നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണം:ഡോ. തോമസ് ഐസക്
കൽപ്പറ്റ: നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണമെന്ന് മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക്ക്. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ സംഘടിപ്പിച്ച വിജ്ഞാനകേരളം ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന നൈപുണി വികസന കേന്ദ്രങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവിഭാജ്യ ഘടകമായി മാറണം. അക്കാദമിക പരിജ്ഞാനത്തിനൊപ്പം നൂതന തൊഴിൽ നൈപുണ്യങ്ങൾ കൂടി നൽകി സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാറുന്ന കാലത്തിനനുസരിച്ച് സർവകലാശാലകളും പാഠ്യപദ്ധതികളും നവീകരിക്കേണ്ടത് അനിവാര്യമാണെന്നും…
