മെഡി സെപ്പ്, ലോൺ റിക്കവറി; സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം: എ.എം ജാഫർഖാൻ

    കൽപ്പറ്റ: സംസ്ഥാന ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വേണ്ടത്ര കൂടി ആലോചന ഉണ്ടായിട്ടില്ലെന്നും പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ. വയനാട് പ്രവർത്തക കൻ വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആനുകൂല്യങ്ങളും കൂടിശിക ആക്കിയ സർക്കാർ. പിടിച്ച് നിൽക്കാൻ ലോൺ എടുത്ത ജീവനക്കാരുടെ റിക്കവറിയുടെ 2 ശതമാനം കമ്മിഷൻ പിരിക്കാനുള്ള നീക്കം അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.. ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി…

    Read More

      കോൺഗ്രസ് ലക്ഷ്യംവെക്കുന്നത് 71 നിയമസഭാ മണ്ഡലങ്ങളിലെ വിജയം; തനിച്ച് ഭൂരിപക്ഷം നേടുമ്പോഴും ചെറുകക്ഷികളെയും ചേർത്തുനിർത്തും; കേരളം പിടിക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനുറച്ച് നേതാക്കൾ

      കല്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാർട്ടിയേയും മുന്നണിയേയും സജ്ജമാക്കാൻ കോൺഗ്രസ്. സംസ്ഥാനത്തിന്റെ ഭരണം പിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനതന്ത്രങ്ങളാണ് നേതൃത്വം ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 4, 5 തീയതികളിൽ വയനാട്ടിൽ കോൺഗ്രസ് കോൺക്ലേവ് സംഘടിപ്പിക്കും. വിവിധ നേതൃസമിതികളിൽ നിന്നുള്ള 170 മുതിർന്ന നേതാക്കളാകും കോൺക്ലേവിൽ പങ്കെടുക്കുക. സ്ഥാനാർഥി നിർണയത്തിനും പാർട്ടി പുനഃസംഘടനയ്ക്കുമായി പൊതുവായ മാനദണ്ഡങ്ങൾ കോൺക്ലേവിൽ രൂപപ്പെടുത്തും. സ്ഥാനാർഥി നിർണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി ജനുവരി ആദ്യവാരത്തിൽ തന്നെ എഐസിസി പ്രഖ്യാപിക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിൽ…

      Read More

        വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി നാളെ സർവ്വീസിൽ നിന്നും വിരമിക്കും

        കൽപ്പറ്റ: 34 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി നാളെ (31.12.2025) സർവ്വീസിൽ നിന്നും വിരമിക്കും. മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായ വ്യക്തിയും വയനാട് വിമുക്തി മിഷനെ പൊതുജനമധ്യത്തിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന സംഭാവന നൽകിയ വ്യക്തിയുമാണ്.

        Read More

          ലഹരിക്കെതിരെ ഉയരുന്ന താള ലഹരിക്ക് പിന്തുണയുമായി പുൽപ്പള്ളി ഉദ്യോഗസ്ഥ കൂട്ടായ്മയും.

          ലഹരിക്കെതിരെ ഉയരുന്ന താള ലഹരിക്ക് പിന്തുണയുമായി പുൽപ്പള്ളി ഉദ്യോഗസ്ഥ കൂട്ടായ്മയും. ഗോത്രതാളം ടീമിന് ഉദ്യോഗസ്ഥ കൂട്ടായ്മ രണ്ടു ചെണ്ട മേടിച്ചു നൽകി. വീട്ടിമൂല കൈരളി ലൈബ്രറിയിൽ വെച്ച് നടന്ന ചടങ്ങിൽ ബിനിൽകുമാർ TR സതീഷ് എം.വി, രാജീവ് എ.സി, വിനോദ് പി.എൻ, പ്രവീൺ കുമാർ സി യു ലൈബ്രറിയൻ മഹേശൻ കെ.എസ്, ഉന്നതിയിലെ വിഷ്ണു, ബാലൻ, വാസു എന്നിവർ പങ്കെടുത്തു.

          Read More

            തൊഴിലാളി കളെ അടിമകളാ ക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണം.: അഡ്വ.എം.റഹമത്തുള്ള

            കൽപ്പറ്റ.: രാജ്യത്ത് തൊഴിലാളി ക്ഷേമമെനെനത് പഴങ്കഥ യാവുകയാണെന്നും തൊഴിൽ സുരക്ഷ നഷ്ടപ്പെടുഖയാണെന്നും എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു വയനാട് ജില്ലാ സംയുക്ത കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. എസ് ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ലേബർ കോഡുകൾ നടപ്പിലാക്കുന്ന തോടെ ചരിത്രത്തിൽ ഇല്ലാത്ത വിധം തൊഴിലാളി കളും തൊഴിൽ മേഖലകളും പ്രതിസന്ധിയിലാവുകയാണ്. തൊഴിൽ ലേബർ കോഡുകൾ പിൻവലിക്കു ന്നതുവരെ എസ് ടിയു വിന്…

            Read More

              വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍

              വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍ – പിടിയിലായത് ഇരുപതോളം കേസുകളിലെ പ്രതി മാനന്തവാടി: വീടിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി അര ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍. പേര്യ, വരയാല്‍, കെ.എം. പ്രജീഷ്(50)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇയാള്‍ മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത ആളൊഴിഞ്ഞ കെട്ടിടത്തില്‍ താമസിച്ചുവരുകയായിരുന്നു. മാനന്തവാടി, പുല്‍പ്പള്ളി, പനമരം, തിരുനെല്ലി, തലപ്പുഴ പോലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്ക് ഇരുപതോളം കേസുകളുണ്ട്. മോഷണകുറ്റത്തിന് കഴിഞ്ഞ നവംബര്‍ 13ന് മാനന്തവാടി ജില്ലാ ജയിലില്‍…

              Read More

                വയനാട് വിഷൻ 2025ലെ മികച്ച റിപ്പോർട്ടറായി സി.വി ഷിബു.

                വയനാട് വിഷൻ 2025ലെ മികച്ച റിപ്പോർട്ടറായി സി.വി ഷിബു. വയനാട്ടിലെ സമഗ്രവിഷയത്തിലെ റിപ്പോർട്ടിങ്ങിലാണ് സി.വി ഷിബുവിനെ തെരഞ്ഞെടുത്തത്. മൊമെന്റോയും ക്യാഷ് പ്രൈസും ചാനൽ എം.ഡി ബിജു ജോസും പ്രോഗ്രാം ഡയറക്ടർ കാസിം റിപ്പണും ചേർന്ന് കൈമാറി. ന്യൂസ് എഡിറ്റർ ബ്രിജേഷ് കുമാർ,  ഡയറക്ടർമാരായ വിജിത്ത് വെള്ളമുണ്ട, അഷറഫ് പൂക്കെെൽ ,  മാനേജർ ജോബിഷ് ദേവസ്സി എന്നിവരും ചാനൽ റിപ്പോർട്ടേഴ്സും ചടങ്ങിൽ പങ്കെടുത്തു.

                Read More

                  കേശ സമർപ്പണം നാളെ

                  മാനന്തവാടി: കേശദാനം സ്നേഹദാനം എന്ന ആപ്തവാക്യവുമായി ടീം ജ്യോതിർഗമയ കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് വിതരണം നടത്തുന്നതിനായി സമാഹരിച്ച കേശങ്ങളുടെ സമർപ്പണം നാളെ നടക്കും. കേശദാന രംഗത്ത് ഏറെ വർഷങ്ങളായി പ്രവർത്തി ക്കുന്ന കമില്ലസ് സെമിനാരിക്ക് കൈമാറുന്ന കേശം തൃശ്ശൂർ വിമല ആശുപത്രിയിൽ എത്തിച്ച് വിഗ് നിർമിച്ച് കാൻസർ രോഗികൾക്ക് സൗജന്യമായി നൽകും. വയനാട് സ്കിൽ പാർക്ക്, മാനന്തവാടിയിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്യും….

                  Read More

                    ശബരിമല സ്വർണക്കൊള്ള:അന്വേഷണത്തിന് കൂടുതൽ ഉദ്യോ ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

                    കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമാണ് ആവശ്യം.   അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും.   അതിനിടെ, പത്മകുമാറിനും ഗോവർദ്ധനും ജാമ്യം നൽകരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട്‌ നൽകി….

                    Read More

                      പുസ്തക പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു

                      വാളാട്: വാളാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഓർമ്മത്തണലിൽ ഒരിക്കൽ കൂടി എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പുസ്തകപ്രകാശനവും നടത്തി , പൂർവ്വ വിദ്യാർത്ഥിനി ജോഷിത വട്ടക്കുന്നേലിൻ്റെ അറേബ്യൻ ചുംബനം എന്ന നോവൽ ആണ് പ്രകാശനം ചെയ്തത് വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സുരേഷ് കുമാർ പുസ്തക പ്രകാശനം ചെയ്തു, ഗായകൻ സുമേഷ് ആദ്യ പ്രതി ഏറ്റുവാങ്ങി, ഫാദർ ജോസ് താമരക്കാട്ടിൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ രാജീവൻ പുതിയിടത്ത് , അധ്യാപികരായ ഉണ്ണികൃഷ്ണൻ പട്ടാമ്പി, കൃഷ്ണൻ,…

                      Read More