മൂല്യബോധവും പ്രകൃതി സ്നേഹവും ഊട്ടി ഉറപ്പിച്ച്: ‘സായന്തനം’ SSSS ക്യാമ്പിന് തുടക്കമായി

    പുൽപ്പള്ളി : ശശിമല ഉദയ ഗവ യു പി സ്കൂൾ ശശിമല സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ (SSSS) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ‘സായന്തനം’ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് ഹെഡ്മാസ്റ്ററും പ്രമുഖ എഴുത്തുകാരനുമായ ശ്രീ. വർഗീസ് പുളിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ സമൂഹത്തോടും പ്രകൃതിയോടുമുള്ള കടപ്പാട് തിരിച്ചറിഞ്ഞ് വളരണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം യുവതലമുറയ്ക്ക് ലഭിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ….

    Read More

      നെല്ലിപ്പടി റോഡ് സൈഡ് കെട്ടിന്റെയും, കൽബർട്ടിന്റെയും ഉദ്ഘാടനം നിർവഹിച്ചു

      തരുവണ: മഴുവന്നൂർ വാർഡിൽ പതിനൊന്നര ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച നെല്ലിപ്പടി റോഡ് സൈഡ് കെട്ടിന്റെയും, കൽബർട്ടിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ കെ കെ സി മൈമൂന നിർവഹിച്ചു ചടങ്ങിൽ തരുവണ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് സീ. മമ്മു ഹാജി ജനറൽ സെക്രട്ടറി പി കെ മുഹമ്മദ് ആരാം, കെ സി അബ്ദുല്ല, എ കെ നാസർ, സാവനാസർ, നാസർ എം കെ, റഹീസ് ഖാളിയാർ, അബു മുള്ളൻ നാസർ, ഉണ്ണാച്ചി, അസീസ് തുടങ്ങിയവർ പങ്കെടുത്തു

      Read More

        കാട്ടു പോത്തിനെ വേട്ടയാടിയെ സംഘത്തെ പിടികൂടി

        പുൽപ്പള്ളി : ഇരൂളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാപ്പി സെറ്റ് ഭാഗത്ത് നിന്നും കാട്ടുപോത്തിനെ വേട്ടയാടിയെ സംഘത്തെ ചെതതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ആറ് പ്രതികളെയാണ് പിടികൂടിയത്. 45 കിലോ ഇറച്ചി ഒരു ഇന്നോവ കാർ ജീപ്പ് സ്കൂട്ടർ ഒരു തിരതോക്ക് കത്തികൾ എന്നിവയും പ്രതികളിൽ നിന്ന് പിടികൂടിയിട്ടുണ്ട്….

        Read More

          വനിതാ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു

          മീനങ്ങാടി: വയനാട് ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയായ വനിതാ ടാസ്‌ക് ഫോഴ്‌സിന്റെ ജില്ലാതല പ്രവർത്തന ഉദ്ഘാടനം മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ഇ വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം സിന്ധു ശ്രീധരൻ പദ്ധതി വിശദീകരിച്ചു. ആശ പോൾ ആമുഖ പ്രസംഗം നടത്തി. രംഗശ്രീ കലാഗ്രൂപ്പ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിങ്…

          Read More

            കോൺഗ്രസ് ഗ്രാമീൺ ജാഗരൺ യാത്ര ഉദ്ഘാടനം ചെയ്തു 

            വെള്ളമുണ്ട: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷാജി ജേക്കബ് ക്യാപ്റ്റനായി നടത്തുന്ന ഗ്രാമീൺ ജാഗരൺ യാത്ര കാരക്കാമലയിൽ ഡി.സി.സി. വൈസ് പ്രസിഡൻ്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വേണുഗോപാൽ, ടി.കെ.മമ്മൂട്ടി, പി.ചന്ദ്രൻ , എൻ.കെ.പുഷ്പലത, മുഹമത് ഉനൈസ് ഒ.ടി, ടി.സി.തങ്കച്ചൻ, പി.പ്രകാശൻ, പൂഷ്പ ഫ്രാൻസിസ്, സെമ്പാസ്റ്റ്യൻ കല്ല മാരി, ജോയി പള്ളിപ്പുറം, എം.കെ.കുര്യാക്കോസ്, ഖാലിദ്…

            Read More

              യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

              യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

              Read More

                എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കുക: ടി.നാസർ

                തലപ്പുഴ:അവകാശങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിനും അഴിമതിയില്ലാത്ത വികസനം ഉറപ്പാക്കുന്നതിനും ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ. തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം പാർട്ടി നിർണായക ശക്തിയായി മാറും. തവിഞ്ഞാൽ പഞ്ചായത്തിലെ ഭരണ സമിതികളിൽ പരസ്പരം കയ്യാങ്കളി നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ കാപട്യം അവസാനിപ്പിക്കാൻ പ്രബുദ്ധരായ ജനങ്ങൾ എസ്ഡിപിഐ സ്ഥാനാർഥികളെ പിന്തുണക്കണമെന്നും വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം…

                Read More

                  വാഹനാപകടത്തിൽ യുവാവ് മരിച്ചു

                  സുൽത്താൻ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ് -മേഴ്‌സി ദമ്പതികളുടെ മകൻ ഡോൺ റോയ്, 24, വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ ബേലൂരിൽ വെച്ചായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു ലോറി ഇടിച്ചതായിരുന്നു അപകടകാരണം. ബേലൂരിൽ ഫാം ഡി (Doctor of Pharmacy) അവസാന വർഷ വിദ്യാർഥിയായിരുന്നു. അവസാന വർഷ വിദ്യാർത്ഥികളുടെ കൂടിച്ചേരൽ ഇന്നലെയായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4 30ന് സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന…

                  Read More

                    സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം; ശിൽപശാല സംഘടിപ്പിച്ചു

                    കൽപ്പറ്റ : സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന സമിതി അംഗങ്ങൾക്കായി ശിൽപശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ ഭാവി നയ രൂപീകരണത്തിന് പൊതുജന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് സമഗ്ര പഠന റിപ്പോർട്ട് തയ്യാറാക്കും. ശിൽപശാലയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. ജോയ് എളമൺ, നവകേരളം കോ-ഓർഡിനേറ്റർ ഇ. സുരേഷ് ബാബു, സിറ്റിസൺ…

                    Read More

                      വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

                      വള്ളിയൂർക്കാവ്: വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണ പ്രവൃത്തി പട്ടികജാതി – പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. വള്ളിയൂർകാവ് പാലത്തോടൊപ്പം വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണം അതിവേഗം പൂർത്തീകരിക്കുമെന്നും ഇതോടെ പ്രദേശത്തെ ഗതാഗത സൗകര്യം കൂടുതൽ സുഗമമാവും. മാനന്തവാടിയിൽ തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കാൻ വളിയൂർകാവ് ബൈപാസ് റോഡ് നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം…

                      Read More