ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

    സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.   വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബത്തേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. മദ്യലഹരിയിലായിരുന്ന ആൻസ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പോലീസ്…

    Read More

      കൂരമാനിനെ വെടിവെച്ച കേസിൽ ഒളിവിലാരുന്ന പ്രതി പിടിയിൽ

      വരയാൽ: ചിറക്കര തവിഞ്ഞാൽ എസ്റ്റേറ്റ് – സർക്കാർ വനത്തിൽ അനധികൃതമായി പ്രവേശിച്ച് കൂരമാനിനെ വെടിവെച്ച കേസിൽ ഒളിവിലാരുന്ന പ്രതിയെ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ പിടികൂടി. കൃഷ്ണകുമാർ S/o കീരൻ പാലോട്ട് പുത്തൻമറ്റത്തിൽ – നെയാണ് വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.വി. രാജഗോപാലനും സംഘവും പിടികൂടി. 2025 മാർച്ച് 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റ് രണ്ട് പ്രതികളെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു.

      Read More

        മുൻ മുഖ്യമന്ത്രി ആർ ശങ്കറിന്റെ പ്രതിമ തകർത്ത നടപടിയിൽ കോൺഗ്രസ് പ്രതിഷേധം

        കൽപ്പറ്റ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ആർ ശങ്കറിന്റെ പ്രതിമ തകർത്ത തിരുവനന്തപുരം കോർപ്പറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് ടി ജെ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി നജീബ്‌ കരണി അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ടി സിദ്ധിഖ്‌ എം എൽ എ, കെപിസിസി മെമ്പർ പി പി ആലി, ബിനു തോമസ്,ഗിരീഷ്…

        Read More

          വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

          മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്.   മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ വിവാഹത്തട്ടിപ്പ് കേസുകളും നിലവിലുണ്ട്.   ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അഞ്ചാം മൈൽ മൊക്കത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. മാനന്തവാടി ഇൻസ്പെക്ടർ പി. റഫീഖിന്റെ നിർദേശപ്രകാരം എസ്ഐ പവനൻ, എസ്സിപിഒ സെൽവൻ, സിപിഒമാരായ ജാഫർ,…

          Read More

            കാട് വെട്ടി യാത്രികർക്ക് കാഴ്ചയൊരുക്കി കാക്കിക്കൂട്ടം; ഇത് കേണിച്ചിറ പോലീസിന്റെ മാതൃക

            കേണിച്ചിറ: വെള്ളിയാഴ്ച്ച രാവിലെ കത്തിയുമായി റോഡിലിറങ്ങിയ കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് നാട്ടുകാർ ആദ്യമൊന്നമ്പരന്നു. നിരന്ന് നിന്ന് റോഡിനിരുവശങ്ങളിൽ പടർന്നുകിടന്ന കാടുകളും പടർപ്പുകളുമെല്ലാം വെട്ടിനീക്കാൻ ആരംഭിച്ചപ്പോൾ അമ്പരപ്പ് പ്രശംസയിലേക്ക് മാറി.   കേണിച്ചിറ പോലീസ് സ്റ്റേഷൻ മുതൽ കേണിച്ചിറ ടൌൺ വരെയുള്ള റോഡിലെ ഇരു വശങ്ങളിലും പടർന്നു പന്തലിച്ച് കാൽ നട യാത്രക്കാർക്കും മറ്റും സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ വളർന്ന കാടുകളും പടർപ്പുകളുമാണ് വെട്ടി മാറ്റിയാണ് പോലീസ് മാതൃകയായത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രാജീവ്‌…

            Read More

              അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

              മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ വയോധിക അവശനിലയിലായിരുന്നു. ഉടൻ ആംബുലൻസ് ഏർപ്പാടാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു.   ഉച്ച കഴിഞ്ഞിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനാലും പ്രതികരണമില്ലാത്തതിനാലും അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ മേപ്പാടി പോലീസ് സംഘം സ്ഥലത്തെത്തി വാതിലിൽ മുട്ടി വിളിക്കുകയും മറ്റും ചെയ്തിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നാണ് പോലീസ്…

              Read More

                ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ ഇതാദ്യം; റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയവുമായി വൈത്തിരി താലൂക്ക് ആശുപത്രി

                ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ ഇതാദ്യം; റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയവുമായി വൈത്തിരി താലൂക്ക് ആശുപത്രി   അതീവ സങ്കീര്‍ണമായ റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വൈത്തിരി താലൂക്ക് ആശുപത്രി. വര്‍ഷങ്ങൾക്ക് മുമ്പ് മറ്റൊരു ആശുപത്രിയിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിക്ക് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളുമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി ഇടുപ്പ് പൂര്‍‌ണമായി മാറ്റിവെയ്ക്കുകയായിരുന്നു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെൻ്റ് ശസ്ത്രക്രിയ…

                Read More

                  ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം; കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

                  മാനന്തവാടി: എരുമതെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ്, തച്ചയില്‍ വീട്ടില്‍ ടി.സി. നൗഷാദ്(29), പിലാക്കാവ്, ചോലക്കല്‍ വീട്, എം. ഇല്ല്യാസ്(39) എന്നിവരെയാണ് മാനന്തവാടി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. 03.11.2025 തിയ്യതി രാവിലെയാണ് മുന്‍ വൈരാഗ്യം കൊണ്ടുള്ള വിരോധത്താല്‍ പ്രതികള്‍ കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരനെ മര്‍ദിച്ചത്.     വധശ്രമം,…

                  Read More

                    ജില്ലാ ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

                    കാക്കവായാൽ :വയനാട് ജില്ല ഖോ ഖോ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കാക്കവയലിൽ തുടക്കമായി. സ്കൂൾ ഹെഡ് മാസ്റ്റർ മണി കെ എം ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു.സ്പോർട്സ്കൗൺസിൽവൈസ്പ്രസിഡന്റ്‌ കെപി വിജയിമുഖ്യഥിതിആയിരുന്നു.അസോസിയേഷൻപ്രസിഡന്റ്‌എ ഡി ജോൺഅധ്യക്ഷതവഹിച്ച യോഗത്തിൽ എൻ സി സാജിദ് , വിനോദ് വി കെ, ബിന്ദു പി ൻ എന്നിവർ പങ്കെടുത്തു.

                    Read More

                      സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും പൊതുവായ സ്വാഗത ഗാനം വേണ്ടേയെന്ന് വിദ്യാഭ്യാസമന്ത്രി

                      തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം വേണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ആ ചടങ്ങുകളില്‍ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേയെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം സ്വാഗതഗാനമെന്നും വിദ്യാഭ്യാസമന്ത്രി ഫെയിസ്ബുക്കിലൂടെ പറഞ്ഞു. സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി…

                      Read More