ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു.

    കൽപ്പറ്റ: ജില്ലയില്‍ മഴക്കെടുതി തുടർന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്. ക്യാമ്പുകളിൽ 324 കുടുംബങ്ങളിലെ 1068 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 379 പുരുഷന്മാരും 407 സ്ത്രീകളും 246 കുട്ടികളും 32 പ്രായമായവരും മൂന്ന് ഗർഭിണികളും ഭിന്നശേഷി വിഭാഗത്തിലെ ഒരാളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിൽ 14 ഉം മാനന്തവാടി താലൂക്കിൽ ആറും സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്നും ക്യാമ്പുകളാണ്…

    Read More

      വിൽപ്പനക്കായി സൂക്ഷിച്ചുവച്ച വൻ മദ്യശേഖരം പിടികൂടി.ഒരാൾ അറസ്റ്റിൽ.

      വിൽപ്പനക്കായി സൂക്ഷിച്ചുവച്ച വൻ മദ്യശേഖരം പിടികൂടി.ഒരാൾ അറസ്റ്റിൽ. ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റേയും ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും പടിഞ്ഞാറത്തറ പതിനാറാം മൈൽ ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 40 കുപ്പി വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.. പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശി സരസ്വതി ഭവൻ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന രാധാകൃഷ്ണൻ.കെ (Age:51) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്.. 40 കുപ്പികളിലായുള്ള 20 ലിറ്റർ വിദേശമദ്യം ഇയാളുടെ…

      Read More

        വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു

        കോഴിക്കോട് :കനത്ത മഴയെ തുടർന്ന വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാഹിൻ ഇറാഷ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് പെയ്ത‌ കനത്ത മഴയിൽ റോഡിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ഇവരുടെ വീട്ടുമുറ്റത്ത് വലിയ തോതിൽ കെട്ടിക്കിടന്നിരുന്നു. കളിക്കുന്നതിനിടെ മുറ്റത്തേക്കിറങ്ങിയ കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.   അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ സമീപത്തെ…

        Read More

          പൊതുപ്രവർത്തന തിരക്കിനിടയിൽ നിയമബിരുദവും; അഭിഭാഷകനായി എൻറോൾ ചെയ്ത് ജുനൈദ് കൈപ്പാണി

          കൊച്ചി: പൊതുപ്രവർത്തനത്തിന്റെയും ജനസേവനത്തിന്റെയും തിരക്കുകൾക്കിടയിലും ദീർഘകാലത്തെ ആഗ്രഹമായിരുന്ന നിയമപഠനം പൂർത്തിയാക്കി അഡ്വ. ജുനൈദ് കൈപ്പാണി കേരള ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.എം മനോജിൽ നിന്നും ഔദ്യോഗികമായി എൻറോൾമെന്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള മർകസ് ലോ കോളേജിലായിരുന്നു എൽ.എൽ.ബി ബിരുദ പഠനം. 2020-2025 കാലയളവിൽ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പറായും വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി വഹിച്ചും ശ്രദ്ധേയവും മാതൃകപരവുമായ പ്രവർത്തനം…

          Read More

            ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

            തിരുവനന്തപുരം: ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപാ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും ആട്ട ഒന്‍പത് രൂപാ നിരക്കിലും ലഭിക്കും. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. നീല…

            Read More

              മുഹമ്മദ് റഫി അനുസ്മരണം നടത്തി

              കൽപ്പറ്റ : ഇതിഹാസ ഗായകനായ മുഹമ്മദ് റഫിയുടെ 40ാം ഓർമ്മ ദിനത്തിൽ “വയനാട് മുഹമ്മദ് റഫി ലവേഴസ് ഫോറ”ത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും ഗാനാഞ്ജലിയും നടത്തി. പത്മപ്രഭ ലൈബ്രറിയിലെ MP വീരേന്ദ്രകുമാർ ഹാളിൽ വെച്ച് നടന്ന അനുസ്മരണ യോഗം ഡോ. ഡി. മധുസൂദനൻ ബത്തേരി ഉദ്ഘാടനം ചെയ്തു. ദൈവത്തിൻ്റെ ശബ്ദവുമായി ഭൂമിയിൽ വന്ന ഗന്ധർവ്വഗായകനായിരുന്നു മുഹമ്മദ് റഫി അദ്ദേഹം വിടപറഞ്ഞ് 46 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ശ്രോതാക്കൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഗായകനായി അദ്ദേഹം നിലനിൽക്കുന്നു. ഗാന്ധിജി…

              Read More

                അവെക്കോഡ വയനാടിന്റെ കാർഷിക മേഖലയെ സക്രിയമാക്കും

                ബത്തേരി: ലോകത്തെ അവെക്കോഡ കൃഷിയിലെ ഇരുപത് ശതമാനവും ഉദ്പ്പാദിപ്പിക്കുന്ന വയനാടിനെ, ശാസ്ത്രീയമായ മികവോടെ ശാക്തീകരിച്ചാൽ വയനാട് അവെക്കോഡയുടെ പറുദീസയായി മാറുമെന്ന് ബത്തേരിയിൽ നടക്കുന്ന അവെക്കോഡ ഫെസ്റ്റിവലിൽ നടന്ന സംവാദങ്ങളിൽ വിദഗ്ദർ അഭിപ്രായപ്പെട്ടു.   പ്രമേഹ രോഗികൾക്ക് പോലും ഉത്തമമായ അവെക്കോഡ പോഷക – ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്.   പരിചരണം, ആവശ്യമായ വള പ്രയോഗം, എന്നിവയുടെ ക്രമീകരണങ്ങളിലൂടേയും വളർത്തിയെടുത്ത ഗുണമേന്മയുള്ള പഴം ലോക വിപണിയിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ കഴിയും.   ഇത് വഴി കർഷകർക്ക് അധിക വരുമാനം…

                Read More

                  അടുത്ത 3 മണിക്കൂർ ജാഗ്രത: വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കി.മീ. വേഗത്തിൽ കാറ്റിനും സാധ്യത

                  തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) പുറപ്പെടുവിച്ച ഏറ്റവും പുതിയ Impact Based Forecast പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.   എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.   ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച…

                  Read More

                    പാൽച്ചുരം റോഡ് തകർന്നു: കൊട്ടിയൂർ – മാനന്തവാടി പാതയിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കുക

                    കണ്ണൂർ / വയനാട്: കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ പാൽച്ചുരം (കൊട്ടിയൂർ – മാനന്തവാടി റോഡ്) തകർന്ന് അപകടാവസ്ഥയിലായി. ശക്തമായ മഴയെ തുടർന്ന് റോഡിന്റെ വശങ്ങൾ ഒലിച്ചുപോകുകയും വലിയ കുഴികളും ചാലുകളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.   ശക്തമായ മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ ടാറിംഗ് തകർന്ന് വലിയ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളവും മണ്ണും കല്ലുകളും റോഡിലൂടെ കുത്തിയൊഴുകുന്നത് വാഹന യാത്ര ദുസ്സഹമാക്കുന്നു.   റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ വളരെ പതുക്കെ മാത്രമാണ്…

                    Read More

                      അബദ്ധത്തിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു

                      അബദ്ധത്തിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു. കൃഷിയിടത്തിലെ മീന്‍കുളത്തിന് സമീപം വീണനിലയില്‍ കണ്ടെത്തിയ കര്‍ഷകന്‍ മരിച്ചു. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ്(57)മരിച്ചത്. സംസ്‌കാരം പിന്നീട്. ഇന്നു രാവിലെ ഏഴോടെ കുളത്തിനടുത്തേക്കുപോയ ബെന്നി കുറച്ചുനേരംകഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയില്‍ കണ്ടത്. ഉടന്‍ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് സംശയം.   ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കല്ലോടി പറമറ്റത്തില്‍ കുടുംബാംഗമാണ്….

                      Read More