ട്രാഫിക് പോലീസ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുത്: മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷൻ 

    മാനന്തവാടി :മാനന്തവാടി ടൗണില്‍ സാധനങ്ങള്‍ വാങ്ങുവാനായി വാഹനവുമായി എത്തിച്ചേരുന്ന ഉപഭോക്താക്കളെ ട്രാഫിക് പോലീസ് ബുദ്ധിമുട്ടിക്കുന്നതായി മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷന്‍ ആരോപിച്ചു. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന് വേണ്ടി യാതൊരു പ്രതിഫലവും വാങ്ങാതെ സൗജന്യമായി സ്ഥലങ്ങള്‍ വിട്ടു നല്‍കിയതാണ് വ്യാപാരികള്‍. അവരുടെ സ്ഥാപനത്തിന് മുമ്പില്‍ റോഡിന് വീതി ഉണ്ടായിട്ടും കുറച്ചു സമയത്തേക്ക് എങ്കിലും ചെറിയ വാഹനങ്ങള്‍ പോലും നിര്‍ത്തി സാധനം വാങ്ങുവാന്‍ അനുവദിക്കാത്ത പോലീസിന്റെ നടപടികള്‍ നീതീകരിക്കാവുന്നതല്ലെന്ന് അസോസിയേഷന്‍ പ്രസ്താവിച്ചു. മാനന്തവാടിയിൽ അതുപോലെ കാര്യങ്ങൾ നിർവഹിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുളളത്. മാനന്തവാടി…

    Read More

      വയനാട് മെഡിക്കൽ കോളേജിൻ്റെ ഭാവി തുലാസിൽ: ആക്ഷൻ കമ്മിറ്റി

      ബത്തേരി: മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിച്ച വയനാട് മെഡിക്കൽ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ താൽക്കാലിക അംഗീകാരം നേടിയെടുത്തതിൽ ദുരൂഹതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.   ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് അവഗണിച്ചാണ് സർക്കാർ മെഡിക്കൽ കോളേജിന് അനുമതി നേടിയെടുത്തത്. നിലവിലെ പരിമിതമായ സൗകര്യങ്ങൾ ഒരു വർഷത്തേക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. രണ്ടാം വർഷ…

      Read More

        ഈ മന്ത്രി കേളുവേട്ടന് പ്രാന്താണോ?  വയനാട് ‘അതിദാരിദ്ര്യമുക്ത’ പ്രഖ്യാപനം പ്രഹസനം; മന്ത്രി കേളുവിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യപ്രവർത്തകർ 

        കൽപ്പറ്റ: വയനാടിനെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സാമൂഹ്യപ്രവർത്തകർ രംഗത്ത്. യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് സർക്കാർ നടത്തുന്ന പ്രഖ്യാപനം ഒരു പ്രഹസനം മാത്രമാണെന്ന് സാമൂഹ്യപ്രവർത്തകരായ അമ്മിണി കെ. വയനാട്, മണിക്കുട്ടൻ പണിയൻ, ലീല സന്തോഷ്, മംഗല ശ്രീധർ എന്നിവർ ആരോപിച്ചു.   ചാറൊഴിച്ച കറി കൂട്ടി ഒരുനേരം പോലും കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കാനില്ലാത്ത അമ്മമാരുള്ള, ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കുടുംബങ്ങളുള്ള, വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുള്ള വയനാടിനെ എങ്ങനെ ദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാനാകുമെന്ന് ആദിവാസി…

        Read More

          കാലുകൾ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് സംശയം

          കമ്പളക്കാട്: കമ്പളക്കാട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.   കമ്പളക്കാട് ഒന്നാം മൈൽ റോഡിലുള്ള കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണ്ണമായും കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ രണ്ട് കാലുകളും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. ഇത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നു.   അതേസമയം, സംഭവസ്ഥലത്തുനിന്ന് പെട്രോൾ കൊണ്ടുവന്ന കുപ്പിയും ഒരു ബാഗും മദ്യക്കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആത്മഹത്യയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.   കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു….

          Read More

            ഹരിതകർമ്മ സേനയുടെ ഹരിതമേളം 

            മീനങ്ങാടി: മാലിന്യനിർമ്മാർജ്ജനവും ചെണ്ടമേളവും ഒരേ താളത്തിലാക്കി മിനങ്ങാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന. ചെണ്ട വാങ്ങുന്നതിനും പരിശീലനത്തിനും ആവശ്യമായ പണം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ വകയിരുത്തി കൊണ്ടാണ് പത്ത് ഹരിത കർമ്മ സേനാംഗങ്ങൾ പരിശീലനം പൂർത്തിയാക്കിയത്. വാതിൽപ്പടി അജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല പുരസ്കാരം ഫലകുറി ലഭിച്ച ഹരിതകർമ്മ സേനയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണ് പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം കുറിച്ച ഹരിതം വാക്യമേള സംഘം. ജനകീയ ഹോട്ടൽ ഗ്രീൻ കഫെറ്റീരിയ ടേക്ക് എ ബ്രേക്ക് തുടങ്ങിയവയും ഇവരുടെ…

            Read More

              നൂൽപ്പുഴയിൽ കടുവയുടെ ആക്രമണം; ഗർഭിണിയായ പശുവിനെയും കിടാവിനെയും കൊന്നു

              നൂൽപ്പുഴ: നൂൽപ്പുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്.   ഇന്ന് രാവിലെ 11 മണിയോടെ മേയാൻ കെട്ടിയ സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പശുക്കളെ കടുവ ആക്രമിക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് കടുവാശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് കൂടുവെച്ച് കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

              Read More

                ദൃശ്യോത്സവം സംഘടിപ്പിച്ചു.

                ചീക്കല്ലൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ലെൻസ് ഫിലിം ക്ലബ്ബിന്റെയും ജാനകി ദർശന യുറീക്ക ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ദർശന ലൈബ്രറിയിൽ ദൃശ്യോത്സവം എന്ന പേരിൽ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റ് പ്രസിഡന്റ് ജിഷ്ണു ജയാനന്ദൻ അധ്യക്ഷനായി. കേന്ദ്ര നിർവാഹക സമിതിയംഗവും കൽപ്പറ്റ മേഖല സെക്രട്ടറിയും ലെൻസ് ഫിലിം ക്ലബ്ബ് കൺവീനറുമായ കെ എ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ വിഷയാവതരണം നടത്തി….

                Read More

                  പാരമ്പര്യത്തിന്റെ സ്മരണകളുണർത്തി വയനാട്ടിലെ കളനാടി സമുദായം തുലാപത്ത് ആഘോഷിച്ചു.

                  പുൽപ്പള്ളി: പാരമ്പര്യത്തിന്റെ സ്മരണകളുണർത്തിയാണ് വയനാട് ജില്ലയിലെ കളനാടി സമുദായം തുലാപത്താഘോഷിച്ചത്. രണ്ടു കുടുംബക്ഷേത്രങ്ങളിലായി സമുദായ അംഗങ്ങൾ ഒത്തുകൂടി. പുൽപള്ളി യിലെ ചാമം കൊല്ലി ഭഗവതി ക്ഷേത്രത്തിൽ ഗണപതി ഹോമത്തോട് കൂടി ചടങ്ങുകൾ ആരംഭിച്ചു.എല്ല കുടുംബാംഗങ്ങളും തങ്ങളുടെ ആചാരത്തിനും അനുഷ്ഠാനത്തിനു വേണ്ടി ഒത്തുകൂടി തെലമ്പറ്റ കുടുംബ ക്ഷേത്രത്തിൽ. മാറിയ കാലത്തും താങ്ങളുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മറക്കാൻ കളനാടി സമുദായക്കാർക്ക് കഴിയില്ല. ഇന്ന് നെൽകതിർ പൂജയാണ് തുലാപ്പത്തിനുള്ള പ്രധാന ചടങ്ങ്. ഇങ്ങനെ പൂജിച്ച നെൽ കതിർ എല്ല കളനാടി സമുദായ അംഗങ്ങളുടെ…

                  Read More

                    മലയാള ഐക്യവേദി സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു; ലോഗോ രൂപകല്പന ചെയ്തത് വയനാട് സ്വദേശി

                    ചീക്കല്ലൂർ : മലയാള ഐക്യവേദി – വിദ്യാർത്ഥി മലയാളവേദി സംസ്ഥാന സമ്മേളന ലോഗോയുടെ ജില്ലാതല പ്രകാശനം നടന്നു. എഴുത്തുകാരനായ വാസുദേവൻ ചീക്കല്ലൂരിന്, മലയാള ഐക്യവേദി സംസ്ഥാന നവമാധ്യമസമിതി കൺവീനർ കെ. എ. അഭിജിത്തും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാറും ചേർന്ന് ലോഗോ നൽകി പ്രകാശനം നിർവഹിച്ചു. വയനാട് വെള്ളമുണ്ട സ്വദേശിയായ പി.ഡി. അനീഷാണ് ലോഗോ രൂപകല്പന ചെയ്തത്. മലയാള ഐക്യവേദി സംസ്ഥാന പ്രവർത്തക സമിതിയംഗം ശിവൻ പള്ളിപ്പാട്, ദർശന ലൈബ്രറി സെക്രട്ടറി പി….

                    Read More

                      ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആർ കേളു

                      ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആർ കേളു   വയനാട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാര്‍ വേദിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്ന സര്‍ക്കാറിന്റെ സുപ്രധാന ലക്ഷ്യമാണ് ജില്ല കൈവരിച്ചത്. ജില്ലയിലെ 2931 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങള്‍…

                      Read More