മിഷ്യനറി വാഹനങ്ങൾക്ക് സ്വീകരണം നൽകും  

മേപ്പാടി: നിർദ്ധിഷ്‌ട മേപ്പാടി കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനായി പദ്ധതിപ്രദേശമായ മീനാക്ഷിയിലെത്തുന്ന മിഷ്യനറി വാഹനങ്ങൾക്ക് മേപ്പാടി ടൗണിൽ വെച്ച് സ്വീകരണം നൽകുമെന്ന് തുരങ്ക പാത കർമ്മ സമിതിയുടെ ഭാരവാഹികൾ അറിയിച്ചു. തുരങ്ക പാത യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞത്ത് നിന്നും ബംഗളൂരുവിലേക്ക് ചരക്ക് ഗതാഗതത്തിനായി പുതിയ ഒരു പാത തെളിയുന്ന തോടൊപ്പം ജില്ലയുടെ യാത്രാ ക്ലേശവും പരിഹരിക്കപ്പെടുമെന്ന് കർമ്മ സമിതി ഭാരവാഹികൾ അറിയിച്ചു. സ്വീകരണത്തിൻ്റെ പ്രചരണാർത്ഥം മേപ്പാടി ടൗണിൽ മേപ്പാടിയിലെ കലാക്കാരൻമാരെ അണിനിരത്തി കരോക്കെ ഗാനമേള സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ…

Read More

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി സ്വദേശി എന്‍.പി. സുഹൈബ് (40) ആണ് 30 വെടിയുണ്ടകളുമായി പിടിയിലായത്. ഇയാളെ തുടര്‍നടപടികള്‍ക്കായി തിരുനെല്ലി പോലീസിന് കൈമാറി. ഇന്ന് രാവിലെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പ്രിവന്റീവ് ഓഫീസര്‍ ജോണി. കെ യുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കാല്‍നടയായി വന്ന സുഹൈബിനെ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം വെടിയുണ്ടകള്‍ കണ്ടെത്തിയത്. എക്‌സൈസ്…

Read More

വയോധികന് ക്രൂരമര്‍ദനം:വധശ്രമക്കേസില്‍ സഹോദരങ്ങള്‍അറസ്റ്റില്‍

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറിലെ താമസക്കാരനായ മുരുകന്‍ (65) എന്ന വ്യക്തിയെ ക്രൂര മര്‍ദനത്തി നിരയാക്കിയ സഹോദരങ്ങള്‍ അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതിയും, നിരവധി കേസുകളിലെ പ്രതിയും, തലപ്പുഴ സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്ളയാളുമായ മക്കിമല സ്വദേശി മുരുകേശനും ( 51) സഹോദരന്‍ പുഷ്പരാജന്‍ ( 54) എന്ന കണ്ണനുമാണ് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് ഇരുമ്പ് കമ്പി ഉള്‍പ്പെടെ ഉപയോഗിച്ച് മുരുകനെ ആക്രമിച്ചതായാണ് പരാതി. ഇരുകാലുകള്‍ക്കും, കൈക്കും മര്‍ദ്നത്തില്‍ പൊട്ടലേല്‍ക്കുകയും, കമ്പി ഉപയോഗിച്ചുള്ള ആക്രമണത്തില്‍…

Read More

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കും: അഡ്വ പി. കുഞ്ഞായിഷ

പോഷ് നിയമ വ്യവസ്ഥയിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ പി കുഞ്ഞായിഷ. സംസ്ഥാന വനിതാ കമ്മീഷനും വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പോഷ് ആക്ട് ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അവര്‍. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ തടയാനും തൊഴിലിടങ്ങളിലെ മുഴുവന്‍ സ്ത്രീകള്‍ക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യാന്‍ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പോഷ്് ആക്ടിലൂടെ.   തൊഴിലിടങ്ങളില്‍ രൂപീകരിച്ച ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും….

Read More

ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതരെ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എംപി

കൽപറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എംപി. കൽപറ്റ പി.ഡബ്ല്യു.ഡി. ഗെസ്റ്റ് ഹൌസിൽ വച്ചാണ് ദുരന്ത ബാധിതരെ കണ്ട് ആശയവിനിമയം നടത്തിയത്. ദുരന്തബാധിതർ നേരിടുന്ന വിഷയങ്ങൾ എം.പി. യുടെ ശ്രദ്ധയിൽ പെടുത്തി. ടി. സിദ്ദിഖ് എം.എൽ.എ., മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ബാബു, ദുരന്തബാധിതരായ കർഷകർ, ചെറുകിട വ്യാപാരികൾ വ്യവസായികൾ വ്യവസായികൾ, ഗുരുതരമായ പരുക്കേറ്റവർ ഉൾപ്പടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു.

Read More

ചളിക്കണ്ടം മരക്കാർ ഹാജി റോഡ്  ഉദ്ഘാടനം ചെയ്തു 

കമ്പളക്കാട് : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം അനുവദിച്ച് കോൺക്രീറ്റ് പണി പൂർത്തീകരിച്ച വാർഡ് 13 ചളി ക്കണ്ടം മരക്കാർ ഹാജി റോഡ് ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത് തൻവീർ നിർവഹിച്ചു. വാർഡ് വികസന സമിതി അംഗം അസീസ് E T അധ്യക്ഷൻ വഹിച്ചു. ഹംസ PC, നാസർ ഹാജി, ഹക്കീം, ഹംസ PK, ഹൈദ്രോസ്, നഫീസത്ത്

Read More

സ: സീതാറാം യെച്ചൂരി അനുസ്മരണം നടത്തി 

കണിയാമ്പറ്റ : സി.പി.ഐ.എം മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ:സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണദിനാചാരണം സി.പി.ഐ.എം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പാർട്ടി കോട്ടത്തറ ഏരിയ കമ്മിറ്റി അംഗം സ:സതീഷ്കുമാർ എം.ജി ഉത്ഘാടനം ചെയ്തു. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം സ:സാന്ദ്ര അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ടി.എസ് സുരേഷ്, ലോക്കൽ കമ്മിറ്റി സെന്റർ അംഗങ്ങൾ ആയ സ:സുജേഷ് കുമാർ, സ:ലത്തീഫ് മേമാടൻ തുടങ്ങിയവർ സംസാരിച്ചു.

Read More

വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനനോത്സവം സ്വാഗത സംഘം രൂപീകരിച്ചു 

വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിൻ്റെ പ്രവേശനനോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 22ന് ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.   മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ ദീർഘകാല സ്വപ്നമാണ് മാനന്തവാടി ഗവ മെഡിക്കൽ കോളേജിലൂടെ യഥാർത്ഥ്യമാവുന്നത്. എംബിബിഎസ് പഠനത്തിന് 50 സീറ്റുകൾക്കാണ് ദേശീയ മെഡിക്കൽ കൗൺസിൽ അനുമതി നൽകിയത്. മെഡിക്കല്‍ കോളേജിൽ ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാൻ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിച്ചു….

Read More

കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍മ്മപദ്ധതി; സ്‌കൂളിലെത്തണം എല്ലാവരും, കൂടെയുണ്ട് നാടൊന്നാകെ

സ്‌കൂളുകളില്‍ നിന്നും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത സഹകരണത്തോടെ കര്‍മ്മ പദ്ധതി നടപ്പാക്കുന്നു. സ്‌കൂളിലെത്തണം എല്ലാവരും കൂടെയുണ്ട് നാടൊന്നാകെ എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കുക ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.   ജില്ലയിലെ ആകെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 20…

Read More

താലൂക്ക്തല ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

സംരംഭകര്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കല്‍ ലക്ഷ്യമിട്ട് വൈത്തിരി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്‌സലേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോര്‍മന്‍സ് റാമ്പ് പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്.   സുല്‍ത്താന്‍ ബത്തേരിയില്‍ ഹോട്ടല്‍ സാഫ്രോണില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി നഗരസഭാ…

Read More