കായിക മേളക്ക് തുടക്കം കുറിച്ചു

    കൽപ്പറ്റ എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്കൂളിൽ 2 ദിവസം നീണ്ടു നിൽക്കുന്ന സ്കൂൾ കായിക മേളക്ക് തുടക്കം കുറിച്ചു കൊണ്ട് കൽപ്പറ്റ പോലീസ് സബ്-ഇൻസ്പെക്ടർ എ യൂ ജയപ്രകാശ് കായിക മേളയുടെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി ടി ഐ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എ.കെ. ബാബു പ്രസന്ന കുമാർ സ്വാഗതം പറഞ്ഞു. കുമാരി ജ്യോതി മനോ സത്യപ്രതിജ്ഞാ വാചകം ചൊല്ലി മദർ പി.ടി.എ പ്രസിഡണ്ട്…

    Read More

      സുൽത്താൻ ബത്തേരിയിൽ ഇത്തവണയും ഐ.സി ബാലകൃഷ്ണ‌ൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും

      കൽപ്പറ്റ: വയനാട് സുൽത്താൻബത്തേരി 2 നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാർഥിയായി ഐ.സി ബാലകൃഷ്ണ‌ൻ തന്നെ മത്സരിച്ചേക്കും.   കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്.സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.   കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്. സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.   15 വർഷമായി സുൽത്താൻബത്തേരി നിയമസഭാ…

      Read More

        ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത: പാറതുരക്കൽ ഈമാസം തന്നെ

        lതിരുവമ്പാടി : മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദികുറിക്കുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ജനുവരി അവസാനത്തോടുകൂടി തുടക്കമാകും.   ഈ മാസം അവസാനത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തു നിന്നായിരിക്കും തുടക്കം. തുടർന്ന് എത്രയും പെട്ടെന്ന് തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കൽ പ്രവൃത്തി ആരംഭിക്കും എന്നാണ് കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോൺ അധികൃതർ പറയുന്നത്.   ഒരേ സമയത്തുതന്നെ ഇരുധ്രുവത്തിൽ നിന്ന് തുരന്നു പോകുന്നതാണ് നിർമാണരീതി. ഇതിനായുള്ള…

        Read More

          സഹീർ അബ്ബാസ് വീണ്ടും എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയിലേക്ക്

          കൽപ്പറ്റ: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)യുടെ 2026-2028 കാലയളവിലേക്കുള്ള ദേശീയ പ്രവർത്തക സമിതിയിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള സഹീർ അബ്ബാസ് സഅദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തലപ്പുഴ സ്വദേശിയായ സഹീർ അബ്ബാസ്, സംഘടനയുടെ ദേശീയ നേതൃത്വത്തിലെ നിർണായക ചുമതലകളിലേക്ക് തുടർച്ചയായ രണ്ടാം തവണയാണ് എത്തുന്നത്. ഒന്നര പതിറ്റാണ്ട് കാലത്തെ ദേശീയ തലത്തിലുള്ള പ്രവർത്തനത്തിൻ്റെ അംഗീകാരമായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയ്ക്കും പാർട്ടി പ്രവർത്തകർക്കും വലിയ അഭിമാനമാണെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡൻ്റ് എ.യൂസുഫ് അഭിപ്രായപ്പെട്ടു. ജനാധിപത്യ…

          Read More

            പുൽപ്പള്ളി തിരുഹൃദയ ദേവാലയ തിരുനാൾ ഇന്ന് മുതൽ ഫെബ്രുവരി 1 വരെ

            പുൽപ്പള്ളി: കുടിയേറ്റ വയനാടിൻ്റെ സിരാകേന്ദ്രമായ പുൽപ്പള്ളിയിലെ തിരുഹൃദയ ദേവാലയത്തിൽ തിരുനാൾ മഹോത്സവം 23 ന് വെള്ളിയാഴ്ച വൈകുന്നേരം 4.45 ന് കൊടിയുയർത്തുന്നതോടെ തുടക്കമാകും. വെള്ളിയാഴ് വൈകുന്നേരം 4.15 ന് ദിവ്യകാരുണ്യ ആരാധന, 4.45 ന് വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ തിരുനാൾ കൊടി ഉയർത്തും തുടർന്ന് പാട്ടുകുർബാന, നൊവേന സ്മിത്തേരി സന്ദർശനം. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 4.15 ന് ദിവ്യകാരുണ്യ ആരാധനയും വചന സന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. റവ.ഫാ. ജോസ് കളപ്പുര, റവ.ഫാ സണ്ണി തോട്ടപ്പള്ളി OFM…

            Read More

              ചീരാലിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്

              ചീരാൽ ഡോക്ടർ പടിയിൽ വാഹനാപകടം, ഒരാൾക്ക് പരിക്ക്. ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം. ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം നടന്നത്. നമ്പ്യാർക്കുന്ന് എളമണ്ണ സ്വദേശി തമ്പു (66)നാണ്‌ പരിക്കേറ്റത്. പരിക്ക് പറ്റിയ ഉടനെ ബത്തേരി അസംഷൻ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

              Read More

                കുടുംബശ്രീ വിജിലൻ്റ് ഗ്രൂപ്പിന് എക്സൈസ്, വിമുക്തി മിഷൻ പ്രത്യേക പരിശീലനം നൽകി

                സുൽത്താൻ ബത്തേരി: കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ സ്ത്രീ-സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമായ വിജിലന്റ് ഗ്രൂപ്പിന് എക്സൈസ് സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ പ്രത്യേക പരിശീലനം നൽകി.ലഹരി മുക്ത നവ കേരളം കെട്ടിപ്പടുക്കുക,സ്ത്രീ-ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക,അതിക്രമങ്ങൾ തടയുക,ആവശ്യമുള്ളവർക്ക് കൗൺസിലിംഗും മറ്റ് സഹായങ്ങളും നൽകുക മുതലായവയാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.സുൽത്താൻ ബത്തേരി നഗരസഭാ ഹാളിൽ നടന്ന പരിപാടിയിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പരിശീലന പരിപാടിക്ക്…

                Read More

                  വയനാട്ടില്‍ വന്‍ ലഹരി വേട്ട; മക്കിമലയില്‍ നിന്ന് 1.405 കിലോ ഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

                  വയനാട്ടില്‍ വന്‍ ലഹരി വേട്ട; മക്കിമലയില്‍ നിന്ന് 1.405 കിലോ ഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു   – ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടികൂടുന്നത് ജില്ലയില്‍ ആദ്യം   തലപ്പുഴ: വയനാട്ടില്‍ വന്‍ ലഹരി വേട്ട, പോത്തുകളെ വളര്‍ത്തുന്ന ആലയില്‍ ഒളിപ്പിച്ച നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് വയനാട് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് തലപ്പുഴ, തവിഞ്ഞാല്‍, മക്കിമല സ്വദേശികളായ പുല്ലാട്ട് വീട്ടില്‍, പി. റഷീദ്(43), സിക്സ്ത്ത് നമ്പര്‍ കോളനി, പി. ജയരാജ്(25) എന്നിവരെ…

                  Read More

                    ശശിമല സ്കൂളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു.

                    ശശിമല : ഉദയ ഗവ യു പി സ്കൂളിൽ നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിദ്യാർത്ഥികൾക്കായി ശാസ്ത്രീയ മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജീജു പി എൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. മാലിന്യങ്ങൾ പരിസരത്ത് വലിച്ചെറിയുന്ന ശീലം ഒഴിവാക്കി അവയെ ശാസ്ത്രീയമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുകയായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. മാലിന്യം ഒരു വിഭവമാണെന്നും…

                    Read More

                      ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി.

                      ദ്വാരക: സോഷ്യൽ പോലീസിങ്ങിനു കീഴിലുള്ള ‘ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി. ദ്വാരക ഗുരുകുലം കോളജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നിർവഹിച്ചു. സോഷ്യൽ പോലീസിംഗ് ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ഗുരുകുലം കോളജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, മെന്റൽ ഹെൽത്ത് ട്രെയിനർ എ.പി. ഷൗക്കത്തലി, രഞ്ജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഹോപ് പ്രോജക്ട് ജില്ലാ അസി. നോഡൽ…

                      Read More