സി ഫോം രജിസ്ട്രേഷൻ നടത്തിയില്ല; വിദേശിയെ താമസിപ്പിച്ച ഹോട്ടൽ മാനേജർക്കെതിരെ കേസ്

    മാനന്തവാടി: സി ഫോം രജിസ്ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശ പൗരനെ താമസിപ്പിച്ച സംഭവത്തിൽ ഹോട്ടൽ മാനേജർക്കെതിരെ പോലീസ് കേസെടുത്തു. മാനന്തവാടി ബ്രഹ്മഗിരി ഹോട്ടൽ മാനേജരായ പി. നൈജക്കെതിരെയാണ് ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്തത്.   വിദേശികളെ താമസിപ്പിക്കുമ്പോൾ ഓൺലൈൻ വഴി ‘സി ഫോം’ (C-Form) രജിസ്റ്റർ ചെയ്ത് പോലീസിൽ വിവരം അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഈ വ്യവസ്ഥ പാലിക്കാതെ ഒക്ടോബർ 29, 30 തീയതികളിൽ ഫ്രഞ്ച് പൗരനെ ഹോട്ടലിൽ താമസിപ്പിക്കുകയായിരുന്നു.

    Read More

      തമിഴ്നാട്ടിൽ മഴക്കെടുതി; കേരളത്തിലും മഴയ്ക്കു സാധ്യത

      തിരുവനന്തപുരം: തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ 4 മരണം. ഡെല്‍റ്റ ജില്ലകളിലും തെക്കന്‍ തമിഴ്നാട്ടിലും വ്യാപകമായി കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ആളുകള്‍ ദുരിതത്തിലായി. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ തോതിലോ ഇടത്തരത്തിലോ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലനില്‍ക്കുന്ന അന്തരീക്ഷ സ്ഥിതി കാരണം നവംബര്‍ 26 വരെ…

      Read More

        സൈക്ലിസ്റ്റുകളെ ആദരിച്ചു.

        സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കൊടുത്ത വയനാട്ടിലെ അഭിമാന താരങ്ങളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. . മൈസ ബക്കർ, അമൻ മിഷ് ഹൽ, ഡിയോണ മേരി ജോബിഷ് , ഡെൽവിൻ ജോബിഷ് , ഡിവിനാ ജോയി, ആദിൽ മുഹമ്മത് ഇ.എസ്, അബീഷാ ഷിബി, ആദിത്യൻ എന്നിവരെയാണ് ആദരിച്ചത്. അസോസിയേഷൻ്റെ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക്…

        Read More

          ദേശീയ പത്രദിനവും, ലോക പുരുഷദിനവും ആചരിച്ചു

          ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ പത്ര ദിനാചരണവും,ലോകപുരുഷ ദിനാചരണവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.പത്ര ദിനാചാരണത്തിന്റെ പ്രസക്തിയെ കുറിച്ച് മാധ്യമ പ്രവർത്തകൻ ബിനു അമ്പലവയൽ സംസാരിച്ചു.ചടങ്ങിൽ പുരുഷന്മാരെ ഷാൾ അണിയിച്ച്‌ ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ വത്സ ജോയി അധ്യക്ഷത വഹിച്ചു.രാഘവൻ മാസ്റ്റർ,തങ്കച്ചൻ, സി ഡി ഒ ജാൻസി ബെന്നി,ബിജി അജിത്ത്, ബബിത എന്നിവർ സംസാരിച്ചു.

          Read More

            ശ്രദ്ധേയമായ നീക്കം: ‘ഉമ്മയും മോനും’, ‘ഉപ്പയും മകളും’ സ്ഥാനാർത്ഥികൾ; എസ്ഡിപിഐ പ്രഖ്യാപനം ചർച്ചയാവുന്നു

            മാനന്തവാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ചൂടുപിടിച്ച ഈ വേളയിൽ, കുടുംബബന്ധങ്ങളിലെ രണ്ട് തലമുറകളെ ഒരേ സമയം ജനസേവനരംഗത്തേക്ക് കൊണ്ടുവന്നുകൊണ്ടുള്ള SDPIയുടെ പ്രഖ്യാപനം വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിൽ വലിയ ചർച്ചയായിരിക്കുകയാണ്. SDPI പ്രഖ്യാപിച്ച ഈ അപൂർവ സ്ഥാനാർത്ഥിത്വമാണ് പ്രാദേശിക രാഷ്ട്രീയരംഗത്ത് ശ്രദ്ധ നേടുന്നത്. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ ഉമ്മയും മകനുമാണ് SDPI സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. വാർഡ് 05-ലെ സ്ഥാനാർത്ഥിയായ കെ.എസ്. മുഹമ്മദ് സകരിയ്യ, വാർഡ് 08-ലെ സ്ഥാനാർത്ഥിയായ സുഹറ ഷൗക്കത്തലിയുടെ മകനാണ്. അതുപോലെ, പനമരം ഗ്രാമപഞ്ചായത്തിൽ ഉപ്പയും മകളുമാണ് SDPIക്ക്…

            Read More

              ജില്ലാ പഞ്ചായത്തിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി

              കൽപ്പറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. തിങ്കളാഴ്ച നാമനിര്‍ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ച ശേഷം വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ടു. നേരത്തെ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലാ പഞ്ചായത്തിലേക്ക് സമര്‍പ്പിക്കപ്പെട്ട എല്ലാ പത്രികകളും സ്വീകരിച്ചിരുന്നു. ഇന്ന് പത്രികകൾ പിൻവലിച്ച സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. ഓരോ ഡിവിഷനുകളിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികൾ:👇   1. തവിഞ്ഞാൽ ലിസ്സി ജോസ്…

              Read More

                ‘തണലറ്റവർക്ക് തുണയാവുക’ മെഡിക്കൽ കാർഡ് വിതരണം നടത്തി

                പന്തിപ്പൊയിൽ :എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ പന്തിപ്പൊയിൽ യൂണിറ്റ് തല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. ഗഫൂർ അഹ്സനി പദ്ധതി വിശദീകരിച്ചു. മമ്മൂട്ടി പി.സി, പോള മുഹമ്മദ്‌, മൊയ്തു ഓണിമേൽ, ഗഫൂർ പയേരി, കെ. കെ മമ്മൂട്ടി, കെ രവീന്ദ്രൻ, പി. പി തങ്കച്ചൻ, അലി മാഷ്, അമീൻ ഇസത്ത് ലത്തീഫി,മമ്മൂട്ടി…

                Read More

                  സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പും ലോക പുരുഷ ദിനാഘോഷവും നടത്തി.

                  ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സി ഡി ഒ ബിന്ദു വിൽ‌സൺ,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം കൊടുത്തു.

                  Read More

                    തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

                    ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലാണ് പൊതുനിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുക. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.   ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിമാരായ എ.എം ജാഫര്‍, വി. ചന്ദ്രൻ എന്നിവരാണ് ജില്ലയിലെ ചെലവ് നിരീക്ഷകര്‍. കൽപ്പറ്റ നഗരസഭ, കൽപ്പറ്റ,…

                    Read More

                      ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇ നങ്ങളിലും സ്വർണ്ണമെഡൽ നേടി സഹോദരിമാർ

                      പുൽപ്പള്ളി : ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇ നങ്ങളിലും സ്വർണ്ണമെഡൽ നേടി സഹോദരിമാർ. 35 -ാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വർണ മെഡൽ കരസ്ഥമാക്കി സഹോദരിമാരായ ദേവനന്ദ ബിജുവും, ആര്യനന്ദ ബിജുവും. പുൽപ്പള്ളി അലൻ തിലക് കരാട്ടെ സ്കൂളിലെ ക്യോഷി പി. വി സുരേഷാണ് ഇവരുടെ പരിശിലകൻ. പുൽപ്പളളി വിജയ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ, എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആര്യനന്ദ. പുൽപ്പള്ളി, വേലിയമ്പം വരിക്കോടൻ…

                      Read More