ഓണസദ്യയൊരുക്കി കുടുംബശ്രീ നേടിയത് 3,86,960 രൂപയുടെ വിറ്റുവരവ്.
കൽപ്പറ്റ : തിരുവോണദിനത്തില്‍ 3195 ഓണസദ്യയൊരുക്കി വിപണി നടത്തി കുടുംബശ്രീ നേടിയത് 3,86,960 രൂപയുടെ വിറ്റുവരവ്. ജില്ലയില്‍ ഇതാദ്യമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓണസദ്യ തയ്യാറാക്കി വിതരണം ചെയ്ത് വിജയം കൈവരിച്ചത്. പരാതികളൊന്നുമില്ലാതെ മികച്ച ഗുണമേന്മയില്‍ അല്‍പം പോലും വിട്ടുവീഴ്ച ചെയ്യാതെ കൃത്യസമയത്ത് വീടുകളില്‍ സദ്യയെത്തിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ് ഉപഭോക്താക്കള്‍. സദ്യയുടെ രുചിയിലും സര്‍വീസിലും എല്ലാവര്‍ക്കും ഒരേ അഭിപ്രായം. 18 വിഭവങ്ങളടങ്ങിയ 200 രൂപയുടെ സദ്യയ്ക്കായിരുന്നു ആവശ്യക്കാരേറെയും. രണ്ടു തരം പായസം, കാളന്‍, ഓലന്‍, അവിയല്‍,…
