറ്റ: കെപിസിസി സംസ്കാര സാഹിതി ജില്ലാ സെക്രട്ടറിയും പ്രശസ്ത മിമിക്രി ആർട്ടിസ്റ്റുമായ ഉമ്മർ പൂപ്പറ്റയുടെ നിര്യാണത്തിൽ കെപിസിസി സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയോഗം അനുശോചിച്ചു. ശബ്‌ദവും ഭാവവും സമന്വയിപ്പിച്ച് അനുകരണകലയിലൂടെ ജനഹൃദയങ്ങളിൽ ചിരിയും ചിന്തയും നൽകിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്‌മരിച്ചു . പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സി കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, കെ പത്മനാഭൻ , സലീം താഴത്തൂർ അബ്രഹാം കെ മാത്യു, വന്ദനഷാജു, ടി സതീഷ് കുമാർ, എൻ…

Read More

താഴെ കരണി ഇൻഡോർ സ്റ്റേഡിയത്തിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതിയും ക്രമക്കേടുകളും : സമഗ്രാന്വേഷണം വേണമെന്ന് ലോക്കൽ ഗവേണൻസ് വാച്ച്

കൽപ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലും പനമരം ബ്ലോക്ക് പഞ്ചായത്തിലും താഴെ കരണി ഇൻഡോർ സ്റ്റേഡിയത്തിൻ്റെ മറവിൽ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നടന്ന ഭൂമി ഇടപാടിൽ ലക്ഷങ്ങളുടെ അഴിമതിയും, ക്രമക്കേടും, നിയമലംഘനങ്ങളും നടന്നിട്ടുണ്ടെന്നും, ഭരണസമിതികളുടെ തീരുമാനങ്ങൾ അടിയന്തരമായി റദ്ദാക്കണമെന്നും, ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ലോക്കൽ ഗവേണൻസ് വാച്ച് (LGW) ആവശ്യപ്പെട്ടു.   ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, വിജിലൻസ് ഡയറക്‌ടർ, ജില്ലാ കളക്‌ടർ എന്നിവർക്ക് സംഘടന ഔദ്യോഗികമായി പരാതി നൽകി.   പടാരിക്കുന്ന്…

Read More

സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി സുമേഷ്. എ.കെ.

കണ്ണൂർ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി സുമേഷ്. എ.കെ. മാനന്തവാടി ഗവ.കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ് . വയനാട്ടിലെ ചെറുകിട ക്ഷീര കർഷകരുടെ വരവ് – ചെലവുകളും കർഷകർ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രൊഫ. ഡോ. ദേവസ്യ എം.ഡി.യുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. മാനന്തവാടി തവിഞ്ഞാൽ പോരൂർ ദേശത്ത് പരേതനായ ആലഞ്ചേരി കൃഷ്ണൻ നമ്പ്യാരുടെയും അയിര വീട്ടിൽ സരോജിനിയുടെയും മകനാണ്. ഭാര്യ: സന്ധ്യ കെ ( കൽപ്പറ്റ മൈനർ ഇറിഗേഷൻ ഓഫീസ്)….

Read More

യുവതിയെ ബന്ധുവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തവിഞ്ഞാൽ:  പേര്യ ആലാറ്റിൽ മോണിച്ചൻകുന്ന് ഊരിലെ ആദിവാസി യുവതിയെ ബന്ധുവീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിച്ചൻകുന്ന് ഊരിലെ ചാലന്റെയും അമ്മിണിയുടെയും മകളായ അലീന (20) ആണ് മരിച്ചത്.   മോണിച്ചൻകുന്ന് ഊരിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള കാവുങ്കൽ ഊരിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ രണ്ട് ദിവസം മുൻപാണ് അലീന എത്തിയത്. ഇന്നലെ രാവിലെയാണ് ഈ വീട്ടിലെ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ യുവതി ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ച്…

Read More

പാലക്കാട്ട് ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

പാലക്കാട്: പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിന്‍റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. ചടനാംകുറിശ്ശി ത്രിവേണി നഗറിലാണ് സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി അജ്ഞാതനെത്തി പ്രദേശത്തെ ട്രാൻസ്ഫോമറിന്‍റെ ഫ്യൂസ് മോഷ്ടിച്ചു കൊണ്ടുപോവുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വൈദ്യുതി മുടക്കം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത് . കടുത്ത ചൂടും അപ്രഖ്യാപിത പവർകട്ടും മൂലം വലയുന്ന ജനങ്ങൾക്ക് മോഷണം കാരണം ഇരട്ടി ദുരിതമാണ് ഉണ്ടാകുന്നത്. സംഭവത്തിൽ നാട്ടുകാർ പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം…

Read More

സമസ്ത താലൂക്ക് മീലാദ് റാലി വർണാഭമായി

സുൽത്താൻ ബത്തേരി: തിരു നബി(സ്വ) കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ സമസ്ത മീലാദ് കാംപയിനിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് സമസ്ത കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് റാലി സുൽത്താൻ ബത്തേരി ടൗണിനെ വർണാഭമാക്കി പ്രൗഢോജ്വലമായി. നിരവധി ദഫ് സ്കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ ടൗൺ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി ചുങ്കം ജംഗ്ഷൻ, ട്രാഫിക് ജംഗ്ഷൻ, അസംപ്ഷൻ ജംഗ്ഷൻ, ഗാന്ധി ജംഗ്ഷൻ വഴി സ്വതന്ത്ര മൈതാനിയിൽ സമാപിച്ചു. താലൂക്കിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളായ…

Read More

കണിയാമ്പറ്റ ജി.യു.പി. സ്‌കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ.യു.പി.സ്‌കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.വർദ്ധിച്ചുവരുന്ന ലഹരി ഭീഷണികൾക്കെതിരെ വീടുകളിൽ ശക്തമായ ജാഗ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. “കണ്ണ് തുറക്കാം,കാതോർക്കാം; കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങളും ലഹരിഭീഷണികളും” എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും സെമിനാറും നയിച്ചു.മാറുന്ന കാലത്ത് കുട്ടികളിലുണ്ടാകുന്ന സ്വഭാവ മാറ്റങ്ങൾ തിരിച്ചറിയേണ്ടതിന്റെയും കുടുംബത്തിൽ സുരക്ഷിതമായ സൗഹൃദാന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം വിശദീകരിച്ചു. പി.ടി.എ.പ്രസിഡന്റ് ടി.പി. ഹാരിസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.അധ്യാപിക…

Read More