കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര: ജനുവരി അഞ്ചിന് കൽപ്പറ്റയിൽ

    കൽപറ്റ : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്രക്ക് ജനു.5 ന് തിങ്കളാഴ്ച കൽപ്പറ്റയിൽ സ്വീകരണം നൽകും.കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് യാത്ര നായകൻ. സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്. മനുഷ്യർകൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. തിങ്കളാഴ്ച രാവിലെ 9മണിക്ക് ലക്കിടിയിൽ കേരളായാത്രാ…

    Read More

      സംസ്ഥാനത്ത് 2365 കോടി വകയിരുത്തി കേര പദ്ധതി നടപ്പാക്കും: മന്ത്രി പി. പ്രസാദ്

      സംസ്ഥാനത്ത് 2365 കോടി വകയിരുത്തി കേര പദ്ധതി നടപ്പാക്കും: മന്ത്രി പി. പ്രസാദ് ജില്ലയിൽ കാപ്പി കൃഷിക്ക് പ്രത്യേക പരിഗണന നൽകും കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന–കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. അമ്പലവയൽ സെന്റർ ഓഫ് എക്സലൻസ് ട്രെയിനിങ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ചയ്ക്ക്…

      Read More

        ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകൾ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകർക്ക് അറിയാൻ

        ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബർ-ഡിസംബർ കാലയളവിലെ അതേ നിരക്കുകൾ തന്നെ വരും മാസങ്ങളിലും തുടരും. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, പിപിഎഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളിൽ പണം നിക്ഷേപിച്ചിട്ടുള്ളവർക്ക് നിലവിലുള്ള പലിശ തന്നെ തുടർന്നും ലഭിക്കും. പുതുക്കിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ: വിവിധ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ…

        Read More

          വാഹന ഉടമകൾക്ക് ആശ്വസിക്കാം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി

          ഫെബ്രുവരി ഒന്നുമുതൽ നൽകുന്ന ഫാസ്‌ടാഗുകൾക്ക്, ആക്ടിവേറ്റ് ചെയ്തശേഷമുള്ള കെവൈവി(നോ യുവർ വെഹിക്കിൾ) ഒഴിവാക്കി ദേശീയപാതാ അതോറിറ്റി. ആക്ടിവേഷനുശേഷം ഏറെ പ്രയാസമുള്ള കെവൈവി നടപടികൾകൊണ്ട് പ്രയാസപ്പെട്ട വാഹനയുടമകൾക്ക് ആശ്വാസകരമായ തീരുമാനമാണിത്.   നേരത്തേ നൽകിക്കഴിഞ്ഞ ഫാസ്‌ടാഗുകൾക്കും സ്ഥിരമായി കെവൈവി ചോദിക്കുന്നതും ഒഴിവാക്കി. പരാതി ലഭിക്കുന്ന കേസുകളിൽമാത്രമേ ഇത് നിർബന്ധമാക്കൂ. കാർ, ജീപ്പ്, വാൻ വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കാണ് ഫെബ്രുവരി ഒന്ന് മുതൽ നൽകുന്ന ഫാസ്‌ടാഗുകൾക്ക് പിന്നീടുള്ള കെവൈവി ഒഴിവാക്കിയത്.   ആക്ടിവേഷന്മുൻപുള്ള സുരക്ഷ ശക്തമാക്കി ഫാസ്‌ടാഗുകൾ ആക്ടിവേറ്റ്ചെയ്യുന്നതിന് മുൻപുള്ള സുരക്ഷാസംവിധാനങ്ങൾ…

          Read More

            ചുരത്തിൽ കുരുക്കഴിയാതെ വാഹനങ്ങൾ; യാത്രക്കാർ ജാഗ്രത പാലിക്കുക

            താമരശ്ശേരി ചുരം: വയനാട് ചുരത്തിൽ ലോറിയും ബസ്സും ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നു. അടിവാരം പെട്രോൾ പമ്പ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് നിലവിൽ അനുഭവപ്പെടുന്നത്.   ഇന്നലെ രാത്രി 12 മണിക്ക് ശേഷം ആറാം വളവിന് സമീപം 14 ചക്ര ലോറി യന്ത്രത്തകരാർ മൂലം കുടുങ്ങിയതാണ് ഗതാഗതത്തെ ബാധിച്ചത്. ഇതിന് പിന്നാലെ ഒരു ബസ്സും വഴിയിൽ കുടുങ്ങി. നിലവിൽ ലോറിയുടെ തകരാർ പരിഹരിച്ച് മാറ്റിയെങ്കിലും, ചുരം കയറുന്ന വാഹനങ്ങളുടെ തിരക്ക്…

            Read More

              അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

              അമ്പലവയൽ: വയനാടിന്റെ വർണോത്സവമായ പൂപ്പൊലിക്ക് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം പുഷ്പമേള ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ജില്ലയിൽ എത്തിച്ചേരുന്നത് ഇതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.   മനുഷ്യന്റെ മാനസിക ഘടനയിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കാൻ പൂക്കൾക്ക് കഴിവുണ്ടെന്നും നട്ടുവളർത്തിയ പൂക്കളാൽ മനോഹരമായി ഒരുക്കിയിരിക്കുന്ന പുഷ്പമേള രാജ്യത്തെ മറ്റ്…

              Read More

                നിയമസഭ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഇന്ന്

                കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും വി.വി പാറ്റ് മെഷീനുകളുടെയും ആദ്യഘട്ട പ്രാഥമിക പരിശോധനയ്ക്ക് ഇന്ന് (ജനുവരി 3) തുടക്കമാവും. സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ ഇ.വി.എം ഗോഡൗണിൽ രാവിലെ ഒൻപതിന് പരിശോധന തുടങ്ങും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയുടെ അംഗീകൃത എൻജിനീയർമാരാണ് പ്രാഥമിക പരിശോധന നടത്തുന്നത്. ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പ്രാഥമിക പരിശോധന നിരീക്ഷിക്കാൻ അവസരമുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, മുഖ്യ തെരഞ്ഞെടുപ്പ്…

                Read More

                  ലോമാസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു 

                  ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി ചെറുകാട്ടൂർ ഗ്രോട്ടോ ജങ്ഷനിൽ നിർമിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ ജോസ് കപ്യാരുമലയിൽ നിർവഹിച്ചു. നാലാം വാർഡ് മെമ്പർ വസന്ത മണി അധ്യക്ഷത വഹിച്ച പരിപാടി അഞ്ചാം വാർഡ് മെമ്പർ സൗജത്ത് ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി.മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനോ പാറക്കാലായിൽ,ഇ ജെ സെബാസ്റ്റ്യൻ,ഷൈജു കൂനംകുന്നേൽ,ആന്റണി വെള്ളാകുഴി,ജോസ് മുതിരക്കാല,ജോർജ് ഊരാശേരി,…

                  Read More

                    വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവം:മുഖ്യപ്രതി പിടിയിൽ

                    ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കൃത്യമായ തുടരന്വേഷണത്തിലാണ് ഇയാൾ വലയിലാകുന്നത്. 20.11.2025 തീയതി രാത്രിയിലാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ കെ.എം ഹംസ ജലീൽ (28), മൂലങ്കാവ് കാടൻതൊടി വീട്ടിൽ കെ.ടി നിസാർ(34),…

                    Read More

                      രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി

                      പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി’ പ്രോജക്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. സ്കൂളിലെ 85 കേഡറ്റുകൾ ചേർന്ന് പ്രദേശത്തെ അയൽക്കൂട്ടങ്ങളിലും വീടുകളിലുമായി രക്തദാന ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. ചടങ്ങിൽ വെച്ച് പനമരം പഞ്ചായത്ത് വാർഡ് മെമ്പറും SPC കേഡറ്റ് മാനവിന്റെ…

                      Read More