ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ടി. സിദ്ദീഖ് നിർവഹിച്ചു

    കൽപ്പറ്റ:ഓണാഘോഷങ്ങളുടെ ഭാഗമായി ഖാദി-ഗ്രാമവ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കേരള സർക്കാർ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് നിർവഹിച്ചു. ഖാദി വെറും വസ്ത്രമല്ല, സ്വാശ്രയത്വത്തിന്റെയും തൊഴിൽസൃഷ്ടിയുടെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിന്റെയും പ്രതീകമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഖാദി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആയിരക്കണക്കിന് നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും ജീവിതോപാധി സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾ, ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവ പ്രത്യേക വിലക്കിഴിവോടെ പൊതുജനങ്ങൾക്ക്…

    Read More

      സുഗന്ധഗിരി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു

      കൽപ്പറ്റ:വയനാട്ടിലെ ശക്തമായ മഴയെ തുടർന്ന് സുഗന്ധഗിരി ഗവൺമെന്റ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വിലയിരുത്തി. താമസം, ഭക്ഷണം, കുടിവെള്ളം, ആരോഗ്യസൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടിയ മന്ത്രി, ക്യാമ്പിലുള്ളവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സമയബന്ധിതമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

      Read More

        73,024 മുൻഗണനാ റേഷൻ കാർഡുകൾ; 2,000 എ എ വൈ കാർഡുകളും അനുവദിച്ചു, വിതരണോദ്ഘാടനം നാളെ

        തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അനുവദിച്ച 73,024 പുതിയ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ–മഞ്ഞ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഓഗസ്റ്റ് 3-ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രി കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി സി പി ജോൺ…

        Read More

          കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

          സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും (DTPC) പ്രത്യേക ജാഗ്രതാ നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നൽകി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുമുള്ള വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ തുടരണമെന്ന് നിർദേശിച്ചു.   മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര വിനോദസഞ്ചാര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം….

          Read More

            കനത്ത മഴയിൽ വീടിന്റെ പുറകു വശത്തെ കൂറ്റൻ മതിൽ വീടിലേക്ക് ഇടിഞ്ഞു.

            കനത്ത മഴയിൽ വീടിന്റെ പുറകു വശത്തെ കൂറ്റൻ മതിൽ വീടിലേക്ക് ഇടിഞ്ഞു. എടവക പഞ്ചായത്തിലെ അഞ്ചാംപ്പീടിക എസ് അഹ്‌മദ്‌ സഖാഫിയുടെ വീടിന്റെ പുറകുവശത്തു രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചിലവിൽ ചെത്തുകല്ല് കൊണ്ടു നിർമിച്ച 4 മീറ്ററോളം ഉയരമുള്ള മതിലാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വീടിന്റെ സൺ ഷൈഡിന് മുകളിലേക്ക് മറിഞ്ഞത്. 22 മീറ്റർ നീളത്തിലാണ് മതിൽ നിർമിച്ചിരുന്നത് . മതിൽ മുഴുവനായാണ് ഒന്നിച്ചു വീടിനു മുകളിലേക്ക് മറിഞ്ഞത് . ഇത് കാരണം വീടിനു…

            Read More

              ഡ്രൈ ഡേയിൽ വില്പനക്കായി സൂക്ഷിച്ച 28 ലിറ്റർ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

              ബത്തേരി : ഡ്രൈഡേ മുന്നിൽകണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ്.പി.എസും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ, നടവയൽ വില്ലേജിൽ, കാറ്റാടിക്കവല ഭാഗത്ത് , മുരിക്കുനിൽക്കും കാലായിൽ വീട്ടിൽ ജോർജ്ജ് തോമസ് (വയസ്സ് 43/26) എന്നയാളെ 28 ലിറ്റർ വിദേശ മദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ…

              Read More

                ട്രഷറിയിലെത്തുന്ന അവശരായ മുതിർന്ന പൗരന്മാർക്ക് കാലതാമസം കൂടാതെ ഇടപാട് പൂർത്തിയാക്കാൻ കഴിയണം: മനുഷ്യാവകാശ കമ്മീഷൻ

                തിരുവനന്തപുരം : സംസ്ഥാനത്തെ ട്രഷറികളിലെത്തുന്ന അവശരായ മുതിർന്ന പൗരന്മാർക്ക് കാലതാമസം കൂടാതെ ട്രഷറി ഇടപാടുകൾ പൂർത്തിയാക്കി നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.   മുതിർന്ന പൗരന്മാരോട് മാന്യമായി പെരുമാറാൻ ട്രഷറി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസർക്ക് നിർദ്ദേശം നൽകി.   2024 ഓഗസ്റ്റ് 29 ന് കുടുംബ പെൻഷൻ വാങ്ങാൻ നെയ്യാറ്റിൻകര പെൻഷൻ പേമെന്റ് സബ്ട്രഷറിയിലെത്തിയ രോഗിയായ അമ്മയെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചെന്ന…

                Read More

                  കൗമാരക്കാർക്ക് ആരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു.

                  തിരുനെല്ലി : നാഷണൽ ആയുഷ് മിഷൻ – ആയുഷ്ഗ്രാമം പദ്ധതിയുടെയും അരണപ്പാറ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാർക്ക് ആരോഗ്യ പരിശീലന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അരമംഗലം ഊരുകൂട്ട ഭവനിൽ വച്ച് സംഘടിപ്പിച്ചു. വാർഡ് മെമ്പറും വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സണുമായ എ കെ ജയഭാരതി അദ്ധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജ്‌ഞു ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജിത്ത് മുഖ്യപ്രഭാഷണം നടത്തി. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരായ ഡോ…

                  Read More

                    വയനാടിന്റെ ജനപ്രതിനിധികളെ കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു.

                    കൽപ്പറ്റ: വയനാട് ജില്ലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് സംസ്ഥാന കൃഷിമന്ത്രിയായി ചുമതല ഏറ്റെടുത്ത കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിനെയും, സുൽത്താൻബത്തേരിയു എംഎൽഎ ഐസി ബാലകൃഷ്ണനെയും മാനന്തവാടി എംഎൽഎ ഉഷ വിജയനെയും കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. കൽപ്പറ്റ ഡിസിസി ഓഫീസിൽ വെച്ച് ചേർന്ന അനുമോദന യോഗത്തിൽ കർഷക കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റ് ശ്രീ പി എം ബെന്നി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് T. J ഐസക് ഉദ്ഘാടനം നിർവഹിക്കുകയും കെപിസിസി ജനറൽ സെക്രട്ടറി…

                    Read More

                      മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ

                      മുത്തങ്ങ : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി പഴേരി സ്വദേശി മുഹമ്മദ് അൻസിൽ (21), വെള്ളമുണ്ട നാരോക്കടവ് സ്വദേശി സി.എസ്. അമൽ (33) എന്നിവർക്കൊപ്പമാണ് പ്രായപൂർത്തിയാകാത്ത ബാലനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.   കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ…

                      Read More