ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം; “രക്ഷ” മികച്ച ഷോർട്ട് ഫിലിം
മാനന്തവാടി :കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ വയനാട് വിഷൻ അവതാരകനായ ധനേഷ് ദാമോദർ രചനയും, സംവിധാനവും നിർവഹിച്ച “രക്ഷ” മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപികയായ ഡോക്ടർ ഷിൻസി സേവ്യറുടെ നിർമ്മാണ നിയന്ത്രണത്തിൽ പുറത്തിറങ്ങിയ “രക്ഷ” നവകേരളം ലഹരി വിരുദ്ധ സന്ദേശ ഹ്രസ്വചിത്ര മത്സരത്തിലും, മൈ…
