രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി
പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി’ പ്രോജക്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. സ്കൂളിലെ 85 കേഡറ്റുകൾ ചേർന്ന് പ്രദേശത്തെ അയൽക്കൂട്ടങ്ങളിലും വീടുകളിലുമായി രക്തദാന ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. ചടങ്ങിൽ വെച്ച് പനമരം പഞ്ചായത്ത് വാർഡ് മെമ്പറും SPC കേഡറ്റ് മാനവിന്റെ…
