ഹെക്കി ബണക്ക്; വയനാട് പക്ഷി മേള നവംബർ 14 മുതൽ വയനാട്ടിൽ.
കൽപ്പറ്റ: കിളികളാവുക നാം, കിളിയൊഴിഞ്ഞിടം ശൂന്യം. കൽപ്പറ്റ പുളിയാർമല ‘വയനാട് പക്ഷി മേളയ്ക്ക്’ ഒരുങ്ങുന്നു. കാട്ടുനായ്ക്ക ഭാഷയിൽനിന്നും എടുത്ത ‘ഹെയ്ക്കി ബണക്കു’ എന്ന് പേരിട്ടിരിക്കുന്ന മേള ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന സലിം അലിയുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്നത് ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി ആണ്. നവംബർ 14 ആം തീയതി കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരള വനം വകുപ്പ് മേധാവി…
