യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

    തരുവണ.: യു.ഡി.എഫ്  വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ പ്രകടന പത്രിക കോൺഗ്രസിന്റെ സീനിയർ നേതാവും ഡി.സി.സി.വൈസ് പ്രസിഡന്റുമായ മംഗലശ്ശേരി മാധവൻ പ്രകാശനം ചെയ്തു.ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്,സി.പി.മൊയ്‌ദുഹാജി,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,ഉസ്മാൻ പള്ളിയാൽ,ടി.കെ.മമ്മൂട്ടി,ഷാജി ജേകബ്,കൊടുവേരി അമ്മദ്,കെ.കെ.സി.റഫീഖ്‌,ശറഫു മാഡംബള്ളി,കെ.എം.അബ്ദുള്ള ഹാജി,ഈ.വി.സിദീഖ്‌,പി.കെ.ഉസ്മാൻ,കെ.കെ.സി.മൈമൂന,ആസ്യ മൊയ്‌ദു,കേളോത്ത് സലീം തുടങ്ങിയവർ സംബന്ധിച്ചു

    Read More

      സ്പന്ദനം; ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

      സ്പന്ദനം; ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.   കൽപ്പറ്റ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ രോഗ ചികിൽസക്കായി വിദഗ്ദ പരിശോധനയും തുടർ ചികിൽസക്കും പൂർണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്പന്ദനം ഹൃദ് രോഗ നിർണ്ണയ പരിശോധനയും സൗജന്യ ഹൃദയ ശസ്ത്രക്രിയയും തുടർ ചികിൽസാ ക്യാമ്പുമാണ് സംഘടിപ്പിച്ചത്. ക്യാമ്പിലൂടെ കണ്ടെത്തിയ 100 കുട്ടികൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയയും തുടർചികിൽസയും ഉറപ്പാക്കിയത്.   കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി, ഡോ. മൂപ്പൻസ് മെഡിക്കൽ…

      Read More

        ഓപ്പൺ ചെസ് ടൂർണമെൻ്റ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു

        സുൽത്താൻ ബത്തേരി : വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ എക്സൈസ് വിമുക്തി മിഷന്റെയും ബത്തേരി ഡോൺ ബോസ്കോ കോളേജിന്റെയും സഹകരണത്തോടെ നടത്തുന്ന വലിയകത്ത് അബ്ദുറഹ്മാൻ ആൻഡ് കൊട്ടാരത്തിൽ മാധവൻ നായർ മെമ്മോറിയൽ ഓപ്പൺ ചെസ് ടൂർണമെൻറ് ബത്തേരി ഡോൺ ബോസ്കോ കോളേജിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു. സി.കെ. സദാശിവൻ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ചെസ് അക്കാദമി പ്രസിഡൻ്റ് പി.എസ്. വിനീഷ് അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,…

        Read More

          എസ്‌ഐആര്‍ സമയപരിധി നീട്ടി; ഡിസംബര്‍ പതിനൊന്ന് വരെ ഫോം നല്‍കാം

          തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോം നല്‍കാനുള്ള സമയം ഡിസംബര്‍ പതിനൊന്ന് വരെ നീട്ടി. ഡിസംബര്‍ പതിനാറിനായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമപട്ടിക ഫെബ്രുവരി പതിനാലിന് പ്രസിദ്ധീകരിക്കും. എസ്ഐആര്‍ ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബര്‍ നാലിന് അവസാനിക്കാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം മാത്രമായിരുന്നു. 15 ശതമാനം കിട്ടിയില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്നുള്ള വിലയിരുത്തലാണ് പുതിയ തീരുമാനത്തിന് കാരണം.

          Read More

            വിദ്യാഭ്യാസം വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാകണം: സജ്‌ന കരീം

            മാനന്തവാടി: പുതുതലമുറയ്ക്ക് നല്‍കുന്ന വിദ്യാഭ്യാസം ഓരോ കാലഘട്ടത്തിലും വ്യക്തിപരവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാകണമെന്ന് കണ്ണൂര്‍ ഫഌയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ സജ്‌ന കരീം. വയനാട് സ്‌ക്വയറില്‍ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ധ്വനി 2കെ25 എന്ന പേരില്‍ സംഘടിപ്പിച്ച സംസ്ഥാന വനിതാ പ്രധാനാധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കെപിപിഎച്ച്എ സംസ്ഥാന വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ എ.എസ്. സുമകുമാരി അധ്യക്ഷത വഹിച്ചു. കെപിപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി ജി….

            Read More

              പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടി രൂപയുടെ തട്ടിപ്പ്

                കൂത്താട്ടുകുളം (കൊച്ചി)∙ ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന് അറിയുന്നത്. ഓസ്ട്രേലിയ, ഗ്രീസ് എന്നിവിടങ്ങളിലേക്കു നൽകിയ വീസയാണ് വ്യാജമാണെന്നു കണ്ടെത്തിയത്. മൂന്നര മുതൽ 7 ലക്ഷം രൂപ വരെയാണ് ഒരു വീസയ്ക്ക് ഏജന്റുമാർ വാങ്ങുന്നത്. കൂത്താട്ടുകുളം കാക്കൂരിൽ പ്രാദേശിക ഏജന്റ് കുഴിവേലിക്കണ്ടത്തിൽ ശരത് ശശി പരിചയപ്പെടുത്തിയ നാൽപതോളം പേർക്കും ലഭിച്ചത്…

              Read More

                യു ഡി എഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു

                  വെണ്ണിയോട്: യുഡിഎഫ് ജില്ലാ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് വെണ്ണിയോട്ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ അബ്ദുള്ള വൈപ്പടി അധ്യക്ഷം വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ, പി സി അബ്ദുള്ള, വി സി അബൂബക്കർ ,മാണി ഫ്രാൻസിസ്, പി എൽ ജോസ്, വി സി അബ്ദുൾ നാസർ ,ബേബി പുന്നക്കൽ, എം.സി മോയിൻ ,സി കെ ഇബ്രായി,ഒ ജെ…

                Read More

                  ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി

                  കൽപറ്റ: വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റ എമിലിയിലുള്ള ജൂഡോ അക്കാഡമിയിൽ വെച്ച് ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജൂഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോയി വർഗീസ് മുഖ്യാതിഥിയായി. സംസ്ഥാന ജൂഡോ അസോസിയേഷൻ വൈസ്. പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി റെൻ പി.ആർഅദ്ധ്യക്ഷത വഹിച്ചു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, വിഷ്ണു പി ജെ, ബൈജു…

                  Read More

                    ഡമ്മിബാലറ്റില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരോ ചിഹ്നമോ പാടില്ല

                    സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റു യൂണിറ്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ നിറത്തിലാകുവാന്‍ പാടില്ല. പ്രചരണത്തിനായി ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിലും തടസമില്ല. എന്നാല്‍ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല….

                    Read More

                      ലഹരികണ്ണികളെ പിന്തുടര്‍ന്ന് പിടികൂടും’ – മുത്തങ്ങയിലെ 95.93 ഗ്രാം എം.ഡി.എം.എ വേട്ട; ലഹരികടത്ത് കൂട്ടാളികളും വലയില്‍

                      ‘ലഹരികണ്ണികളെ പിന്തുടര്‍ന്ന് പിടികൂടും’ – മുത്തങ്ങയിലെ 95.93 ഗ്രാം എം.ഡി.എം.എ വേട്ട; ലഹരികടത്ത് കൂട്ടാളികളും വലയില്‍ ബത്തേരി: വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ മുത്തങ്ങയില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ബാംഗ്‌ളൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ഗൂഢാലോചന നടത്തുകയും പണം നല്‍കുകയും ചെയ്ത മലപ്പുറം സ്വദേശികളായ കോട്ടൂര്‍, ചീനിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഹമീദ്(45), കോട്ടക്കല്‍, കാരക്കാട്കുന്നുമ്മല്‍ വീട്ടില്‍, കെ.എം. റാഷിദ്(28) എന്നിവരെയാണ് ബത്തേരി പോലീസ് വെള്ളിയാഴ്ച കോട്ടക്കലില്‍ നിന്ന് പിടികൂടിയത്….

                      Read More