ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു.

ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു. കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും സീനിയർ ഫോറസ്റ്റ് ഡ്രൈവർ കെ കെ രവീന്ദ്രനുള്ള യാത്രയയപ്പും സംസ്ഥാന ജനറൽ സെക്രട്ടറി സി കെ റസാക്ക് ഉദ്ഘാടനം ചെയ്തു. വനം വകുപ്പിലെ മുഴുവൻ വാഹനങ്ങളിലും സ്ഥിരം ഡ്രൈവർ നിയമനം നടത്തുക. മനുഷ്യവന്യജീവി സംഘർഷ ലഘൂകരിക്കുന്നതോടൊപ്പം ജീവനക്കാർക്കും മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ജിതിൻ.എൻ. കെ അധ്യക്ഷനായി പി ജി ഷാജി. എൻ കൃഷ്ണൻകുട്ടി. കെ കെ രവീന്ദ്രൻ….

Read More

വായ്പമേള നടത്തി.

പനമരം : വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് പനമരം പഞ്ചായത്തിൽ വായ്‌പാമേള സംഘടിപ്പിച്ചു.പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി ജോസ് ഉത്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് ബെന്നി.പി.സി. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റീജിണൽ മാനേജർ ജോൺസൺ വായ്പാ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് ഓഫീസർ ജാൻസി മെർലിൻ,കൃഷി ഓഫീസർ ശിശിര,ബാങ്ക് സെക്രട്ടറി രഞ്ജിത്ത്,സി.ഡി.എസ് ചെയർപേഴ്‌സൺ ജാനകി തുടങ്ങിയവർ സംസാരിച്ചു .

Read More

ഗിരീഷ് മാസ്റ്റർക്ക് എടപ്പെട്ടി പൗരാവലി യാത്രയയപ്പ് നൽകി

എടപ്പെട്ടി: എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസറായി നിയമിതനായ എടപ്പെട്ടി ഗവ. എൽ പി സ്‌കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിന് എടപ്പെട്ടി പൗരാവലി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. മൂന്നു വർഷങ്ങളായി എടപ്പെട്ടി സ്‌കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി സ്‌കൂളിനെ മികവിൻ്റെ കേന്ദ്രമാക്കിമാറ്റുന്നതിൽ ഇദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയതോടൊപ്പം ഉപജില്ലാ മേളകളിൽ വിദ്യാലയത്തിന് നേട്ടമുണ്ടാക്കാനും ഇക്കാലയളവിൽ സാധിച്ചു. സ്കൂളിൽ മികച്ച പാർക്ക്, സ്വന്തമായി വാഹനം , സ്മാർട്ട് ക്ലാസ് മുറികൾ,…

Read More

തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികളെന്ന് രശ്‌മി ടീച്ചർ

കാട്ടിക്കുളം: കാട്ടിക്കുളം ജി എച്ച് എസ് എസ് മുൻ അധ്യാപികയും, നിലവിൽ ജി എച്ച് എസ് എസ് മൂലങ്കാവിലെ ഹയർ സെക്കൻ്ററി വിഭാഗം അധ്യാപികയുമായ ശ്രീമതി വി എസ് രശ്മി ടീച്ചറെ കാട്ടിക്കുളം സ്‌കൂൾ പി ടി എ ആദരിച്ചു. ഡോ. എ പി ജെ അബ്‌ദുൾ കലാം സ്‌റ്റഡി സെൻ്റർ ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡിനർഹയായ ടീച്ചറുടെ കാട്ടിക്കുളം വിദ്യാലയം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്. മികച്ച അധ്യാപനം, അധ്യാപക പരിശീലനം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ ഉന്നമനത്തിനായി…

Read More

ഇനി ഒരു മൂർഖനെയും പേടിക്കണ്ടാ, വരുന്നു, സൂപ്പർ ആന്റി വെനം

ന്യൂഡൽഹി ∙ എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹായത്തോടെയാണ് ഈ ആന്റിവെനം വികസിപ്പിച്ചത്. നിലവിൽ എല്ലാ മൂർഖൻ പാമ്പുകളുടെയും വിഷം പ്രതിരോധിക്കുന്ന ആന്റിവെനം ഇല്ല.   സ്പെക്ടക്ൾഡ് കോബ്ര, മോണോക്ൾഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ ഇനം മൂർഖൻ പാമ്പുകളുടെ വിഷത്തെ തടയാൻ ഈ ആന്റിവെനം ശേഷിയുള്ളതാണ്. എലികളിൽ നടത്തിയ 3 ഘട്ട പരീക്ഷണങ്ങളും വിജയിച്ചു….

Read More

പനമരം പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള കാലാവധി നീട്ടി

പനമരം: പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനവാസമേഖലകളിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടി. 2027 മേയ് വരെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റം കാലാവധി നീട്ടി ഉത്തരവിറക്കിയത്. കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി ലഭിച്ച തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡനായി നിശ്ചയിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് നീട്ടിയത്. സന്നദ്ധതയറിയിച്ച് അപേക്ഷ സമർപ്പിച്ച ഷൂട്ടിങ് ലൈസൻസുള്ള പത്തുപേർക്കാണ് പത്തു നിബന്ധനകളോടെ കാട്ടുപന്നിയെ ഉന്മൂലനം ചെയ്യുന്നതിനായി അനുമതി നൽകിയിട്ടുള്ളത്. വിഷപ്രയോഗം,…

Read More

ചണ്ണോത്തുകൊല്ലി ജി എൽ പി എസ് സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂത്തോട്ടമൊരുക്കി

പുൽപ്പള്ളി : ചണ്ണോത്തുകൊല്ലി ജി എൽ പി എസ് സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിച്ച് മനോഹരമായ പൂത്തോട്ടം ഒരുക്കി. വിദ്യാലയ പരിസരം കൂടുതൽ മനോഹരമാക്കുന്നതിനൊപ്പം കുട്ടികളിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പൂത്തോട്ടം ഒരുക്കിയത്. വിവിധയിനം പൂച്ചെടികളും അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കുട്ടികൾ പൂന്തോട്ടത്തിന്റെ പരിപാലനവും ഏറ്റെടുത്തു. ഒഴിവുസമയങ്ങളിൽ ചെടികൾക്ക് വെള്ളമൊഴിക്കുകയും പരിചരിക്കുകയും ചെയ്യുന്ന കുട്ടികൾ പൂത്തോട്ടത്തിന്റെ വളർച്ചയിൽ ഏറെ ആവേശത്തോടെയാണ് പങ്കാളികളാകുന്നത്. വിദ്യാലയത്തിലെ കൂട്ടായ പ്രവർത്തനത്തിന്റെ മികച്ച…

Read More

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ സർക്കാർ ഏറ്റെടുക്കണം: ഐ.എൻ.റ്റി.യു.സി

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിലെ മുഴുവൻ ആളുകളുടെയും വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്ന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) സെന്റി നൽറോക്ക് എസ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 700 കോടിയിലധികം രൂപയിൽ നിന്ന് ഇതിനുള്ള തുക കണ്ടെത്തണമെന്നും ദുരന്തബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. എൻ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ….

Read More

മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു.

പനമരം: പനമരം ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ JCI കൽപ്പറ്റ സ്പോൺസർ ചെയ്യുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതി ജില്ലാ ഫൂട്ബോൾ താരം ദീപക് റോഷന് കൈമാറി JCI കൽപ്പറ്റ കോർഡിനേറ്റർ പി.ഇ. ഷംസുദ്ദീൻ നിർവ്വഹിച്ചു. സെപ്തംബർ 9 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന JCI വാരാഘോഷത്തിൻ്റെ ഉത്‌ഘാടനവും പ്രിൻസിപ്പൾ രമേശ് കുമാർ എം. ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ഷിബു. എം.സി, മുഹമ്മദ് നവാസ് മാസ്റ്റർ,ഷാജി പോൾ, ഷെമീർ പാറമ്മൽ, സജീഷ് കുമാർ, മാതൃഭൂമി…

Read More

ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി

ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി   – ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ലഹരി കൈമാറിയവർ പിടിയിൽ   ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്ന ലഹരി കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതൽ…

Read More