ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ല ധർണ സംഘടിപ്പിച്ചു

കൽപറ്റ : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ കൽപറ്റയിൽ വയനാട് ജില്ലാ ധർണ സംഘടിപ്പിച്ചു. സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിലെ വർഗീയ അജണ്ടകളെ ചെറുത്തു തോൽപ്പിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക, ഡി. എ., ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, ഉച്ചഭക്ഷണം, സൗജന്യ യൂണിഫോം, വിദ്യാവാഹിനി തുടങ്ങിയ പദ്ധതികൾക്ക് ആവശ്യമായ തുക വകയിരുത്തുക, പ്രീ പ്രൈമറി സംവിധാനം പരിഷ്കരിക്കുക, കായികാധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പൊതുവിഭ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണം ഉടൻ യാഥാർഥ്യമാക്കി ഈ മേഖലയിലെ…

Read More

ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി പനമരം കുട്ടി പോലീസ്.

പനമരം: ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി പനമരം കുട്ടി പോലീസ്. ലഹരിയെ അകറ്റി നിർത്തി ഫുട്ബോളിനെ ചേർത്ത് പിടിച്ച് വർധിച്ചുവരുന്ന ലഹരിക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പനമരം കുട്ടി പോലീസിൻറെ നേതൃത്വത്തിൽ ജഗ്ലിങ് ചാലഞ്ച് നടത്തി .ജഗ്ലിങ്ങിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുക എന്നതായിരുന്നു മാനദണ്ഡം. ജഗ്ലിങ് കൂടാതെ വിദ്യാർഥികൾക്ക് വേണ്ടി ട്രിബിളിങ് ചാലഞ്ചും നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാലഞ്ചിന് വിമുക്തി മിഷൻ ജില്ല കോ ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം നേതൃത്വം നൽകുകയും…

Read More

നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപം അനിവാര്യം

നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപങ്ങള്‍ അനിവാര്യമെന്ന് താലൂക്ക്തല നിക്ഷേപ സംഗമത്തില്‍ എം.എല്‍.എ ടി സിദ്ദീഖ്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൈനാട്ടി റോയല്‍ ക്രൗണില്‍ നടത്തിയ വൈത്തിരി താലൂക്ക്തല നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകര്‍ വ്യവസായ നിക്ഷേപ സാഹചര്യങ്ങള്‍ പ്രയോജനപ്പെടത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവണം. സംസ്ഥനത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റേറ്റിങിന്റെ ഭാഗമായി ലൈസന്‍സിങ് നടപടികളിലെ ഇളവുകള്‍, നിയമ ഭേദഗതി സംബന്ധിച്ച് സംരംഭകര്‍ക്ക് അറിവുണ്ടാവണം. തൊഴില്‍ സാധ്യതകള്‍…

Read More

ഇഞ്ചികൃഷി രോഗവ്യാപനം; കൃഷിയിടങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗവ്യാപനമുള്ള ജില്ലയിലെ ഇഞ്ചി കൃഷിയിടങ്ങളില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. മള്‍ട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് സംഘമാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്. ഇഞ്ചി കൃഷിയില്‍ വ്യാപകമായി വരുന്ന കുമിള്‍മൂലം ഉണ്ടാവുന്ന ഇലകരിച്ചില്‍ (പെര്‍കുലേറിയ) ബാധിച്ച കൃഷിയിടങ്ങളിലാണ് എം.ഡി.ഡി.റ്റി ടീം പരിശോധന നടത്തിയത്. കാറ്റിലൂടെയും രാത്രിയിലെ കുറഞ്ഞ താപനില, കൂടിയ അന്തരീക്ഷ ആര്‍ദ്രത, മഞ്ഞ് എന്നിവയിലൂടെയാണ് പെട്ടന്നുള്ള രോഗവ്യാപനത്തിന് കാരണമാകുന്നത്. ഇഞ്ചിയുടെ നടീല്‍ സമയത്ത് മുന്‍കരുതലായി സ്യൂഡോമോണാസ് ഫ്ളൂറസെന്‍സെന്ന ജൈവ കുമിള്‍ നാശിനി (1…

Read More

കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുനെല്ലി: കഞ്ചാവുമായി യുവാവ് പിടിയില്‍. മാനന്തവാടി, എടവക, വേരോട്ട് വീട്ടില്‍, മുഹമ്മദ് വേരോട്ട്(46)നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. 19.07.2025 തീയതി രാവിലെ ബാവലി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ബാവലി പാലത്തിലൂടെ നടന്നുവരുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കൈയ്യിലെ പൊതിയില്‍ നിന്ന് 158 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. തിരുനെല്ലി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ.പി വിനോദ്…

Read More

ഗാന്ധിപാര്‍ക്ക്- മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിച്ചു

മാനന്തവാടി: മാനന്തവാടി ഗാന്ധിപാര്‍ക്ക്, മെഡിക്കല്‍ കോളേജ് ജംങ്ഷന്‍ മുതല്‍ ഫോറസ്റ്റ് ഓഫീസ് പരിസരം വരെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. 75 ലക്ഷം രൂപ ചെലവിലാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. എരുമത്തെരുവ് മുതല്‍ ബിഷപ്പ് ഹൗസ് വരെയും ജോസ് ടാക്കീസ് ജംങ്ഷന്‍ മുതല്‍ സെന്റ് ജോസഫ് ആശുപത്രി വരെയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍…

Read More

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്‌ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവെച്ചത്. 140 കിലോമീറ്റർ മുകളിലുള്ള പെർമിറ്റിൻ്റെ കാര്യത്തിൽ നിയമ സാഹചര്യങ്ങൾ നോക്കി തീരുമാനമെടുക്കാം എന്നും വിദ്യാർഥി യാത്രയുടെ കാര്യത്തിൽ ചർച്ചയിലൂടെ സമവായത്തിൽ എത്താം എന്നുമുള്ള മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. സംയുക്ത സമര സമിതിയാണ് പണിമുടക്കിന്…

Read More

ചന്ദ്രോത്സവം ആഘോഷമാക്കി ജി യുപിഎസ് കമ്പളക്കാട്

കമ്പളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കമ്പളക്കാട് യുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. ഡോക്യുമെന്ററി പ്രദർശനം, ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം,ചാന്ദ്രദിന ക്വിസ്,ചാന്ദ്രദിന പതിപ്പ്, ചാന്ദ്രദിന ഗാനലാപനം, ചാന്ദ്രദിന ഡാൻസ് എന്നിവ നടത്തി. ചന്ദ്രനിലും വിത്തിറക്കാം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സീഡ് ക്ലബ്‌ അംഗങ്ങൾ നടത്തിയ സ്കിറ്റ് ശ്രദ്ധേയമായി. പ്രധാനാദ്ധ്യാപകൻ ഒ. സി എമ്മാനുവൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് റോസ്മേരി പി ൽ,എസ് ആർ ജി കൺവീനർ സ്വപ്ന വി…

Read More

വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു.

  തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് രാത്രി പൊതു ദര്‍ശനത്തിനു വയ്ക്കും.നാളെ രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും.വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനുവയ്ക്കും. മറ്റെന്നാള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്‌ക്കാരം നടത്തും.

Read More

വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

മേപ്പാടി: വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. നത്തംകുനി, തട്ടികപ്പാലം, കമലക്കുന്നുമ്മല്‍, കെ.ബി. വിപുലാല്‍(39)നെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. 20.07.2025 വൈകീട്ടോടെ നെടുമ്പാല, ഇല്ലിച്ചോട് എന്ന സ്ഥലത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എല്‍ 30 എ 5872 നമ്പര്‍ കാറില്‍ വില്‍പ്പനക്കായി കടത്തുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച വാഹനവും കൈവശമുണ്ടായിരുന്ന 4130 രൂപയും പിടിച്ചെടുത്തു. ഇയാള്‍ മുന്‍പും സമാന കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. എക്സൈസില്‍ അഞ്ചു കേസുകളും മേപ്പാടി…

Read More