പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു

കോഴിക്കോട് : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍ക്കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി.വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന മര്‍കസ് നോളജ് സിറ്റി തന്റെ മണ്ഡലത്തിലായതില്‍ പ്രിയങ്ക സന്തോഷം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ഡോ.അസ്ഹരി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം,നോളജ് സിറ്റിയുടെ വളര്‍ച്ചക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കിയതായും ഡോ.അസ്ഹരി പറഞ്ഞു.ഇത് മണ്ഡലത്തിലെ തന്നെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും അവര്‍ പറഞ്ഞു. ഗ്രാന്‍ഡ് മുഫ്തി…

Read More

മൊതക്കരയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.

മൊതക്കര: പ്രതിഭ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് സി. എം. അനിൽ കുമാർ പതാക ഉയർത്തി. സെക്രട്ടറി ജയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ദീർഘകാലം ഗ്രന്ഥാലയം പ്രസിഡണ്ടായി പ്രവർത്തിച്ച മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എം. എൻ ജനാർദ്ദനൻ,മുതിർന്ന വായനക്കാരായ ഗംഗാധരൻ നായർ, വസുമതി ഭാസ്കരൻ, പുതു തലമുറ വായനക്കാരൻ സനീഷ്, കവികളായ കെ….

Read More

യാക്കോബായ സുറിയാനി സഭ യുവജന കലോത്സവം കണിയാമ്പറ്റ സെന്റ് ജോർജ് ജേതാക്കൾ

കേണിച്ചിറ: യാക്കോബായ സുറിയാനി സഭ മീനങ്ങാടി മേഖല യുവജന കലോത്സവം പൂതാടി സെന്റ് മേരീസ് പള്ളിയിൽ ഫാ.എൽദോ പനച്ചിയിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ കണിയാമ്പറ്റ സെന്റ് ജോർജ് ഒന്നാം സ്ഥാനവും കൊളഗാപ്പാറ സെന്റ് തോമസ് രണ്ടാം സ്ഥാനവും ചീങ്ങേരി സെന്റ് മേരീസ്‌ മൂന്നാം സ്ഥാനവും നേടി. ഫാ. എൽദോ മനയത്ത്, ഫാ. സിനു ചാക്കോ തെക്കെ തോട്ടത്തിൽ, എൽദോസ് കെ.പി., മനു അബ്രഹാം, ഷിന്റോ എൽദോ, ലിജിൻ…

Read More

ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.   അടിസ്ഥാനപരമായ യാതൊരു പരാതിയും ആക്ഷേപവും എംഎല്‍എയുടെ പേരിലില്ല. ഒരു തെറ്റും ടി.സിദ്ധിഖ് എംഎല്‍എയുടെ ഭാഗത്തില്ല. എന്തുകാരണത്തിന്റെ പേരിലാണ് ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തിയതെന്ന് സിപിഎം നേതൃത്വം…

Read More

രാജ്യത്ത് ആദ്യം: സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്; എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില സ്ത്രീകള്‍ക്കായി സൗജന്യ പരിശോധനകൾ

തിരുവനന്തപുരം: എല്ലാ ജനകീയ ക ആരോഗ്യ കേന്ദ്രങ്ങളിലും (5415) ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണം. അതിനവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത്…

Read More

കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16ന് വെള്ളമുണ്ടയിൽ.

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിനായി പ്രത്യേക ക്യാമ്പയിൻ തുടങ്ങി. എടവക , തൊണ്ടർനാട്, പടിഞാറത്തറ , വെള്ളമുണ്ട പഞ്ചായത്തുകളിലെ കർഷകർക്കായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വെള്ളമുണ്ട എട്ടേനാലിലെ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ നാല്…

Read More

എൻ എം വിജയന്റെ കുടുംബത്തോട്‌ ടി സിദ്ദിഖും കോൺഗ്രസും ആവർത്തിക്കുന്ന കൊടുംക്രൂരത: സിപിഐ എം.

കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തോട്‌ ടി സിദ്ദിഖും കോൺഗ്രസും ആവർത്തിക്കുന്ന കൊടുംക്രൂരത അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമനക്കോഴയുടെ ചതിയിൽ വീഴ്‌ത്തി മുൻ ഡിസിസി ട്രഷററെയും മകനെയും കൊലക്കയ്‌ക്ക്‌ കൊടുത്ത കോൺഗ്രസ്‌ അപവാദ പ്രചാരണം നടത്തി കുടുംബത്തെ വേട്ടയാടുന്നത്‌ തുടരുകയാണ്‌. കുടുംബം ബാധ്യത തീർക്കാനായി വിനിയോഗിച്ച പണം ബിസിനസിന്‌ ഉപയോഗിച്ചുവെന്ന്‌ ടി സിദ്ദിഖ്‌ വ്യാജ പ്രചാരണം നടത്തിയതിനാലാണ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതെന്ന്‌ പത്മജ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. കുടുംബത്തിന്റെ മുഴുവൻ കടവും…

Read More

കരാട്ടെ ജില്ലാ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.

കൽപറ്റ: കെൻയുറി യു കരാട്ടെ ഡോ ഫെഡറേഷൻ്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ കെൻ യു – റിയു കരാട്ടെ ഫെഡറേഷൻ്റെ ഏഷ്യൻ പ്രസിഡൻ്റ് ക്യോഷി ഗിരീഷ് പെരുന്തട്ട അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് സലീം കടവൻ മുഖ്യാതിഥിയായി. പി.കെ മുരളീധരൻ, ഡെന്നി അഗസ്റ്റ്യൻ, അസൈനാർ, കെ.പി ശ്യം മോഹൻ,…

Read More

മുണ്ടക്കൈ-ചുരല്‍മല ദുരന്തം ദൈവത്തിന്റെ പകിട കളിയല്ല; മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിക്കപ്പെട്ട ‘ഗ്രേ റിനോ’ സംഭവമാണ്: ജനകീയ ശാസ്ത്ര പഠനം

നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളില്‍പ്പെട്ടതാണെന്നും മതിയായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അവഗണിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് ഇത്രയധികം ജീവനുകള്‍ നഷ്ടമാകാനിടയായതെന്നും പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ട്രാ്ന്‍സിഷന്‍ സ്റ്റഡീസിന്റെയും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും മുന്‍കൈയ്യിലായിരുന്നു പഠന സമിതി രൂപീകരിക്കപ്പെട്ടത്.   സെപ്തംബര്‍ 13ന് കല്‍പ്പറ്റയിലെ ട്രിഡന്റ് ആര്‍ക്കേഡില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ടിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.   പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരെ മാത്രമല്ല, ഭൂമിയെ, ജലസ്രോതസ്സുകളെ, ജൈവവൈവിധ്യത്തെ…

Read More

കൽപ്പറ്റ നഗരത്തിലെ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം സെപ്‌തംബർ 15ന്

കൽപ്പറ്റ: കൽപ്പറ്റ നഗരത്തിലെ ടോയ്‌ലറ്റ് ബ്ലോക്ക് സെപ്‌തംബർ 15 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. റോഡ് നവീകരണം ഉൾപ്പെടെ 49 ലക്ഷം രൂപ മതിപ്പ് ചിലവിലാണ് പദ്ധതി രൂപീകരിച്ചത്. നഗരസഭയുടെ ഫണ്ടാണ് പദ്ധതിക്ക് ഉപയോഗിച്ചത്. 5000 കെഎൽഡി ശുദ്ധീകരിക്കുന്ന ടാങ്കാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ട്രീറ്റ് ചെയ്‌ത മാലിന്യജലം പൊല്യൂഷൻ കൺട്രോൾ ബോർഡ് പറയുന്ന നിലവാരത്തിൽ ശുദ്ധീകരിക്കും. എയർകണ്ടീഷൻ ചെയ്‌ത ബ്ലോക്ക് 24 മണിക്കൂറും…

Read More