എസ്‌ഐആറിനെതിരെ എൽഡിഎഫ്‌ പ്രതിഷേധം 

മുട്ടിൽ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്‌ഐആർ) കേരളത്തിലും നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയും കേരളത്തോടുള്ള തുടർച്ചയായ കേന്ദ്ര അവഗണനക്കെതിരെയും എൽഡിഎഫ് മുട്ടിലിൽ പ്രതിഷേധ സംഗമം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം മധു ഉദ്ഘാടനംചെയ്തു. പി എ ബാബു അധ്യക്ഷനായി. കെ സുഗതൻ, കെ കെ ഹംസ, സി എസ് സ്റ്റാൻലി, വി പി വർക്കി, ജോസഫ് മാണിശ്ശേരി, എ പി അഹമ്മദ്, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. പി എം സന്തോഷ് കുമാർ സ്വാഗതവും വി വേണുഗോപാൽ…

Read More

മണിയങ്കോടിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കൽപ്പറ്റ: നഗരസഭയിലെ മുണ്ടേരി, മണിയങ്കോട്, പൊന്നട, പുളിയാർമല റോഡുകളിലെ ദുരിതയാത്രക്ക്‌ പരിഹാരമാവശ്യപ്പെട്ട്‌ പ്രതിഷേധ ജ്വലയുമായി സിപിഐ എം. യുഡിഎഫ്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച്‌ വ്യാഴം വൈകിട്ട്‌ മണിയങ്കോട്‌ നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനു പേർ അണിനിരന്നു.  ആയിരങ്ങൾ ദിവസവും ആശ്രയിക്കുന്ന നഗരസഭയുടെ പാതകൾ വർഷങ്ങളായി തകർന്ന്‌ തരിപ്പണമാണ്‌. കാൽനടയാത്രപോലും പ്രതിസന്ധിയിലായ റോഡിന്റെ ദുരവസ്ഥ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ഭരണസമിതി. കുണ്ടിലും കുഴിയിലും ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും വീണ്‌ അപകടം പതിവായതിലും മഴയത്ത്‌ വെള്ളമുയർന്ന്‌ റോഡ്‌ തോടിന്‌ സമാനമാകുന്ന ദുരിതത്തിലും പ്രതിഷേധം…

Read More

സംസ്ഥാന ഗെയിംസിൽ ജൂഡോയിൽ വെങ്കലമെഡൽ നേടി ശിവാനന്ദ ആർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ഗെയിംസിൽ വയനാട് ജില്ലയെ പ്രതിനിധീകർച്ച് സീനിയർ പെൺക്കുട്ടികളുടെ ജൂഡോ 36 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി ശിവനന്ദ ആർ. കണിയാരം ഫ:.ജി.കെ.എം ഹയർ സെക്കണ്ടറിസ്കൂളിലെ കോമേഴ്സ് വിദ്യാർത്ഥിനിയാണ് മുതിരേരി നെല്ലിക്കൽ വടക്കേ വീട് രാജന്റെയും ജയശ്രീ യുടെയും മകളാണ്. മുൻ വർഷങ്ങളിലും ശിവനന്ദ സംസ്ഥതലത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനിയാണ്

Read More

വാളേരി സ്കൂളിൽ എൻ എസ് എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു 

വാളേരി : വാളേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് അനുവദിച്ച എൻ എസ് എസ് യൂനിറ്റിൻ്റെ ഉദ്ഘാടനം നടന്നു . പ്രിൻസിപ്പാൾ ഇൻ ചാർജ് തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് പി ടി എ പ്രസിഡൻ്റ് ജയചന്ദ്രൻ വാളേരി അധ്യക്ഷനായി. വാർഡ് മെമ്പർ ഉഷാ വിജയൻ ഉദ്ഘാടനവും ഹയർ സെക്കൻ്ററി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്ണൻ മുഖ്യപ്രഭാഷണവും നിർവഹിച്ചു. എൻ. എസ് എസ് ജില്ലാ കൺവീനർ കെ .എസ് . ശ്യാൽ എൻ എസ് എസ് പദ്ധതി…

Read More

കൈക്കൂലിക്കേസിൽ ആർ.ടി.ഒ. ഡ്രൈവർക്ക് ഏഴുവർഷം കഠിനതടവ്

കോഴിക്കോട്: അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് പരിശോധനയുണ്ടെന്ന് മുൻകൂട്ടി വിവരം നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ കൽപ്പറ്റ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഡ്രൈവർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും. ആർ.ടി.ഒ. ഡ്രൈവർ കെ.എ. ബാലനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.   2017-ലാണ് കേസിനാസ്പദമായ സംഭവം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് വയനാട്ടിലേക്ക് ടൈൽസുമായി പോകുന്ന വാഹനങ്ങൾക്ക്, ആർ.ടി.ഒ.യുടെ പരിശോധനയുണ്ടെങ്കിൽ ആ വിവരം മുൻകൂട്ടി അറിയിക്കുന്നതിനായി വാഹന ഉടമയിൽ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബാലനെ…

Read More

മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിങ് വേസ്റ്റ് ബിൻ കൈമാറ്റം നടത്തി

മാനന്തവാടി : ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനായി വേസ്റ്റ് ബിന്നുകൾ നഗരസഭയ്ക്ക് കൈമാറി. മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിങ് ആണ് ഈ പദ്ധതി നടപ്പാക്കിയത്.   മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി.കെ. രത്നവല്ലിക്ക് ബിന്നുകൾ യൂത്ത് വിങ് പ്രതിനിധികൾ കൈമാറി. പി.വി. മഹേഷ് അധ്യക്ഷനായ ചടങ്ങിൽ ചെയർപേഴ്സൺ സി കെ രത്നവല്ലി പദ്ധതി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡൻറ് ഗോപൻ, ഷിബി, അനിൽകുമാർ, വിലാസിനി, ഇഖ്ബാൽ, റഷീദ്,റെജീന എന്നിവർ…

Read More

എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു

കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം ഓഫീസർ ഡോ:സാലിം കെ,ഷിജോ ജോർജ്,അമൽദേവ്,NSS ലീഡർമാരായ ഫായിസ് പി,അർബിന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

Read More

വയനാട് ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കൽപറ്റ: വയനാട് ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകുകയാണ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ഉത്സവം 30ന്

തിരുനെല്ലി :തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ഉത്സവം 30 ന് ആഘോഷിക്കും. ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന് സമർപ്പിക്കുക എന്നതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തു നിന്ന് അവകാശികൾ ശേഖരിച്ച് നെൽക്കതിർ കറ്റകളാക്കി പ്രത്യേക ചടങ്ങായി വാദ്യഘോഷങ്ങളോടെ ക്ഷേത്ര ജീവനക്കാർ ഏറ്റുവാങ്ങുകയും ദൈവത്താർ മണ്ഡപത്തിൽ എത്തിക്കുകയും ചെയ്യും. പുത്തരി ദിവസം വാദ്യഘോഷത്തോടെ നെൽക്കതിർ ക്ഷേത്രത്തിലെത്തിച്ച് മേൽശാന്തി കതിർ പൂജ നടത്തി ഭക്തജനങ്ങൾക്ക് കതിർ വിതരണം ചെയ്യും. അന്നു പുത്തരി സദ്യയും…

Read More

പി.എം.ശ്രീ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനം: എ.ഐ വൈ എഫ് 

കൽപ്പറ്റ: സി.പി.ഐയെ വഞ്ചിച്ച് പി എം ശ്രീ കരാർ ഒപ്പിട്ടത് ആത്മഹത്യാപരമായ തീരുമാനമെന്നും യുവജന വിദ്യാർഥി സംഘടനകളെ വിദ്യാഭ്യാസമന്ത്രി വഞ്ചിച്ചുവെന്നും എ.ഐ വൈ എഫ് വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരുകൾക്കു മേൽ സമ്പാത്തിക ഭീഷണ മുഴക്കി കേന്ദ്ര സർക്കാർ അടിച്ചേൽപിക്കുന്ന പി.എം ശ്രീ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഭാവിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഫെഡറൽ സ്വഭാവത്തെ പൂർണമായും തകിടം മറിക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാർ മന്ത്രിസഭയിൽ പോലും അറിയിക്കതെ ഡൽഹിൽ ഒളിച്ച് പോയി പി.എം…

Read More