ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു.

    തൃശ്ശിലേരി : നാഷണൽ ആയുഷ് മിഷൻ – ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തിൽ ബേഗൂർ എഫ് എച്ച് സിയുടെ കീഴിലുള്ള ചേക്കോട്ട് ഉന്നതി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു. എം.എൽ.എസ്.പി. റീനാ ജോസ് സ്വാഗതം ആശംസിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ എൽസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് ആരോഗ്യ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി യുടെ നേതൃത്വത്തിൽ…

    Read More

      ‘കൂടെ’ പദ്ധതി റിപ്പോർട്ട് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു

      കൽപ്പറ്റ: സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘കൂടെ’ പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സമർപ്പിച്ചു. റിപ്പോർട്ടിലുള്ള നിർദേശങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഹയർ സെക്കൻഡറി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ കുറയ്ക്കുന്നതിനും സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു….

      Read More

        ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?;അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

        തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോയെന്നും അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘പൊലീസിന് ഒരു രീതി ഉണ്ടല്ലോ. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അങ്ങനെ ഒരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ഗൗരവത്തില്‍ കാണുന്നില്ല. അതൊന്നും വലിയ കാര്യമല്ല’, രമേശ് ചെന്നിത്തല പറഞ്ഞു. അര്‍ജുന്‍ ആയങ്കി വലിയ കാര്യമല്ല. പൊലീസ് നോക്കിക്കോളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍…

        Read More

          എടപ്പെട്ടി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു

          എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഹിരോഷിമദിനം ആചരിച്ചു. സ്‌കൂൾ അസ്സംബ്ലിയിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ യുദ്ധവിരുദ്ധ സന്ദേശം നൽകി. സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ നിർമ്മാണം എന്നിവ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ എം കെ അബ്ദുൾസലാം, സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ അയുക്ത ശ്രീജിത്ത്, ആൻമരിയ ബൈജു, അനഘ ഷാജു, സ്വാത്വിക് സുജിത്ത് , ആൻമരിയ ജിജിത്ത്, അലക്സ് ജോസഫ്, മുഹമ്മദ് ഫർസിൻ എന്നിവർ നേതൃത്വം…

          Read More

            കർളാടിൽനിന്ന്‌ തൊഴിലാളികളെ പിരിച്ചുവിടൽ ഡിടിപിസി ഓഫീസ്‌ മാർച്ചിൽ പ്രതിഷേധമിരമ്പി

            കൽപ്പറ്റ: കർളാട് വിനോദസഞ്ചാരകേന്ദ്രത്തിൽനിന്ന്‌ അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, സിപിഐ എം നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സിപിഐ എം വൈത്തിരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഡിടിപിസി ഓഫീസിലേക്ക് മാർച്ച് നടത്തി. കർളാട് ടൂറിസം കേന്ദ്രത്തിൽ ജോലി ചെയ്യുന്ന 6 തൊഴിലാളികളെയാണ് മുന്നറിയിപ്പില്ലാതെ അകാരണമായി പിരിച്ചുവിട്ടത്. പകരം കോൺഗ്രസുകാർ നിശ്ചയിച്ചവരെ ജോലിക്കെടുത്തു. കുടുംബശ്രീ സംസ്ഥാന മിഷന്റെ ഉത്തരവ് പ്രകാരമാണ് നിയമനമെന്നാണ്‌ വാദം. എന്നാൽ തരിയോട് സിഡിഎസ്‌ അപേക്ഷ ക്ഷണിച്ചിട്ടില്ല. മാനണ്ഡം പരിഗണിയ്‌ക്കാതെ ഇഷ്‌ടക്കാരുടെ അപേക്ഷ വാങ്ങി പട്ടികയുണ്ടാക്കി…

            Read More

              വിമുക്തി മിഷൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു

              കല്പറ്റ: 2026 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് ‘വിമുക്തി മിഷൻ’ വയനാട് ജില്ലാതലത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാന മത്സരം (മലയാളം) സംഘടിപ്പിക്കുന്നു. വളർന്നുവരുന്ന തലമുറയെ ലഹരിവസ്തുക്കളിൽ നിന്ന് സംരക്ഷിക്കുക,ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക,ദേശസ്നേഹം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് മത്സരം നടത്തുന്നത്.സ്റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങി ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. മത്സര നിബന്ധനകൾ: ഒരു സ്കൂളിൽ നിന്ന് ഒരു ടീമിന് മാത്രമേ…

              Read More

                കെ.ജെ.ജോർജ് ഫ്രാൻസിസ് അനുസ്മരണം നടത്തി.

                കൽപ്പറ്റ: പോലീസ് അസോസിയേഷൻ സ്ഥാപക നേതാവും ദീർഘകാലം കേരള പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ജെ. ജോർജ് ഫ്രാൻസിസ് അനുസ്മരണ ദിനം ആചരിച്ചു. കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗം KPPA സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോർജ് ഫ്രാൻസിസ് ട്രസ്റ്റ് ബോർഡ് അംഗം സുദർശന കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ ജില്ലാ…

                Read More

                  കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

                  മാനന്തവാടി: കേരള–കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കുട്ട നാണിച്ചി ബാളാകോവ് ഉന്നതിയിലെ മാരക്ക (51)യ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സമീപത്തെത്തിയ കാട്ടാന മാരക്കയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാരക്ക ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. കാട്ടാനയുടെ സാന്നിധ്യം പ്രദേശത്ത് പതിവായതോടെ കാപ്പിത്തോട്ടങ്ങളിലും മറ്റും…

                  Read More

                    പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ; നൂറിലധികം കേസുകളിൽ പ്രതി

                    കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി മലവയൽ സ്വദേശി ഷംസാദ് (39) ആണ് പിടിയിലായത്. ഇയാൾ നൂറിലധികം കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്നിരുന്ന പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.   ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംഘം ഓഫീസിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച പതിനായിരം രൂപ ഇയാൾ മോഷ്ടിച്ചിരുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയെ…

                    Read More

                      മുണ്ടക്കൈ ദുരന്തം; മൈക്രോ പ്ലാൻ പദ്ധതിക്കായി 4.21 കോടി അനുവദിച്ച് സർക്കാർ

                      കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ മൈക്രോപ്ലാൻ പദ്ധതിക്കായി 4.21 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. മൃഗസംരക്ഷണ പദ്ധതികൾക്കായി അനുവദിച്ച 90,16,600 രൂപ മൈക്രോപ്ലാനിനായി കൈമാറും. ജില്ലാ കലക്‌ടറുടെ അപേക്ഷ പരിഗണിച്ചാണ് സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവ്. ഈ തുകകളെല്ലാം ചേർത്ത് ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം തിരിച്ചടവില്ലാത്ത വായ്പയായി വിതരണം ചെയ്യും. ജില്ലാ കലക്‌ടറുടെ പ്രത്യേക അപേക്ഷ പ്രകാരമാണ് ഈ ഉത്തരവ് പുറത്തിറക്കിയതെങ്കിലും, തുക എപ്പോൾ കൈമാറുന്നതിനെ കുറിച്ച് ഉത്തരവിൽ വ്യക്തതയില്ല. കുടുംബശ്രീയുടെ നേതൃത്വത്തിൽ…

                      Read More