പോക്സോ;പ്രതിക്ക് തടവും പിഴയും

അമ്പലവയൽ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും(കൂടാതെ പന്ത്രണ്ടു വർഷവും ഒരു മാസവും) തടവും 122000 രൂപ പിഴയും വിധിച്ചു. ബത്തേരി മണിച്ചിറ ചെറുതോട്ടത്തിൽ വീട്ടിൽ ജോൺസൺ എന്നറിയപ്പെടുന്ന ഡോണൽ ലിബറ(65)യെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ.കൃഷ്ണകുമാർ ശിക്ഷിച്ചത്. 2023 ഫെബ്രുവരിയിലാണ് പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. അന്നത്തെ അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.ജി രാംജിത്ത് ആണ് കേസിൽ…

Read More

സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കും

സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കും -പരേഡില്‍ 25 ൽ അധികം പ്ലറ്റൂണുകള്‍ ഓഗസ്റ്റ് 15 ന് കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍ മൈതാനിയിൽ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഹരിത മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലമായി ആഘോഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ജില്ലാതല ഒരുക്കങ്ങള്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പരേഡില്‍ പോലീസ്, എക്സൈസ്, വനം വകുപ്പ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ 25 ലധികം പ്ലറ്റൂണുകള്‍…

Read More

മുണ്ടക്കൈ-ചൂരൽമല ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്

*മുണ്ടക്കൈ-ചൂരൽമല ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്* *കന്നുകാലികൾ നഷ്ടപ്പെട്ട 23 കർഷകർക്ക് നഷ്ടപരിഹാരമായി 18.02 ലക്ഷം വിതരണം ചെയ്തു* മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ഉടമസ്ഥർ മരണപ്പെട്ടതിനെ തുടർന്ന് ദത്തു നൽകിയ 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്. 9 പൂച്ചകൾ, 5 പൂച്ചക്കുട്ടികൾ, 2 നായകൾ എന്നീ വളർത്തു മൃഗങ്ങളെയാണ് സന്നദ്ധ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പിഇടിഎ) വഴി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ദത്തു നൽകിയത്….

Read More

സാഹിത്യലോകത്തെ വേറിട്ട ശബ്ദവുമായി എ അയ്യപ്പൻ സാംസ്കാരിക വേദി& ചാരിറ്റബിൾ സൊസൈറ്റി

സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനും, അവശതയനുഭവിയ്ക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനും വേണ്ടി കവിയും, സാഹിത്യകാരനുമായിരുന്ന എ. അയ്യപ്പൻറെ പേരിൽ കേരളത്തിലെ പതിനാല് ജില്ലകളിലുമുള്ള അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് എ അയ്യപ്പൻ സാംസ്കാരികവേദി & ചാരിറ്റബിൾ സൊസൈറ്റി എന്നപേരിൽ ഒരു സംഘടന രൂപീകരിച്ചു. ശ്രീ. ബ്രിജിലാൽ ചവറയെ പ്രസിഡന്റായും, ശ്രീ. ബൈജുസുന്ദർ സെക്രട്ടറിയായും, ശ്രീമതി. പ്രതിഭ പുരുഷുവിനെ ഖജാൻജിയായും തെരഞ്ഞെടുത്തു. ശ്രീ. സന്തോഷ് തോപ്പിൽ വൈസ് പ്രസിഡന്റും, ശ്രീ. സച്ചിൻ പെരുമ്പാടാൻ ജോയിന്റ് സെക്രട്ടറിയുമായ സംഘടനയ്ക്ക് 17 അംഗഭരണസമിതിയെയും തെരഞ്ഞെടുത്തു.

Read More

പുള്ളിമാൻ വേട്ട; ഒരാൾ അറസ്റ്റിൽ

ഇരുളം : ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ വാകേരി മണ്ണുണ്ടി ഭാഗത്ത് പുള്ളിമാനിനെ വേട്ടയാടുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊന്ന സംഭവമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു വാകേരി കുന്നെ പറമ്പിൽ പ്രദീപ് എന്നയാളാണ് അറസ്റ്റിലായത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി അബ്ദുൾ ഗഫൂറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ ഇരുളം ഫോറസ്‌ററ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.എസ്…

Read More

ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോയിരുന്ന വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മേഘ കണ്‍സ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്ന ഇടത്താണ് വീരമലക്കുന്ന് ഉള്ളത്. അതീവ ജാഗ്രത പട്ടികയില്‍ നേരത്തെ തന്നെ ഇവിടം ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു ലൈൻ ആക്കി…

Read More

മുസ്ലിം യൂത്ത് ലീഗ് ലോങ്ങ്മാര്‍ച്ച് ജൂലൈ 29ന്.

കല്‍പ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സര്‍ക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 29 പുത്തുമലയില്‍ നിന്ന് ആരംഭിക്കുന്ന ലോങ്ങ് മാര്‍ച്ച് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ സമാപിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ലോങ്ങ് മാര്‍ച്ചിന് നേതൃത്വം നല്‍കും. ലോങ്ങ് മാര്‍ച്ച് പ്രചരണാര്‍ത്ഥം 24 25, 26 വ്യാഴം, വെള്ളി, ശനി തീയതികളില്‍ പഞ്ചായത്ത് യാത്ര സംഘടിപ്പിക്കാന്‍ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.ജില്ലാ…

Read More

വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട: വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ പിടികൂടി

വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട: വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ പിടികൂടി – നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി അമൽ ശിവൻ പിടിയിൽ – കഴിഞ്ഞ ദിവസവും ജില്ലയിൽ കൊമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ പിടികൂടിയിരുന്നു വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറത്തല വീട്ടിൽ, അമൽ ശിവൻ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സേനയും…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സുസ്ഥിര വികസനത്തിന് ഊന്നൽ നൽകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

തദ്ദേശ തിരഞ്ഞെടുപ്പ്: സുസ്ഥിര വികസനത്തിന് ഊന്നൽ നൽകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് July 22, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കൽപറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ജനകീയ മാനിഫെസ്റ്റോകൾ തയ്യാറാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഇതിനായി ഒരു സംസ്ഥാനതല പ്രചാരണത്തിന് പരിഷത്ത് തുടക്കം കുറിച്ചു.   മീനങ്ങാടി എസ്.എ. മജീദ് ഹാളിൽ നടന്ന ജില്ലാതല വികസന ശില്പശാല പരിഷത്ത് സംസ്ഥാന വികസന കൺവീനർ പി.എ….

Read More

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

ചെതലയം :ചെതലയം വളാഞ്ചേരി അടിവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. ചെതലയം സ്വദേശി ശിവൻ (55) ആണ് ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ശിവൻ. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ആനയെ കണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറാനായെങ്കിലും ശിവന് വരാന്ത വരെ മാത്രമേ എത്താൻ സാധിച്ചുള്ളൂ. അപ്പോഴേക്കും ആന ശിവന്റെ കഴുത്തിനും മുതുകിനും തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. വീട്ടുകാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് ആന പിൻവാങ്ങിയത്. തുടർന്ന് വനപാലകർ എത്തി…

Read More