Headlines

റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായി

ബത്തേരി: നന്പ്യാർകുന്ന് റോഡില്‍ ചീരാല്‍ യുപി സ്കൂളിന് മുൻവശം മഴയത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി. വിദ്യാർഥികള്‍ അടക്കം യാത്രക്കാർ വെള്ളക്കെട്ടിലൂടെ പ്രയാസപ്പെട്ടാണ് നടക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Read More

വെള്ളമുണ്ട ഡിവിഷനിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി

വെള്ളമുണ്ട: നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിൽ കൃത്യമായ അവബോധം സൃഷ്ടി ച്ച് യുവതലമുറയെ സാമൂഹിക ആരോഗ്യ പ്രശ്‌നങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനായി സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നശാമുക്ത് ഭാരത് അഭിയാൻ. വെള്ളമുണ്ട എട്ടേനാലിൽ നടന്ന ചടങ്ങിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. രാജൻ…

Read More

ചൂരൽമലയിൽ ബെയ്ല‌ി പാലം അടച്ചു

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തിൽ ബെയ്ലി പാലം താൽക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികളെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

പൊഴുതനയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്.

പൊഴുതന: പൊഴുതനയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പൊഴുതന ആനോത്ത് സ്വദേശികളായ ശിവന്‍, മുസ്തഫ ,ബാവുട്ടന്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ലഹരിക്കെതിരെ അംബ്രല്ല മാർച്ചുമായി പനമരം കുട്ടി പൊലീസ്

പനമരം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിയെ തുരത്തുക എന്ന ലക്ഷ്യത്തോടെ പനമരം യൂണിറ്റ് എസ്പിസിയുടെ നേതൃത്വത്തിൽ അംബ്രല്ല മാർച്ച് നടത്തി. 250 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മാർച്ചിന് വിമുക്തി ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത് കുമാർ അച്ചൂരാനം ,പി.ടി.എ പ്രസിഡൻ്റ് സി .കെ മുനീർ, എച്ച് എം ഷീജ ജയിംസ്, കെ.രേഖ , ടി.നവാസ് എന്നിവർ നേതൃത്വം നൽകി

Read More

‘ഉറവ’ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

പനമരം: കൈതക്കൽ സിയാസ് കോളേജ് മാഗസിൻ ‘ഉറവ’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ഹാരിസ് ഖുതുബിഅധ്യക്ഷത വഹിച്ചു. എഴുത്ത് സംസാരത്തിന്റെയും വായനയുടെയും സ്വാഭാവികമായ ഒരു തുടർച്ചയാണ്, ഫലപ്രദമായ ആശയവിനിമയത്തിന് എഴുത്ത് കഴിവുകളെ പ്രോത്സാഹിപ്പിക്കണമെന്നും അതിനുള്ള വേദിയാണ് വിദ്യാർത്ഥികൾക്ക് കോളേജ് മാഗസിൻ നൽകുന്നതെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു

Read More

പരിസ്ഥിതിയെ അറിഞ്ഞ് ഗ്രീൻലവേഴ്‌സിന്റെ മഴയാത്ര

പുൽപ്പള്ളി: മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ ലവേഴ്‌സിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടി ഗ്രാമത്തിൽ ‘മഴ നടത്തം’ പരിപാടി സംഘടിപ്പിച്ചു. പ്രകൃതിയെയും മണ്ണിനെയും മഴയെയും അടുത്തറിയുന്നതിനായി നടത്തിയ പരിപാടി വാർഡ് മെമ്പർ രാജു തോണിക്കടവ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം രാഹുൽ മാധവ് പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നായി നിരവധി ആളുകൾ പങ്കെടുത്ത പരിപാടി മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീ. അജയൻ പി.എ ക്ലാസുകൾ നയിച്ചു. ഗ്രീൻ…

Read More

എംഎസ്എംഇ ജില്ലാതല ക്വിസ്; ഗോകുലും ഹരികൃഷ്ണനും ജേതാക്കൾ

കൽപ്പറ്റ: എംഎസ്എഇ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ സംഘടിപ്പിച്ച ഇന്റർ-കോളജ് ക്വിസ് മത്സരത്തിൽ പൂക്കോട് വെറ്ററിനറി & അനിമൽ സയൻസ് കോളജിലെ നാലാം വർഷ ബി വി എസ് സി & എ എച്ച് വിദ്യാർത്ഥി കെ യു ഹരികൃഷ്ണൻ, രണ്ടാം വർഷ ബി വി എസ് സി & എ എച്ച് വിദ്യാർത്ഥി കെ ഗോകുൽ കൃഷ്ണൻ എന്നിവർ ഒന്നാം സ്ഥാനം നേടി. വ്യവസായ വാണിജ്യ വകുപ്പിന്റെ നേട്ടങ്ങളും…

Read More

കാറ്റിലും മഴയിലും വീടിനു മരം കടപുഴകി വീണു

എടവക : കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. എടവക പഞ്ചായത്തിലെ എള്ളുമന്ദം മൂട്ടേരി ഉന്നതിയിലെ കറപ്പിയുടെ വീടിന് മുകളിലേക്കാണ് മുകൾ ഭാഗത്ത് നിന്ന് മരം പൊട്ടി വീണത്. മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി.

Read More

സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം; ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം.

മേപ്പാടി : ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ. ബെയ്ലി പാലത്തിനു മുൻപിൽ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു. സർക്കാർ വാ​ഗ്ദനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ചൂരൽമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ പുഴയിൽ നീരൊഴുക്ക് വർധിച്ചു. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ‘ഒരുപാട് നാളായി പണിയില്ലാതെ ഇരിക്കുന്നു. ആ 9000 കൊടുത്തിരുന്നെങ്കിൽ ഇത്ര റിസ്‌ക് എടുത്ത് ആളുകൾ പണിക്ക് പോകില്ലായിരുന്നു. നിത്യ വേതനം എന്ന 300…

Read More