Headlines

മെഡിക്കൽ കോളേജ് മടക്കിമലയിൽ വേണo: കളക്ട്രേറ്റിൽ ഉപവാസം

കൽപ്പറ്റ:- ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിൽ ഏകദിന ഉപവാസ സമരം സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്ത്വ ത്തിൽ നടന്നു. ഉപവാസ സമരം പി. ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു. നിലവിൽ കണ്ടു വച്ചിരിക്കുന്ന മാനന്തവാടി അമ്പുകുത്തിയിലെ സ്ഥലം മെഡിക്കൽ കോളേജിനു അനുയോജ്യമല്ലെന്നു മന്ത്രി കെ.മുരളീധരൻ നിയമസഭയെ അറിയിച്ചതിനാൽ മടക്കി മലയാണ് അനുയോജ്യമെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി രക്ഷാധികാരി വി.പി എൽദോ അഭിപ്രായപ്പെട്ടു. കളക്ടറെ നേരിൽ കണ്ടു നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.സമരത്തിൽ…

Read More

ജൂബിലി സമാപന സമ്മേളനം നടത്തി.

പുൽപ്പള്ളി :കഴിഞ്ഞ 25 വർഷങ്ങളായി പുൽപ്പള്ളി മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്വാസവും കരുതലുമായിരുന്ന പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ ജൂബിലി ആഘോഷ സമാപന പരിപാടികൾ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദിലിപ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മദർ പ്രൊവിൻഷ്യൽ റവ. സി പൗളിൻ മൂകാല അധ്യക്ഷത വഹിച്ചു. കൃപാലയ സ്പെഷ്യൽ സ്‌കൂൾ എച്ച് എം സിസ്റ്റർ ആൻ ട്രീസ് സ്വാഗതമാശംസിച്ചു. കൗൺസിലർ സിസ്റ്റർ ആൻസ് മരിയ സ്കൂൾ ചരിത്രം പങ്ക് വച്ച്. റവ.ഫാ. ജയ്സൺ കാഞ്ഞിരംപാറയിൽ…

Read More

യൂണിഫോമില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാര്‍ക്ക് സർക്കുലർ.

പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദേശം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റുമതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ…

Read More

ക്ഷയരോഗ മുക്ത പുരസ്കാര നേട്ടത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത്

മുട്ടിൽ: ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയ തരിയോട് ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പുരസ്കാരം ലഭിച്ചു. ക്ഷയരോഗ മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി മുട്ടിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡണ്ട് സൂസി ബാബു, വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി വട്ടത്തറ, മെഡിക്കൽ ഓഫീസർ ഡോ ദിവ്യകല എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. തരിയോട് ഗ്രാമപഞ്ചായത്തും തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരും ആശാവർക്കർമാർ ഉൾപ്പെടെയുള്ളവർ, ജനങ്ങളുടെ…

Read More

കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് അപ്ഡേഷൻ ഉറപ്പാക്കണം: ജില്ലാ കളക്ടർ

കൽപ്പറ്റ: ജില്ലയിലെ 5 മുതൽ 15 വയസ്സുവരെയും 15 മുതൽ 17 വയസ്സുവരെയുമുള്ള കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് അപ്ഡേഷൻ ഉറപ്പാക്കണമെന്ന് ആധാർ-യു.ഡി.ഐ.ഡി നിർദ്ദേശിച്ചതായി ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. ജില്ലയിലെ മുഴുവൻ അക്ഷയ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ഭാവിയിൽ കുട്ടികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കും സ്കോളർഷിപ്പ് ആവശ്യങ്ങൾക്കും ആധാറിൽ ബയോമെട്രിക് അപ്ഡേഷൻ നിർബന്ധമാണ്. ആധാർ കേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭിക്കുന്ന ഈ സേവനം രക്ഷിതാക്കൾ പ്രയോജനപ്പെടുത്തണമെന്നും കളക്ടർ വ്യക്തമാക്കി.

Read More

വയോജന പീഡനവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി

മാനന്തവാടി: സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ വയോജന പീഡനവിരുദ്ധ ബോധവൽക്കരണ പക്ഷാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി സെൻ്റ് മേരീസ് കോളജ് വിദ്യാർത്ഥികൾക്കായി സെമിനാർ നടത്തി. സംസ്ഥാന സെക്രട്ടറി എം.എഫ് ഫ്രാൻസിസ്, ജില്ലാ പ്രസിഡൻ്റ് കെ. എം ബാബു. സെൻ്റ് മേരീസ് കോളജ് പ്രിൻസിപ്പിൾ റെനി തോമസ് വൈസ് പ്രിൻസിപ്പിൾ ത്രേസ്യാമ്മ ജോൺ സിന്ധു റ്റി.പി.എന്നിവർ സംസാരിച്ചു അഡ്വ.സജിമോൻ മാത്യു (ലീഗൽ സർവ്വീസ് സൊസൈറ്റി മാനന്തവാടി) വി.വി ആൻ്റണി ( സീനിയർ സിറ്റിസൺസ് സർവ്വീസ്…

Read More

അക്കാദമിക വിജയത്തിന് നാടിൻ്റെ ആദരം

കാലിക്കുനി: ഏയറോ സ്പേസ് എൻജിനീയർ, സിവിൽ സർവീസ്, ജോർജിയയിൽ നിന്ന് എംബിബിഎസ്, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് എംബിബിഎസ്, പാരാമെഡിക്കൽ കോഴ്സുകൾ, എൻജിനീയറിങ്, ആർമി ഉൾപ്പെടെ വലിയ വലിയ സ്വപ്നങ്ങൾ. തരിയോട് ഗ്രാമപഞ്ചായത്ത് കാലിക്കുനി വാർഡിലെ ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങിൽ, ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ കുട്ടികൾ പങ്കുവെച്ച സ്വപ്നങ്ങളാണ് ഇതെല്ലാം. എക്സിമിയ എന്ന പേരിൽ ബെർലിൻ ഹോളിഡേയ്സിൽ വെച്ച് സംഘടിപ്പിച്ച വിജയോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ…

Read More

സെന്‍സസ് ബോധവത്കരണ ക്ലാസും, ക്വിസ് മത്സരവും നടത്തി.

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍സസ് ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സെന്‍സസിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പ്രിന്‍സിപ്പല്‍ പി.എ അബ്ദുള്‍നാസര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എം നിയാസ് ബോധവത്കരണ ക്ലാസിനും തുടര്‍ന്ന് നടന്ന ക്വിസ് മത്സരത്തിനും നേതൃത്വം നല്‍കി. ക്വിസ് മത്സരത്തില്‍ വിദ്യാര്‍ത്ഥികളായ അലന്‍ ടോം എല്‍ദോസ് ഒന്നാം സ്ഥാനവും, ഇ അമിത്…

Read More

ഹോട്ടലുകൾക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റം ഇല്ല.   വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസർക്കാർ നീക്കിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ സിലിണ്ടർ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. മെയ് ആദ്യവാരം വാണിജ്യസിലിണ്ടറുകൾക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു.   നിലവിൽ യുദ്ധത്തിന് മുൻപുള്ള തരത്തിൽ വിതരണം…

Read More

ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

ദേശീയപാത 766-ൽ കല്ലൂരിന് സമീപം സ്വകാര്യ ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

Read More