ആഘോഷ ലഹരിയിൽ റോഡിലിറങ്ങേണ്ട, പിടിവീഴും..
തിരുവനന്തപുരം:പുതുവത്സരാഘോഷത്തിന്റെ കൊഴുപ്പിൽ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രതൈ. ആഘോഷകാലത്ത് അടിക്കടി ഉണ്ടാവുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാവും. ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുളള സാദ്ധ്യത പരിഗണിച്ച് ഡിസംബർ 30, 31 തീയതികളിൽ തിരൂരങ്ങാടി സബ് ആർ.ടി ഓഫീസ് പരിധിയിലെ പ്രധാന അപകട മേഖലകൾ, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന ഊർജ്ജിതമാക്കുന്നത്. തിരൂരങ്ങാടി…
