വിദ്യാർത്ഥികളിൽ നിന്നടക്കം ഹാൻസ് ലഭിച്ച സംഭവം ; തലപ്പുഴയിലും പരിസര പ്രദേശങ്ങളിലും എക്സൈസിന്റെ പരിശോധന ശക്തമാക്കണം: എസ്‌ഡിപിഐ
തലപ്പുഴ : വിദ്യാർത്ഥികളിൽ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളിൽ ഹാൻസ് പിടികൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എക്സൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. ഒരു വശത്തു ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന സർക്കാർ സംവിധാനങ്ങൾ മറു വശത്തു അവരെ സഹായിക്കുന്ന നിലപാടാണ് കൈ കൊള്ളുന്നത്. ഹാൻസ് വിൽക്കുന്നവർക്കും വാങ്ങുന്നവർക്കുമൊക്കെശിക്ഷ ചെറിയ പിഴ തുകയിൽ ഒതുക്കുക്കുകയാണ്. ഇത് ഹാൻസ് വിതരണക്കാരെക്കാരെ തെല്ലും ഭയപ്പെടുത്തുന്നില്ലന്ന് മാത്രമല്ല അവരെ വീണ്ടും വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. ഇത്തരം…
