കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി

    പുൽപള്ളി : കടുവ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു. കടുവകൾ കൂടുതലായി കാടിറങ്ങാനുള്ള കാരണം തേടുകയാണ് അതോറിറ്റി. ഗുണ്ടൽപേട്ട്, എടയാള, നുഗു എന്നിവിടങ്ങളിലായി ഒരുമാസത്തിനിടെ 4 പേരെ കടുവ ആക്രമിച്ചു. അതിൽ 3 പേർ മരണപ്പെട്ടു. ഒരാൾ രണ്ടുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്നു. കാടിറങ്ങിയ കടുവകൾ കൃഷിയിടങ്ങളിൽ ജോലി…

    Read More

      വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം

      കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.   സ്വകാര്യ ആശുപത്രികളിൽ മൂന്നുലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ പൂർണമായും സൗജന്യമായാണ് നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.   തുറന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് വേദന കുറവായ…

      Read More

        മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ ടൗൺ രണ്ടാം വാർഡിൽ സ്ഥാനാർത്ഥിക്കായി കടുംപിടുത്തം

        മുള്ളൻകൊല്ലി : വിവാദങ്ങൾ കത്തി നിറഞ്ഞ മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ ടൗൺ രണ്ടാം വാർഡിൽ സ്ഥാനാർത്ഥിക്കായി കടുംപിടുത്തം തുടരുന്നു. 95% കോൺഗ്രസുകാർ ഉള്ള കോൺഗ്രസിന്റെ മാത്രം കുത്തക വാർഡായിരുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടാം വാർഡ് 2020 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇന്നേവരെ കോൺഗ്രസ് പരാജയപ്പെടാത്ത വാർഡിൽ ജില്ലാ നേതൃത്വത്തിന്റെ ഡിസിസി പ്രസിഡണ്ടായിരുന്ന ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മുള്ളൻകൊല്ലി INTUC മണ്ഡലം പ്രസിഡണ്ട് മത്സരിക്കുകയും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അന്ന് വാർഡിലെ ഇരുപതോളം കോൺഗ്രസ്…

        Read More

          പനവല്ലിയിൽ കാട്ടാനയുടെ ആക്രമണം; പതിനാറുകാരന് പരിക്ക്

          കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാറുകാരന് പരിക്കേറ്റു. എമ്മടി കാരമ വീട്ടിൽ രാജുവിന്റെ മകൻ മുത്തുവിനാണ് പരിക്കേറ്റത്.   പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ കല്യാണവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് മുത്തുവിനെ കാട്ടാന ആക്രമിച്ചത്. നടപ്പാതയ്ക്ക് അരികിലെ വയലിൽ നിന്നിരുന്ന ആന, പെട്ടെന്ന് പാഞ്ഞെത്തി തുമ്പിക്കൈ കൊണ്ട് തട്ടുകയായിരുന്നുവെന്ന് മുത്തു പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ആന പിൻവാങ്ങിയിരുന്നു.   വിവരമറിഞ്ഞെത്തിയ വനപാലകർ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈയിലെ…

          Read More

            തദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന്

            തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കും.   2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയത്. അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയിൽ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാനും അവസരം നൽകിയിരുന്നു. ഇതിനുശേഷമുള്ള സപ്ലിമെന്ററി പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.   തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതല്‍ നാമനിര്‍ദേശ…

            Read More

              ജനകീയതയുടെ അഞ്ച് വർഷങ്ങൾ: ചെറുകരയിൽ ജുനൈദ് കൈപ്പാണിക്ക് അനുമോദനം

              വാരാമ്പറ്റ:ജനകീയ ജനപ്രതിനിധിയായി അഞ്ച് വർഷങ്ങൾ പൂർത്തീകരിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ചെറുകര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഭാരവാഹികളും വിശിഷ്ട അതിഥികളും ചേർന്ന് സ്നേഹോപഹാരം കൈമാറി.

              Read More

                മീൻ ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവ് പണം അപഹരിച്ച് മുങ്ങിയതായി പരാതി 

                മീൻ ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവ് പണം അപഹരിച്ച് മുങ്ങിയതായി പരാതി.കാക്കവയൽ ടൗണിലെ കെഎം ഫിഷ് സ്റ്റാളിൽ നിന്നുമാണ് പതിനായിരം രൂപയോളം നഷ്ടമായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.കട ഉടമയോട് മീൻ നന്നാക്കി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ശ്രദ്ധ തിരിച്ച് പണം അപഹരിച്ച് മുങ്ങുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                Read More

                  കാട്ടുപോത്ത് വേട്ട: ഒളിവിലായിരുന്ന നാല് പ്രതികൾ കൂടി അറസ്റ്റിൽ

                  കർണാടക വനത്തിൽ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിൽ ഒളിവിലായിരുന്ന നാല് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാപ്പിസെറ്റ് സ്വദേശി ടി.ആർ. വിനേഷ് (39), ചണ്ണോത്തുകൊല്ലി സ്വദേശി കെ.ടി. അഭിലാഷ് (41), കുന്നത്തുകവല സ്വദേശി സണ്ണി തോമസ് (51), മാടപ്പള്ളിക്കുന്ന് സ്വദേശി ഐ.ബി. സജീവൻ (49) എന്നിവരാണ് പിടിയിലായത്.   ശിശുമലയിലെ കുരിശുമലയിൽ ഒളിവിൽ കഴിയുകയായിരുന്ന മൂന്നുപേരെയും, മറ്റൊരാളെ തറവാട്ടുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. നേരത്തെ അറസ്റ്റിലായ…

                  Read More

                    തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14ന്

                    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14ന് പുറപ്പെടുവിക്കും. അതോടൊപ്പം തന്നെ അതത് വരണാധികാരികൾ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും. രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 ഉച്ചകഴിഞ്ഞ് 3 വരെയാണ്.   സ്ഥാനാർത്ഥിക്ക് നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിർദ്ദേശപത്രിക (ഫോറം 2) സമർപ്പിക്കാം.   സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം….

                    Read More