അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ മേഖലാ സമ്മേളനം നടത്തി 

കണിയാമ്പറ്റ : അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ കണിയാമ്പറ്റ മേഖലാ സമ്മേളനം. ഏരിയ കമ്മിറ്റി അംഗം സ:മിനി സുരേഷിന്റെ അധ്യക്ഷതയിൽ ഏരിയ സെക്രട്ടറി സ:ഗീത വിജയൻ ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സ:ഓമന ടീച്ചർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.സി.പിഐ.എം ലോക്കൽ സെക്രട്ടറി സ:ടി.എസ് സുരേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ:ലത്തീഫ് മേമാടൻ, സ:സരിത മണികണ്ഠൻ,ബ്രാഞ്ച് സെക്രട്ടറി സ:ഷിബു,സ:ബിന്ദു ബാബു തുടങ്ങിയവർ സംസാരിച്ചു.

Read More

വയനാട് മെഡിക്കൽ കോളേജ്, ഭരണകൂടം പൊതുജനത്തെ കബളിപ്പിക്കുന്നു: എസ്.ഡി.പി.ഐ

കൽപ്പറ്റ : വയനാടൻ ജനതയുടെ ചിരകാല സ്വപ്നമായ ഗവ:മെഡിക്കൽ കോളേജ് ഒരു സമ്പൂർണ്ണ വഞ്ചനയായി മാറുകയാണെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ(NMC)ൻ്റെ താൽക്കാലിക അംഗീകാരം ലഭിച്ചിട്ടും, ആവശ്യമായ മെഡിക്കൽ തസ്തികകളിൽ സൃഷ്ടിക്കാതെ മറ്റു ജില്ലകളിൽ നിന്നും താൽക്കാലിക നിയമനങ്ങൾ നടത്തി പൊതുജനത്തെ കബളിപ്പിക്കുന്നത് തുടരുകയാണെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. വയനാട് മെഡിക്കൽ കോളേജിന് വേണ്ടി അനുവദിക്കേണ്ടത് കുറഞ്ഞത് 42 സ്ഥിരം ഡോക്ടർ തസ്തികകളാണ്. എന്നാൽ ഇതര ജില്ലകളിൽ നിന്ന് താൽക്കാലീക…

Read More

ചമ്രവട്ടത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു

ചമ്രവട്ടം: മലപ്പുറം തിരൂർ ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സംഘം സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി അജ്മൽ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും യുവാവിനും പരിക്കേറ്റു.   ദിശതെറ്റിയെത്തിയ ബൈക്ക് ചമ്രവട്ടം കടവിൽ നിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്മലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Read More

അതി ദാരിദ്ര നിർമ്മാർജ്ജന പ്രഖ്യാപനവുമായി മൂപൈനാട് പഞ്ചായത്ത് 

അതി ദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം നടത്തി മൂപൈനാട് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ നിർവഹിച്ചു. രണ്ട് കുടുംബങ്ങൾക്ക് ഭൂമി, മൂന്ന് കുടുംബങ്ങൾക്ക് വീട്, 42 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് എന്നിവയ്ക്ക് പുറമെ മരുന്ന് ആവശ്യമുള്ള 20 കുടുംബങ്ങൾക്കും പഞ്ചായത്ത് സേവനം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ സലാം അധ്യക്ഷനായ പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷരായ കെ.റഫീഖ്, പി.കെ സാലിം, ഡയാന മച്ചാഡോ അംഗങ്ങളായ വി.എൻ ശശീന്ദ്രൻ,…

Read More

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്ററും ട്രാൻസ്ഫോർമറും പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്തു

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്ററും ട്രാൻസ്ഫോർമറും സ്പോർട്സ് ഇൻജുറി ക്ലിനിക്കും രാജ്യസഭാ എപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പത്മശ്രീ ഡോ. പിടി ഉഷ ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് 58.5 കെ.വി. ജനറേറ്ററും 100 കെ.വി.എ ട്രാൻസ്ഫോർമറും ലഭ്യമാക്കിയത്. ഇതോടെ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ചികിത്സകൾക്കും പരിശോധനകൾക്കും നിരന്തര വൈദ്യുതി വിതരണം ഉറപ്പാക്കാൻ സാധിക്കും.   കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയതായി…

Read More

കെ പി എസ് ടി എ വിദ്യാഭാസ ഉപഡയറക്ടർ ഓഫീസ് മാർച്ച് നടത്തി

കൽപ്പറ്റ: സർവ്വീസിലുള്ള മുഴുവൻ അധ്യാപകരെയും ടെറ്റ് യോഗ്യതയിൽ നിന്നും ഒഴിവാക്കുക, ടെറ്റ് സുപ്രീം കോടതി വിധിയിൽ സർക്കാർ ഇടപെടൽ നടത്തുക, ഭിന്നശേഷി പ്രശ്നം പരിഹരിച്ച് എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, എല്ലാ പ്രീ-പ്രൈമറി അധ്യാപികമാർക്കും ശമ്പളസ്കെയിൽ അനുവദിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക, 1:250 അനുപാതത്തിൽ സ്പെഷ്യലിസ്റ്റ് – കായികാധ്യാപകരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കെ പി എസ് ടി എ വയനാട് ജില്ലാ…

Read More

കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; നിയമപരമായി നേരിടും: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; നിയമപരമായി നേരിടും: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റ: സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ കേസില്‍ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. ഈ കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. ഇന്നലെ എഫ് ഐ ആര്‍ ഇടുകയും,…

Read More

തെരെഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.

പുൽപ്പള്ളി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വാർഡ് 18 പട്ടാണികൂപ്പ് മുസ്ലിം ലീഗ് പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പാടിച്ചിറ ലീഡ്സ് അക്കാദമി നടത്തുന്ന ലിബിൻ മാസ്റ്റർ ആണ് സ്ഥാനാർഥി. 2025 തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ടാമത്തെയും വയനാട് ജില്ലയിൽ ആദ്യമായും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വാർഡാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ വാർഡ് 18 പട്ടാണികൂപ്പ്. ഇന്നലെ നടന്ന കൺവെൻഷനിൽ കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ ബിജു പാറക്കൽ അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ അസീസ് എം എ…

Read More

മേച്ചേരിക്കുന്ന് തെരുവത്ത് റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു

എടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച മേച്ചേരിക്കുന്ന് തെരുവത്ത് റോഡിൻറെ ഉദ്ഘാടനം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ നിർവഹിച്ചു വാർഡ് കൺവീനർ ജോഷി വാണക്കുടി അധ്യക്ഷത വഹിച്ചു മുസ്തഫ തയ്യുള്ളതിൽ, ഷീമ സജീവൻ, സുകുമാരൻ പിലാക്കണ്ടി ഗോപാലൻ തെരുവത്ത്, ദേവു ,സുനിത,രജിത എന്നിവർ സംസാരിച്ചു

Read More

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല: പി.പി.ആലി

കൽപ്പറ്റ: 2024 ജൂലായ് മാസത്തിൽ അനുവദിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇടതു സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാൻ സാധിക്കുകയില്ലെന്നും എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി.ആലി പറഞ്ഞു. ഒരു വർഷം പിന്നിട്ടിട്ടും കമ്മീഷനെ നിയമിച്ച് ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കാത്തത് ജീവനക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്, വിലക്കയറ്റം രൂക്ഷമായി നിൽക്കുമ്പോൾ പോലും ആറു ഗഡു ക്ഷാമബത്ത അനുവദിക്കാതെ ദുരിതത്തിലാക്കിയത് പോലെ ശമ്പള പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന നടപടി…

Read More