പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്: പ്രത്യേക സീറ്റിങ് നടത്തും

കൽപറ്റ:വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താൻ കഴിയുന്ന ചുരമില്ല ബദൽ റോഡ് ആയ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കുന്നതിനായി പ്രത്യേക സിറ്റിങ് നടത്തുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. വനം, റവന്യൂ പൊതുമരാമത്ത്, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഡി പി ആർ അംഗീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇതിനായി തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിമാരുടെയുംറോഡിൻ്റെ ഭാഗം ഉൾക്കൊള്ളുന്ന എംഎൽഎമാരുടെയും സാന്നിധ്യത്തിൽ ആയിരിക്കും പ്രത്യേക സിറ്റിങ്. വയനാട് ഡിസിസിയിൽ വച്ച് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ…

Read More

ലോക പുകയില രഹിത ദിനാചരണം സംഘടിപ്പിച്ചു

ബത്തേരി:’വ്യാജ ആകർഷണങ്ങളെ തുറന്നുകാട്ടാം – നിക്കോട്ടിൻ, പുകയില അടിമത്തത്തിനെതിരെ പോരാടാം’ എന്ന സന്ദേശമുയർത്തി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും നേതൃത്വത്തിൽ ലോക പുകയില രഹിത ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല പരിപാടിയുടെയും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിൻ്റെയും ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ നിർവഹിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പരമ്പരാഗത കലാ സാംസ്കാരിക പരിപോഷണത്തിലൂടെ പുകയില ലഹരി വിമുക്ത ഉന്നതികൾ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന…

Read More

വായന കളരി സമാപിച്ചു

പൂരിഞ്ഞി: യുണൈറ്റഡ് കൾച്ചറൽ സെൻറർ & ലൈബ്രറി സംഘടിപ്പിച്ച വായനകളരിയുടെ സമാപന സമ്മേളനം വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശാനുസരണം ബാലവേദി വിദ്യാർഥികൾക്കായി ഏപ്രിൽ 24 മുതൽ മെയ് 30 വരെ വായന, സാഹിത്യ ചർച്ച,റീഡിംഗ് തിയ്യേറ്റർ, കലാപരിപാടികൾ, രചനാ മത്സരങ്ങൾ, പഠനയാത്ര എന്നിവ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വായനാശീലം വളർത്തുന്നതിനും വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടികൾ സഹായകമായി. സമാപന സമ്മേളനത്തിൽ…

Read More

മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്നേഹസമ്മാനങ്ങളുമായി വിനോദിനിയും നൈസയും സ്കൂളിലേക്ക്; ഹൃദ്യമായ പ്രവേശനോത്സവം

കൽപറ്റ: സംസ്ഥാനത്തെ പ്രവേശനോത്സവ ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ പ്രത്യേക സമ്മാനങ്ങളുമായി വിനോദിനിയും നൈസമോളും സ്കൂളിലേക്ക് (CM VD Satheesan School Reopening Gift Vinodini). പാലക്കാട് ജില്ലയിലെ ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന ഒഴുപാറ സ്വദേശി വിനോദിനിക്കും, വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട നൈസമോൾക്കുമാണ് മുഖ്യമന്ത്രിയുടെ പഠനോപകരണങ്ങൾ അടങ്ങിയ സ്നേഹസമ്മാനങ്ങൾ ലഭിച്ചത്.   മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുനൽകാൻ വ്യക്തിപരമായി ഇടപെട്ട വി.ഡി….

Read More

ഉന്നത വിജയികളെ ആദരിച്ചു; പഠനോപകരണങ്ങൾ കൈമാറി

കാവുംമന്ദം:ഡിവൈഎഫ്‌ഐ തരിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞൂറയിലെ ‘തരിയോടിന്റെ ലോഡ്‌സ്‌’ മൈതാനത്ത്‌ നടത്തിയ ക്രിക്കറ്റ്‌ ടൂർണമെന്റിലൂടെ സമാഹരിച്ച തുകയുമായി പഠനോപകരണ വിതരണം നടത്തി. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ ഉദ്ഘാടനംചെയ്തു. മേഖലാ ജോയിന്റ് സെക്രട്ടറി ഷബ്ന ഷമീർ അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ്, ജോയിന്റ് സെക്രട്ടറി എം രമേശ്, ബ്ലോക്ക് പ്രസിഡന്റ് സി എച്ച് ആഷിക്ക്, വൈസ് പ്രസിഡന്റ് ശരത്ത് എന്നിവർ…

Read More

സ്പോർട്സെൻസ് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു

വയനാട്ടിലെ യുവ സൈക്ലിസ്റ്റുകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്പോർട്സ് പ്രൊമോട്ടിംഗ് സ്റ്റാർട്ടപ്പ് സ്ഥാപനമായ SPORTSENSEയുടെ നേതൃത്വത്തിൽ ഇന്ന് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം ഉദ്ഘാടനം നിർവഹിച്ചു. വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സാജിദ് ആശംസകൾ അർപ്പിച്ചു. 23 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരങ്ങൾ രണ്ട് വിഭാഗങ്ങളിലായാണ് നടന്നത്. അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിൽ ആലിയ ഫർവീൻ ഒന്നാം സ്ഥാനവും വേദ അഭിലാഷ് രണ്ടാം സ്ഥാനവും നേടി. അണ്ടർ-12 ആൺകുട്ടികളുടെ വിഭാഗത്തിൽ…

Read More

കൊല്ലിവയൽ അങ്കണവാടിയിൽ പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

മേപ്പാടി: കോട്ടവയൽ കൊല്ലിവയൽ 24 – ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവവും പഠനം കഴിഞ്ഞവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐസിഡിഎസ് സുപ്പർവെസർ ഷീജ പി ജി നിർവഹിച്ചു. എ എൽ എം എസ് സി അംഗങ്ങൾ രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതമേകുകയും പഠനം പൂർത്തിയാക്കിയവർക്ക് മെമൻ്റോകൾ നൽകി യാത്രയയപ്പും ഒരുക്കി ചടങ്ങിൽ പങ്കെടുത്തവർക്ക് പായസവിതരണവും നടത്തി അങ്കണവാടി ടീച്ചർ രാധാമണി ടി ,ഹെൽപ്പർ ദീപ ടി…

Read More

പോലീസുകാരന് ദേശീയ തല പഞ്ച ഗുസ്തിയിൽ നേട്ടം

പോലീസുകാരന് ദേശീയ തല പഞ്ച ഗുസ്തിയിൽ നേട്ടം – രണ്ടാം സ്ഥാനം കരസ്ഥമാക്കി വയനാട് ജില്ലാ പോലീസിന്റെ യശസ്സ് ഉയർത്തി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ് ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട് ജില്ലാ പോലീസിന്റെ അഭിമാനമായി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്. 2026 മെയ്‌ 29 മുതൽ ജൂൺ 2 വരെ…

Read More

മില്‍മ പാലിൻ്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍, ലിറ്ററിന് നാല് രൂപയുടെ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ മില്‍മ പാലിൻ്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മില്‍മ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വില വർധിക്കും. വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങള്‍ക്ക് ജനുവരിയില്‍ വില വർധിപ്പിച്ചതിനാല്‍ പുതുക്കിയ നിരക്ക് ബാധകമാകില്ല. ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അനുമതിയോടെ കഴിഞ്ഞ തവണ ചേർന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗമാണ് വിലവർധനയ്ക്ക്…

Read More

സേവനത്തിന് സല്യൂട്ട്; വയനാട്ടിൽ നിന്ന് 12 പോലീസ് ഉദ്യോഗസ്ഥർ പടിയിറങ്ങുന്നു

കൽപ്പറ്റ :പോലീസ് സേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം 2026 മേയ് 31 ന് സര്‍വീസില്‍ നിന്നും 12 പേരാണ് വിരമിക്കുന്നത്. കണ്‍ട്രോള്‍ റൂമിലെ എസ്.ഐ ഷറഫുദ്ദീന്‍ വേങ്ങലത്ത്, എസ്.എം.എസ് യുണിറ്റിലെ എസ്.ഐ ഇ.കെ അബൂബക്കര്‍, ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐമാരായ എം.കെ. സാജു, അനീഷ് കൈതേരി വീട്ടില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എസ്.ഐ.മാരായ വി.പി. സാജന്‍, സി. ഗിരീഷ്, സൈബര്‍ പി.എസിലെ എസ്.ഐ പി.എം. പുഷ്പരാജന്‍, ഡി.എച്ച്.ക്യുവിലെ എസ്.ഐ. രാജശേഖരന്‍, ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.ടി….

Read More