ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണം: ഫാ. ജോസ് മേലാട്ട്കൊച്ചയിൽ

    ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണം: ഫാ. ജോസ് മേലാട്ട്കൊച്ചയിൽ – വയനാട് പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തിൽ ലിസ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മേലാട്ട്കൊച്ചയിൽ സംസാരിക്കുന്നു   കല്പറ്റ: മനുഷ്യർ തമ്മിലുള്ള അകലങ്ങൾ ഇല്ലാതാക്കി ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണമെന്ന് ലിസ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മേലാട്ട്കൊച്ചയിൽ പറഞ്ഞു. വയനാട് പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമുണ്ടാവണം. പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ നമോരോരുത്തർക്കും…

    Read More

      മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം

      അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.   വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഇതുകണ്ട അസം സ്വദേശിയായ മുൻസീർ സ്വന്തം ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി ആദമിനെ പുറത്തെടുത്തു. എന്നാൽ ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം നിലച്ച അവസ്ഥയിലും, അപസ്മാര ലക്ഷണങ്ങളോടെയുമാണ് കുട്ടിയെ…

      Read More

        വിമുക്തി ഫുട്ബോൾ ടീമുമായി ഗവ. ഹൈസ്കൂൾ നെല്ലാറച്ചാൽ

        അമ്പലവയൽ : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കായിക ലഹരി ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻറി നാർകോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിക്കുന്ന സ്പോർട്സ് ടീമിൻ്റെ രൂപീകരണവും, സ്പോർട്സ് ഉപകരണങ്ങൾ, ജേഴ്സി, മുതലായവയുടെ വിതരണവും നെല്ലാറച്ചാൽ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്നു. ചടങ്ങിന് എച്ച്.എം.ഷീജ മാത്യു സ്വാഗതം ആശംസിച്ചു.വിമുക്തി മിഷൻ മാനേജറും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ച് കായിക ഉപകരണങ്ങളും,ജഴ്സികളും വിതരണം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് വി.സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.വിമുക്തി മിഷൻ വയനാട്…

        Read More

          പോക്‌സോ; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

          മേപ്പാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിന്‍(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റ് മാസത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മേപ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ.ആർ റെമിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

          Read More

            ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി

            വാളാട്: കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന രാഷ്ട്രീയ ഭീഷമാചര്യർ കെ കരുണാകാരന്റെ പതിനഞ്ചാം ചരമ വാർഷിക ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വാളാട് എച്ച് എസ്‌ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർഛനയും അനുസ്മരണവും സംഘടിപ്പിച്ചു.മഹിളാ കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷയും മുതിർന്ന നേതാവുമായ വി കെ ശുശീല പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു.ഷാജി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു.ദളിത്‌ കോൺഗ്രസ്‌ ജില്ലാ അധ്യക്ഷൻ വി കെ ശശികുമാർ അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ്…

            Read More

              ആറുവാൾ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 5ന് തുടക്കം

              മെക്കാഡിയോസ് ക്ലബ് ആറുവാൾ സംഘടിപ്പിക്കുന്ന ആറുവാൾ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 5 ന് തുടക്കം കുറിച്ചു. പരിപാടിക്ക് ക്ലബ് ഭാരവാഹി ആശിർ കോമ്പി സ്വാഗതവും,ക്ലബ് പ്രസിഡന്റ് റിയാസ് അധ്യക്ഷതയും, വാർഡ് മെമ്പർ ബുഷ്റ കോമ്പി ഉദ്ഘാടനവും ചെയ്തു. പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് ഒ ടി,പുലിക്കാട് വാർഡ് മെമ്പർ സൗദ കൊടുവേരി,സലാം ഇടവേട്ടൻ,മൂസഹാജി,താജുദ്ദീൻ,അഷ്റഫ് തൂണ്,താലിബ് ടി,ലാലിദ് ടി എന്നിവർ ആശംസ അറിയിച്ചു.കൂടാതെ നാട്ടിലെ കലാ,കായിക ,സാംസ്കാരിക,സാമൂഹിക,രാഷ്ട്രീയ സംഘടനകളിലെ മറ്റു പ്രമുഖരും പങ്കെടുത്തു.രണ്ട് ദിവസം…

              Read More

                ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19-കാരൻ മരിച്ചു

                മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാസിൽ അഭിജിത്ത് (19) ആണ് മരിച്ചത്.   കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നു. എന്നാൽ അസുഖം പൂർണ്ണമായി ഭേദമാകാത്തതിനെ തുടർന്ന് വീട്ടിൽ ചികിത്സയിൽ തുടരുകയായിരുന്നു.   ഇന്നലെ വൈകുന്നേരം അവശനായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

                Read More

                  സ്വന്തം വീട് ഒന്നാം സമ്മാനം, കടം വീട്ടാനും ഭാര്യയുടെ ചികിത്സച്ചെലവിനും സമ്മാന കൂപ്പണ്‍ അച്ചടിച്ചു, പ്രവാസി അറസ്റ്റിൽ

                  കടബാധ്യത ഒഴിവാക്കാന്‍ സമ്മാനക്കൂപ്പണുകള്‍ അച്ചടിച്ച്‌ വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍. അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി(67)നെ ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.   1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തായിരുന്നു സമ്മാന കൂപ്പണ്‍ അടിച്ചത്. കൂപ്പണ്‍ വിറ്റ് നറുക്കെടുപ്പിനുള്ള തീയതിയും പ്രഖ്യാപിച്ചപ്പോഴാണ് ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പൊലീസ് ഇടപെടല്‍.   ജപ്തി നടപടികളില്‍നിന്ന് രക്ഷപ്പെടാനും ഭാര്യയുടെ ചികിത്സ നടത്താനുമായാണ് കേളകം പഞ്ചായത്ത്…

                  Read More

                    റിഫോം ലഹരി വിമോചന ചികിത്സ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം നടത്തി

                    കേണിച്ചിറ താഴെമുണ്ടേൽ പ്രവർത്തിക്കുന്ന റിഫോം ലഹരി വിമോചന ചികിത്സ കേന്ദ്രത്തിൽ ക്രിസ്മസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പൂതാടി ഡിവിഷൻ ബ്ലോക്ക് മെമ്പർ ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാദർ ബാബു വർഗീസ്. ഡയറക്ടർ ഡീന ജോർജ്,വിഷ്ണു,ലിബിയ,സുനിൽ തുടങ്ങിയവർ സംസാരിച്ചു

                    Read More

                      കെ.എ അഭിനുവിന് എം.എഫ്.എ ഒന്നാം റാങ്ക്

                      കണിയാമ്പറ്റ : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കേരള 2023 – 25 വർഷ ബാച്ച് മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് പെയിന്റിംഗിൽ കണിയാമ്പറ്റ കൂടോത്തുമ്മൽ സ്വദേശി കെ. എ. അഭിനുവിന് ഒന്നാം റാങ്ക് ലഭിച്ചു. ആർ. എൽ. വി ഗവൺമെന്റ് കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സ് തൃപ്പൂണിത്തുറയിലാണ് അഭിനു ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. കവിയും ഗാനരചയിതാവുമായ അജികുമാർ പനമരത്തിന്റെയും പി. മിനിയുടെയും മകളാണ് അഭിനു. സഹോദരൻ കെ. എ. അഭിജിത്ത്.

                      Read More