ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ
കൽപറ്റ: പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ലേബർ കോഡ് ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനസംഘടിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രാജ്യത്തെ 14 കേന്ദ്ര ട്രേഡ് യൂണിയനുകളും കേന്ദ്ര സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും ജൂലൈ 9ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അഭ്യർഥിച്ചു. സമ്മേളനം സംസ്ഥാന യുവജന കമ്മിഷൻ അംഗം കെ റഫീഖ് ഉദ്ഘാടനം…
