ഫാബ്രിക് പെയിൻ്റിംഗിൽ A ഗ്രേഡ് നേടി മിത്ര ജീവൻ

    പാലക്കാട് നടക്കുന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിലെ ഹൈസ്കൂൾ വിഭാഗം ഫാബ്രിക് പെയിൻ്റിംഗിൽ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിത്ര ജീവൻ A ഗ്രേഡ് നേടി. നെൻമേനി ഗവ. വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ ജീവൻ ജോൺസ്, ചീങ്ങേരി സെൻ്റ് മേരീസ് എ.യു.പി സ്കൂൾ അധ്യാപിക ജിഷ എന്നിവരുടെ മകളാണ്.

    Read More

      സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇന്ന് പ്രഖ്യാപനം

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിക്കുക. ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി.   ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയേക്കും. പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും…

      Read More

        സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

        മാനന്തവാടി: റോട്ടറി കമ്പനി വാലിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി കണിയാരം കത്തിഡ്രല്‍ പാരീഷ് ഹാളില്‍ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി. പട്ടികവര്‍ഗ വികസന, ആരോഗ്യ, വനം വകുപ്പുകള്‍ കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍, എന്‍ആര്‍എന്‍എല്‍എം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 150 ഓളം വനിതകള്‍ പങ്കെടുത്തു. മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. റോട്ടറി ഗവര്‍ണര്‍ ബിജോഷ് മാനുവല്‍, ടിഡിഒ മജീദ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രംജിത്ത്, ഡോ.റോഷന…

        Read More

          ഡയാലിസിസ് കാർഡ് ജില്ലാതല വിതരണോദ്ഘാടനം നടത്തി

          കൽപ്പറ്റ: എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കൽപ്പറ്റ ദാറുൽ ഫലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള മുസ്‌ലിം ജാമഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ഷറഫുദ്ദീൻ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി, ഉമർ സഖാഫി ചെതലയം മൊയ്തീൻ കുട്ടി സഖാഫി,ലത്തീഫ് കാക്കവയൽ,കെ കെ മുഹമ്മദലി…

          Read More

            മഴ കനക്കുന്നു; തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

            മഴ കനക്കുന്നു; തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.   സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.   ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   ഇന്ന് തിരുവനന്തപുരം ഉൾപ്പെടെ നാല് ജില്ലകൾക്ക് യെല്ലോ…

            Read More

              ജില്ലാപഞ്ചായത്ത്‌ ഫണ്ടിൽ  വിജ്ഞാൻ ലൈബ്രറിയുടെ  മുഖച്ഛായ മാറുന്നു 

              വെള്ളമുണ്ട: വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി നവീകരണത്തിന് വയനാട് ജില്ലാ പഞ്ചായത്ത്‌ 18 ലക്ഷം വകയിരുത്തി നടത്തുന്ന നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വാർഡ് മെമ്പർ പി. രാധ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ഷഫീല പടയൻ, ലൈബ്രറി പ്രസിഡന്റ്‌ കെ. കെ ചന്ദ്രശേഖരൻ,സാബു പി ആന്റണി, അബ്ദുൽ അസീസ് മാസ്റ്റർ, ശരണ്യ പ്രദീപ്‌,പി.അബ്ദുള്ള, ആവണി തുടങ്ങിയവർ പ്രസംഗിച്ചു.

              Read More

                പുതുചരിത്രം തീർത്ത് എസ് വൈ എസ് വയനാട് ജില്ലാ സൈൻ ലാംഗ്വേജ് സമ്മേളനം

                കൽപ്പറ്റ: എസ് വൈ എസ് വയനാട് ജില്ലാ സൈൻ ലാംഗ്വേജ് ഇസ്ലാമിക്ക് സമ്മേളനത്തിന് ഉജ്ജ്വല സമാപനം കൽപ്പറ്റ ദാറുൽ ഫലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സന്ദേശം പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന സാമൂഹികം സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി അധ്യക്ഷത വഹിച്ചു. ഉമർ സഖാഫി ചെതലയം മൊയ്തീൻ കുട്ടി…

                Read More

                  കെ.എസ്.ആര്‍.ടി. സി ഡിപ്പോയിലെ യാര്‍ഡ് നവീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

                  മാനന്തവാടി : കെ.എസ്.ആര്‍.ടി. സി ഡിപ്പോയിലെ യാര്‍ഡ് നവീകരണ പ്രവൃത്തികള്‍ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് യാര്‍ഡ് നവീകരിക്കുന്നത്. നിലവില്‍ മഴക്കാലത്ത് ചെളിക്കളമായി മാറുന്ന യാര്‍ഡിൽ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം ഒഴുകാനുള്ള സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് നവീകരിക്കുക. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി നഗരസഭ കൗൺസിലർ അരുൺ കുമാർ, മാനന്തവാടി കെ.എസ്.ആർ.ടി.സി ഡി.ടി.ഒ പി. അനിൽകുമാർ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ…

                  Read More

                    അഭിമാന നേട്ടവുമായി റിഷാൻ സി.ആർ

                    മാനന്തവാടി : പാലക്കാട് വച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഹൈസ്‌കൂൾ വിഭാഗം സ്റ്റിൽ മോഡലിൽ എ ഗ്രേഡോട് കൂടി രണ്ടാം സ്ഥാനം നേടിയ മാനന്തവാടി ജി വി എച്ച് എസ് ലെ വിദ്യാർത്ഥി റിഷാൻ സി.ആർ. എരുമത്തെരുവ് മിനി ബൈപ്പാസ് റോഡിൽ സി എച്ച് റഷീദിൻ്റേയും റംഷീന ഇ ആർ ൻ്റേയും മകനാണ്.

                    Read More

                      സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

                      തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പ് തുടരും. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളോട്…

                      Read More