അധ്യാപക വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി

എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ 45 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ മൂലങ്കാവ് വാലുമ്മൽ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇൻ്റേൺഷിപ്പ് കാലയളവിൽ ഇവർ സ്കൂളിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ…

Read More

പരിശുദ്ധ യൽദോ മോർ ബസ്സലിയോസ് ചാപ്പലിൽ പരിശുദ്ധ ബാവയുടെ 340ാം ഓർമ്മപെരുന്നാൾ ഒക്ടോബർ 1, 2, തീയതികളിൽ

പരിശുദ്ധ യൽദോ മോർ ബസ്സലിയോസ് ചാപ്പലിൽ പരിശുദ്ധ ബാവയുടെ 340ാം ഓർമ്മപെരുന്നാൾ 2025 ഒക്ടോബർ 1, 2, എന്നീ തിയ്യതികളിൽ വിവിധ പരിപാടികളോടെ ചീക്കല്ലൂർ ചാപ്പൽ പള്ളിയിൽ ആഘോഷിക്കുമെന്ന് ഫാ. സിനു ചാക്കോ തെക്കെ ത്തോട്ടത്തിൽ വാർത്താ സമ്മേളനത്തിൽപറഞ്ഞു മൂന്ന് ഭാഗങ്ങളിലായി എത്തുന്ന ഘോഷയാത്ര ചിക്കല്ലൂരിൽ സംഗമിച്ച് പ്രധാന പള്ളി കവാടത്തിൽ സംഗമിക്കും. രൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്യപിതാവ് ഡോ: കാര്യക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ പ്രധാന ചടങ്ങുകൾ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു വാർത്ത സമ്മേളപ്രദീപ് അമ്പാട്ട്,,…

Read More

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ 

തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും.   ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സര്‍ചാര്‍ജ്.

Read More

ഗ്രാമസല്യൂട്ട് വെള്ളമുണ്ട പോലീസിന് ഗ്രാമാദരം നൽകി

  വെള്ളമുണ്ട: ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ 44 ഓളം വരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടേയും നിസ്വാർത്ഥ സേവനത്തിന് നന്ദി രേഖപ്പെടുത്തിയുള്ള ജില്ലാഡിവിഷന്റെ ഗ്രാമാദരപത്രം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഒ മിനിമോൾ ടി.കെ ഏറ്റുവാങ്ങി.   ഏഴ് പതിറ്റാണ്ട് ചരിത്രമുള്ള വെള്ളമുണ്ട പോലീസ് സ്റ്റേഷനെ മികച്ചതാക്കി മാറ്റുന്നതിൽ നിസ്തുലമായ സേവനങ്ങൾ നൽകിയ പൂർവികരെ സ്മരിച്ചുകൊണ്ടുള്ള തായിരുന്നു ചടങ്ങ്. വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം,…

Read More

പി.പി.എ കരീം, കാപ്പൻ ഹംസ അനുസ്മരണവും-രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി.

നെടുങ്കരണ- മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പി.പി എ കരീം സാഹിബ്,കാപ്പൻ സാഹിബ് അനുസ്മരണവും – രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി . പൊതുയോഗം എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എ.കെ സലീം. ജനറൽ സെക്രട്ടറി സി.ടി ഹുനൈസ് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ , മണ്ഡലം ലീഗ് പ്രസിഡണ്ട് ടി ഹംസ മണ്ഡലം ലീഗ് ഉപാധ്യക്ഷൻ എം. ബാപ്പുട്ടിഹാജി,…

Read More

ഇരട്ട ഡോക്ടറേറ്റിന്റെ നിറവിൽ റാശിദ് ഗസ്സാലി

താളൂർ: ഇരട്ട ഡോക്ടറേറ്റ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയുമായ ഡോ. റാശിദ് ഗസ്സാലി. ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ എക്സ്ടെൻഷൻ & കരിയർ ഗൈഡൻസ് ഡിപ്പാർട്മെന്റിൽ നിന്ന് സ്വന്തമായ് രൂപപ്പെടുത്തിയെടുത്ത PRP ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നീലഗിരി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കരിയർ വിജയത്തെ പഠന വിധേയമാക്കി നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. നെരത്തെ ജനീവയിലെ സ്വിസ്സ് സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റിൽ നിന്ന് ബിസിനെസ്സ് അഡ്മിനിസ്ട്രേഷനിൽ അന്താരാഷ്ട്ര അംഗീകാരമുള്ള…

Read More

തദ്ദേശ സ്ഥാപനങ്ങൾ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് സി അസൈനാര്‍ 

തദ്ദേശ സ്ഥാപനങ്ങൾ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് സി അസൈനാര്‍ -ജില്ലയിലെ വികസന സദസിന് അമ്പലവയലില്‍ തുടക്കമായി -വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വടുവന്‍ചാല്‍ ജയലക്ഷ്മി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലയിലെ പ്രഥമ വികസന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വികസന…

Read More

കർഷകർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: കർഷകർക്ക് നൽകാനുള്ള എല്ലാ കുടിശ്ശികളും ഉടനെ വിതണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ സ്പെഷൽ കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭ നഷ്ടപരിഹാരം, വിള ഇൻഷ്വറൻസ് ഇനങ്ങളിലായി 66.61 കോടി രൂപ ജില്ലയിലെ കർഷകർക്ക് ലഭിക്കാനുണ്ട്. സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ വിലയും കുടിശ്ശികയായി കിടക്കുകയാണ്. അർഹമായ എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്ത് പ്രതിസന്ധിയിൽ കഴിയുന്ന കർഷകരെ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത…

Read More

സ്വാഗതസംഘം രൂപീകരിച്ചു

തരിയോട്  : 2025 നവംബർ 11, 12, 13 തീയതികളിലായി തരിയോട് നിർമ്മല ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്ന വൈത്തിരി സബ്ജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈത്തിരി എ.ഇ.ഒ ശ്രീ ബാബു ടി യുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോബി മാനുവൽ സ്വാഗതം പറഞ്ഞ യോഗത്തിന് പിടി എ പ്രസിഡന്റ് ശ്രീ ഡെൻസി ജോൺ അധ്യക്ഷത നിർവഹിച്ചു. കലോത്സവ ജോയിന്റ് കൺവീനർ ശ്രീ സജി…

Read More

എടപ്പെട്ടി സ്കൂൾ വാർഷികകായികമേള നടത്തി

കല്പറ്റ : എപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷിക കായികമേള കല്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തി. പ്രീ-പ്രൈമറി, എൽ പി വിഭാഗങ്ങൾക്ക് 6 ഇനങ്ങളിലായിരുന്നു മൽസരങ്ങൾ. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ വൈത്തിരി ബി ആർ സി കോ- ഓർഡിനേറ്റർ പി ഉമേഷ് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ദീപശിഖാ പ്രയാണവും ഡിസ്പ്ലേ അവതരണവും നടന്നു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ കായികമേള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ…

Read More