പൂഴിത്തോട് ബദൽ റോഡിന് പിന്തുണയുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: ചുരത്തിൽ തടസ്സങ്ങൾ വരുമ്പോൾ പൂർണ്ണമായും വഴികളില്ലാതെ ഒറ്റപ്പെടുന്ന വയനാടിന്റെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലും ടൂറിസം രംഗങ്ങളിൽ അടക്കം ജില്ലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ട് ആവുകയും ചെയ്യുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ പാത യാഥാർത്ഥ്യ യാഥാർത്ഥ്യമാക്കുന്നതിന് ജനകീയ ഇടപെടൽ കാര്യക്ഷമമാക്കാൻ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിളിച്ചുചേർത്ത സർവകക്ഷി ജനകീയ യോഗം തീരുമാനിച്ചു. റോഡ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി വിവിധ കൂട്ടായ്മകൾ നടത്തുന്ന സമര പരിപാടികൾക്കും ഭരണ തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിനും…
