കണ്ണോത്തുമല – വരയാൽ റോഡ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

    കണ്ണോത്തുമല : കണ്ണോത്തുമല – വരയാൽ റോഡ് നിര്‍മാണ പ്രവൃത്തി പട്ടിക ജാതി – പട്ടിക വർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. വിവിധ ഫണ്ടുകൾ വിനിയോഗിച്ച് ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് മാറ്റുകയാണ് സർക്കാറെന്ന് അദ്ദേഹം പറഞ്ഞു. ടി. കെ പുഷ്പൻ അധ്യക്ഷനായ പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ ഷീജ ബാബു, വി.ആർ വിനോദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവര്‍‍ പങ്കെടുത്തു.

    Read More

      ഭരണഭാഷ വാരാചരണം സമാപിച്ചു

      ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.സി അശോകൻ മലയാള ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ എൻ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഇൻചാർജ് പി ഷാജിത, എം.കെ രാജേന്ദ്രൻ, വി.പി അബ്ദുൽ സലിം, എ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച…

      Read More

        പുത്തരി മഹോത്സവം ആഘോഷിച്ചു 

        മാനന്തവാടി: ഒഴക്കോടി ശ്രീകൃഷ്ണക്ഷേത്രത്തിൽ പുത്തരി മഹോത്സവം ക്ഷേത്രം മേൽശാന്തി മഴവന്നൂർ താഴെ ഇല്ലത്ത് പ്രകാശൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ആചാര വിധിപ്രകാരം കതിർ പൂജയും ഭക്തജനങ്ങൾക്ക് കതിർ വിതരണവും നടത്തി. ജില്ലാ മണ്ണ് സംരക്ഷണ ലാബിലെ കൃഷി ഓഫീസർ ശരണ്യ എം ക്ഷേത്ര സന്നിധിയിൽ പൊതുജനങ്ങൾക്കായി കാർഷിക വിജ്ഞാന ക്ലാസ് നടത്തുകയുണ്ടായി. തുടർന്ന് പ്രദേശത്തെ മികച്ച കർഷകനായി എം അപ്പു നായർ മികച്ച ക്ഷീരകർഷകയായ ബിന്ദു സുകുമാരൻ എന്നിവരെ കൃഷി ഓഫീസർ ശരണ്യ പൊന്നാട അണിയിച്ച് ആദരിച്ചു….

        Read More

          വയോജനങ്ങൾക്ക് തരിയോടിന്റെ കരുതൽ, സ്നേഹതീരം വയോജന ക്ലബ്ബ് ആരംഭിച്ചു.

          കാവുംമന്ദം: ഒരായുഷ്ക്കാലം കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ജീവിച്ച മുതിർന്ന പൗരന്മാർ, വാർദ്ധക്യകാലത്ത് അവർ നേരിടുന്ന ഒറ്റപ്പെടലിന്റെയും വിരസതയുടെയും പകലുകൾ സജീവമാക്കുന്നതിന് വേണ്ടി തരിയോട് പഞ്ചായത്തിലെ വയോജനങ്ങൾക്കായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സ്നേഹതീരം എന്ന പേരിൽ വയോജന ക്ലബ്ബ് ആരംഭിച്ചു. ബസ്റ്റാൻഡ് കോമ്പൗണ്ടിനുള്ളിൽ പ്രത്യേകമായി ഒരുക്കിയ കെട്ടിടത്തിൽ ആരംഭിച്ച വയോജന ക്ലബ്ബിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പകൽ സമയങ്ങളിൽ ഇവിടെ വന്ന് സൗഹൃദം പങ്കിടാനും…

          Read More

            വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ

            പടിഞ്ഞാറത്തറ :വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ മദ്യവുമായി ഇയാൾ പിടിയിലാവുന്നത്. 500 എം.എൽ കൊള്ളുന്ന 22 ബോട്ടിലുകൾ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പടിഞ്ഞാറത്തറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി.കെ മിനമോളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

            Read More

              പണ്ഡിത കൂട്ടായ്മ തരുവണയിൽ സെമിനാർ സംഘടിപ്പിച്ചു

              തരുവണ : തരുവണയിലെ പണ്ഡിത കൂട്ടായ്മ ലജ്നത്തുൽ ഉലമയുടെ ആറാം വാർഷികത്തിൻ്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. തരുവണ ഉസ്താദ് ജീവിതം ദർശനം എന്ന പ്രമേയത്തിൽ പ്രഗത്ഭ പണ്ഡിതനും വാഗ്മിയും സുന്നീ പ്രസ്ഥാന നേതൃത്വവുമായിരുന്ന തരുവണ അബ്ദുള്ള ഉസ്താദിൻ്റെ ത്യാഗോജ്ജ്വലമായ ഓർമ്മകൾ ചർച്ച ചെയ്തു. തരുവണയിൽ നടന്ന സംഗമത്തിൽ സുബൈർ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ശൈഖുന പി ഹസൻ ഉസ്താദ്, കെ. അബ്ദുള്ള മുസ്‌ലിയാർ,വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഒ. എം…

              Read More

                ഹൈവേ റോബറി: സഹായി പിടിയില്‍

                ബത്തേരി: ആയുധധാരികളായ സംഘം രാത്രി വാഹനം തടഞ്ഞു നിര്‍ത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ സഹായി പിടിയില്‍. കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടില്‍ രാജന്‍(61)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. വാഹനം കവര്‍ച്ച ചെയ്തു കൊണ്ടുവരുന്നതിനും പൊളിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും പ്രതികളെ ഒളിപ്പിക്കുന്നതിനും വേണ്ട സഹായമാണ് ഇയാള്‍ ചെയ്തു നല്‍കിയത്. പൊളിച്ച് ഉപേക്ഷിച്ച വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്….

                Read More

                  മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു

                  മീനങ്ങാടി: ചണ്ണാളിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും കവർന്നു. പടാളിയിൽ റിയാസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.   വിവരമറിഞ്ഞ് മീനങ്ങാടി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താനായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

                  Read More

                    പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണം: സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

                    പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണം: സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി   പൊതുവിടങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ സുരക്ഷിതമായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.   വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

                    Read More

                      ജില്ലാ വികസന സെമിനാർ സംഘടിപ്പിച്ചു

                      കൽപ്പറ്റ: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ത്രിതല പഞ്ചായത്തുകൾ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ജില്ല മികച്ച വികസന കുതിപ്പാണ് സാധ്യമാക്കിയതെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ജില്ലാ പ്ലാനിങ് ഓഫീസ് കളക്ട്രേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ സംഘടിപ്പിച്ച ആസൂത്രണ സമിതി ജില്ലാ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച വിഷൻ 2031 വികസന സെമിനാറിലൂടെ കേരളത്തിന്റെ വികസന കാഴ്ചപ്പാട്…

                      Read More