‘എവർഷൈൻ കണിയാമ്പറ്റ വിഷൻ 2030’; ഹരിത കർമ്മ സേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു

    കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ “എവർഷൈൻ കണിയാമ്പറ്റ വിഷൻ 2030” പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങൾക്കും യൂണിഫോം വിതരണം ചെയ്തു.   ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അംഗങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയുടെ ഭാഗമായി യൂണിഫോം വിതരണം നടത്തിയത്.   ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി,…

    Read More

      മുത്തങ്ങ വിധി: ആദിവാസി അവകാശ സമരങ്ങളെ കള്ളക്കേസുകൾ കൊണ്ട് അടിച്ചമർത്താനുള്ള ഗൂഡാലോചനക്കേറ്റ തിരിച്ചടി: യങ് ഡെമോക്രാറ്റ്സ്

      കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം മുഴുവൻ പ്രതികളെയും വെറുതെവിട്ട വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി, ആദിവാസി അവകാശ സമരങ്ങളെ കള്ളക്കേസുകൾ ചുമത്തി അടിച്ചമർത്താനുള്ള അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ ഗൂഡാലോചനക്കേറ്റ ശക്തമായ തിരിച്ചടിയാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ഭൂമിക്കും ജീവിതാവകാശത്തിനുമായി പോരാടിയ ആദിവാസി സമൂഹത്തിനെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി വർഷങ്ങളോളം കേസിന്റെ പേരിൽ വേട്ടയാടുകയായിരുന്നു. 23 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മുഴുവൻ പ്രതികളെയും കോടതി…

      Read More

        ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാകും; നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എംഎല്‍എ

        സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാകുമെന്നും നടപടികള്‍ അന്തിമഘട്ടത്തിലെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ആരോഗ്യവകുപ്പിന്റെ ‘കായകല്‍പ്പം’ പരിപാടിയുടെ തുടര്‍ച്ചയായി സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ വികസനത്തിനായുള്ള സമഗ്ര പാക്കേജ് സര്‍ക്കാര്‍ പരിഗണനയിലാണ്. മണ്ഡലത്തിലെ ആരോഗ്യമേഖലയില്‍ ജില്ലാതലത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളില്‍ അടിയന്തര ഇടപെടുലുകളുണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു. ആദിവാസി മേഖലയില്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെയും പ്രശ്‌നങ്ങള്‍ എംഎല്‍എ…

        Read More

          അവകാശ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് തബ്ദീൽ ഖുർആൻ മത്സരം

          കൽപ്പറ്റ: അടിച്ചമർത്തലുകൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ യുവജനസമൂഹം നടത്തുന്ന മുന്നേറ്റങ്ങൾ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പാണെന്നും ഡൽഹിയിൽ വിജയം കണ്ട വിദ്യാർത്ഥി സമരം അതിന്റെ തെളിവാണെന്നും ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻറ് ഐ.ജി.എം ജില്ലാ സമിതി സംഘടിപ്പിച്ച തബ്ദീൽ സീസൺ 12 അഭിപ്രായപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് രാജ്യവ്യാപകമായി വിദ്യാർത്ഥി കൂട്ടായ്മകൾ രൂപപ്പെടണമെന്നും അതിന് വിദ്യാർഥി സമൂഹം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെടുകയും നടന്നു വരുന്ന സമരപോരാട്ടങ്ങൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഐ.എസ്.എം വയനാട് ജില്ലാ പ്രസിഡന്റ് കെ. മുഫ്ലിഹ് ഉദ്ഘാടനം നിർവ്വഹിച്ചു….

          Read More

            ജി.എച്ച്.എസ് കുറുമ്പാല; ലൈബ്രറി ജനകീയവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

            കുപ്പാടിത്തറ: സ്‌കൂൾ ലൈബ്രറി ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കുറുമ്പാല ജി.എച്ച്.എസിൻ്റെ ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ്, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, സീനിയർ അസിസ്റ്റന്റ് സിബി, സ്റ്റാഫ് സെക്രട്ടറി ഹാരിസ് എന്നിവരും മറ്റ് അധ്യാപകരും സംബന്ധിച്ചു.

            Read More

              ‘മൺസൂൺ മത്സ്യസമൃദ്ധി’ പദ്ധതിയുടെ സമാപനം കളക്ടറേറ്റില്‍ നടന്നു

              കൽപ്പറ്റ: ട്രോളിംഗ് നിരോധന കാലത്ത് വിപണിയിൽ വിഷരഹിതമായ നല്ല മീൻ എത്തിക്കാനും നാടൻ മത്സ്യകൃഷി കൂട്ടാനും ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘മൺസൂൺ മത്സ്യസമൃദ്ധി’ പദ്ധതിയുടെ സമാപനം കളക്ടറേറ്റ് പരിസരത്ത് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍ എഡിഎം കെ അജീഷിന് നല്‍കി കര്‍ഷകര്‍ ഉത്പാദിപ്പിച്ച മത്സ്യങ്ങളുടെ ആദ്യ വില്പന നിര്‍വഹിച്ചു. മൺസൂൺ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മത്സകര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ശുദ്ധമായ മത്സ്യം ലഭ്യമാക്കുന്നതിനൊപ്പം മത്സ്യക്കൃഷി…

              Read More

                കത്തി കൊണ്ട് ആക്രമിച്ചു ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്ക് തടവും പിഴയും

                മീനങ്ങാടി: പഴുപ്പത്തൂർ അരിവയൽ തെരക്കാട്ടു വയലിൽ വീട്ടിൽ രാജേഷ് @ഉണ്ണി (43)യെയാണ് കൽപ്പറ്റ അഡിഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (1) ജഡ്ജ് പി.സൈദലവി ശിക്ഷിച്ചത്. ഐ.പി.സി ആക്ടിലെ 307 പ്രകാരം വധശ്രമത്തിന് 10 വർഷവും, 326 പ്രകാരം മാരകായുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിന് 7 വർഷവും കൂടാതെ 50000 രൂപ പിഴയടക്കാനുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.   2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരിവയലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മൂടക്കൊല്ലി സ്വദേശിയായ റെജി എന്നയാളെ…

                Read More

                  സംരംഭക സംഗമം നടത്തി.

                  മേപ്പാടി, ജൂലൈ 30: ചൂരൽമല–മുണ്ടക്കയ് ഉരുൾപൊട്ടലിനെ തുടർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന “അറൈസ് മേപ്പാടി” പദ്ധതി സമൂഹപങ്കാളിത്തത്തോടെ നടപ്പാക്കിയ മാതൃകാപരമായ സമഗ്ര പുനരധിവാസ പദ്ധതിയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. ഭവന നിർമ്മാണം, ഉപജീവന പുനരുദ്ധാരണം, സ്വയംതൊഴിൽ, നൈപുണ്യ വികസനം, സാമൂഹിക സംരംഭങ്ങൾ, കൗൺസിലിംഗ് തുടങ്ങി ദുരന്തബാധിതരുടെ ജീവിതത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന സമഗ്രമായ പുനരധിവാസ മാതൃകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   പീപ്പിൾസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച “അറൈസ് മേപ്പാടി –…

                  Read More

                    കാപ്പി കര്‍ഷകരുടെ വിഷയങ്ങള്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

                    കല്‍പ്പറ്റ: കാപ്പികര്‍ഷകരുടെ വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പ്രിയങ്കാഗാന്ധി എം പിയുടെ നിര്‍ദേശപ്രകാരം നടന്ന ചര്‍ച്ചയില്‍ കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുത്തു.വന്യമൃഗശല്യം, കെ എല്‍ ആര്‍ ആക്ട്, ഇറിഗേഷന്‍ ഫാം ടൂറിസം, ഓര്‍ഗാനിക് കൃഷി, തോട്ടങ്ങളില്‍ സ്വകാര്യ പിക്കപ്പ്, ജീപ്പ്, ട്രൈലര്‍, ട്രാക്ടര്‍, ട്രൈലര്‍ എന്നിവ അനുവദിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടത്തി. മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവരെ കൂടാതെ പ്രധാന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് വയനാട്ടില്‍ ഒരു മിറ്റിംഗ് നടത്തുവാനും തീരുമാനിച്ചു. ചര്‍ച്ചയില്‍ അനൂപ് പാലുകുന്ന്, അലി…

                    Read More

                      മുത്തങ്ങ സമരം, ഗീതാനന്ദൻ ഉൾപ്പെടെ 4 പേർ കുറ്റക്കാരെന്ന് കോടതി.

                      കൽപ്പറ്റ: മുത്തങ്ങ സമരം, ഗീതാനന്ദൻ ഉൾപ്പെടെ 4 പേർ കുറ്റക്കാരെന്ന് കോടതി. ഭൂ സമരത്തിൽ പങ്കെടുത്ത 53 പേരെ വെറുതെ വിട്ടു. ഇവരിൽ 15 പേർ വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു. 2003 ലെ മുത്തങ്ങ ഭൂ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസാണ് വയനാട് ജില്ലാ കോടതി ജഡ്ജി അയ്യൂബ്ഖാൻ പരിഗണിച്ചത്. കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖ ആദിവാസി ഭൂസമരങ്ങളിലൊന്നായ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ കേസ് വിചാരണ പൂർത്തിയായി 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി പ്രസ്താവിചത്ത്….

                      Read More