വള്ളിയൂര്‍ക്കാവ് ഉത്സവം: ആരോഗ്യ ശുചിത്വ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്
വള്ളിയൂര്‍കാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭാ പരിധിയിലും ഉത്സവ, കാര്‍ണിവല്‍ നഗരിയിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതും ശ്രദ്ധയില്‍പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡും ജല പരിശോധന സര്‍ട്ടിഫിക്കറ്റുമില്ലാത്ത കടകളും റെസ്റ്റോറന്റുകളും അടപ്പിച്ചു. പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കി പിഴ ഈടാക്കി. പുകയില നിരോധന നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് നിയമപ്രകാരം പിഴ ചുമത്തി….
