Headlines

പുൽപ്പള്ളി സീനിയർ ചേമ്പർ ക്ലബ്ബ് സ്കൂൾ ബാഗുകൾ നൽകി

പുൽപ്പള്ളി : പുൽപ്പള്ളി ചേമ്പർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി വിജയ എൽ പി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് 20 സ്കൂൾ ബാഗുകൾ നൽകി. സിന്ധു കെ ഹെഡ്മിസ്ട്രസിന് ചേമ്പർ ക്ലബ്ബ് പ്രസിഡണ്ട് ജോർജ് M U 20 സ്കൂൾ ബാഗുകൾ നൽകിയത്. ധന്യ പി കെ (സീനിയർ അസിസ്റ്റൻ്റ്), ഹർഷ വിജയൻ (സ്റ്റാഫ് സെക്രട്ടറി), മിഥുൻ പ്രദീപ് (കെ- പി.എസ്.ഐ.ടി.സി), ജിഷ ജോർജ് (എസ് ആർ ജി കൺവീനർ) എന്നിവർക്കൊപ്പം പുൽപ്പള്ളി സീനിയർ ചേമ്പർ ക്ലബ്ബ് അംഗങ്ങളായ…

Read More

സംസ്ഥാനത്ത് മഴ കനക്കും; നാല് ദിവസം കൂടി ശക്തമായ മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. 8 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നിലവില്‍ ജൂണ്‍ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരാനാണ് സാധ്യത. കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതും ബംഗാള്‍ ഉള്‍കടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. ജൂണ്‍ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Read More

സ്റ്റുഡന്റ് പോലീസ് കേഡറ്റ് :യൂണിഫോം വിതരണവും അനുമോദനവും നടത്തി

വെള്ളമുണ്ട: ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ പൊതുപരീക്ഷ ഉന്നത വിജയികളെ അനുമോദിക്കുകയും യൂണിഫോം വിതരണവും നടത്തി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. റേഡിയോ ബഷീറിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗിക്കുള്ള റേഡിയോ വിതരണവും ചടങ്ങിൽ നടന്നു.മധു ഉദയകുമാർ അധ്യക്ഷത വഹിച്ചു. എസ്.ഐ മിനി മോൾ, എച്ച്‌. എം ഫാത്തിമത്ത് ഷംല തുടങ്ങിയവർ പ്രസംഗിച്ചു.

Read More

സ്വകാര്യ ആശുപത്രിയിലും, സർക്കാർ ആശുപത്രിയിലും പരിശോധന; വ്യാജ ഡോക്ടർ പിടിയിൽ

കൽപ്പറ്റ: സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും ഡോക്ടർ ചമഞ്ഞ് പരിശോധന നടത്തിയയാൾ പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്ന് പോലീസ് പിടിയിലായി. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിൻ ആണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ ആശുപത്രിയിലും ചില സർക്കാർ ആശുപത്രികളിലും ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിൽസിച്ചിരുന്നതായാണ് വിവരം. അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ നിന്ന്…

Read More

ഐ സി എൽ ഫിൻകോർപ്പ്; കളറിംഗ് മത്സരം നടത്തി

മാനന്തവാടി : ഐ സി എൽ ഫിൻകോർപ്പ് മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മാനന്തവാടി എൽ എഫ് സ്കൂളിൽ വെച്ച് പ്രവേശനോത്സവത്തിനോടനുബന്ധിച്ച് കളറിംഗ് മത്സരം നടത്തി. വിജയികളായ വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റും മെമെന്റോയും നൽകി ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഷീന യോഹന്നാൻ, ഐ സി എൽ ഫിൻകോർപ്പ് ബ്രാഞ്ച് മാനേജർ സൂരജ് സി ടി, രാകേഷ് എ ജി, അഖില തുടങ്ങിയവർ നേതൃത്വം നൽകി

Read More

കാട്ടിക്കുളത്തിന് സമീപം ബസ്സുകൾ കൂട്ടിയിടിച്ചു; 85 പേർക്ക് പരിക്ക്; ആരുടെയും നില ഗുരുതരമല്ല

  മാനന്തവാടി : കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. 12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും മുപ്പതോളം ആളുകളെ ഗവ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Read More

പ്രിയങ്കാഗാന്ധി എം പി 13 നും 14 നും വയനാട് മണ്ഡലത്തില്‍

കല്‍പ്പറ്റ: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രിയങ്കാഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെത്തും. നാളെ (ജൂണ്‍ 13ന്) രാവിലെ 9.45ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശ മീറ്റിംഗിലാണ് പ്രിയങ്ക ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് ഉച്ചക്ക് 2.15ന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വണ്ടൂര്‍, ചൊക്കാട് ഗഫൂറിന്റെ വീട് എം പി സന്ദര്‍ശിക്കും. തുടര്‍ന്ന് മൂന്ന് മണിയോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ മൂത്തേടത്തും, 4.15ന് നിലമ്പൂരിലും നടക്കുന്ന പൊതുയോഗങ്ങളിലും എം പി പങ്കെടുക്കും. 14ന് രാവിലെ 09 മണിക്ക്…

Read More

സ്കൂള്‍ സമയം പുന:ക്രമീകരിച്ച്‌ ഉത്തരവായി; 8, 9, 10 ക്ലാസുകള്‍ക്ക് രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ

തിരുവനന്തപുരം: 8, 9, 10 ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളില്‍ 30 മിനിറ്റ് അധിക പ്രവൃത്തി സമയം നിശ്ചയിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും പ്രവൃത്തിസമയം. എട്ട് പിരീഡുകള്‍ക്കുമുള്ള സമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെയുള്ള രണ്ട് പിരീഡുകള്‍ 45 മിനിറ്റ് വീതമാണ്. 10 മിനിറ്റ് ഇടവേളക്ക് ശേഷം പിന്നീടുള്ള രണ്ട് പിരീഡുകള്‍ 40 മിനിറ്റ് വീതം. ഉച്ചക്ക് ഒരു മണിക്കൂർ ഇടവേള. ശേഷം 40 മിനിറ്റ് വീതമുള്ള രണ്ട് പിരീഡുകള്‍….

Read More

“കൂട്ട്” ലഹരി വിരുദ്ധ ബോധവത്ക്കരണ,നിയമ ക്ലാസ് സംഘടിപ്പിച്ചു.

പനമരം : സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി പനമരം ജി എച്ച് എസ് എസിലെ ലഹരി വിരുദ്ധ ക്ലബ്ബായ “കൂട്ട്”, ഡിസ്ട്രിക്റ്റ് ലീഗൽ സർവ്വീസ് സൊസൈറ്റിയും സംയുക്തമായി ലഹരിവിരുദ്ധ ബോധ വത്കരണ, നിയമ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി.ബിന്ദു പ്രകാശും ക്ലാസ് ഉദ്ഘാടനം സീനിയർ സിവിൽ ജഡ്ജ് ശ്രീ. അനീഷ് ചാക്കോയും നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ. മുനീർ,ശ്രീമതി. ഷീജ ജെയിംസ്, ശ്രീ. രമേഷ് കുമാർ, ശ്രീ. അസൈനാർ ശ്രീമതി. ബേബി…

Read More

ജൈനമത ചരിത്രം പുസ്തകമായി: ജൈനസംസ്കൃതി വയനാട്ടിൽ പ്രകാശനം ചെയ്തു.

കൽപ്പറ്റ : വയനാട്ടിലെ ന്യൂനപക്ഷമായ ജൈന മത ചരിത്രം പുസ്തകമായി. ശിവരാമൻ പാട്ടത്തിൽ എഴുതിയ ജൈനസംസ്കൃതി വയനാട്ടിൽ എന്ന പുസ്തകം പ്രകാശനം ചെയ്തു. വയനാട്ടിലെ ജൈനമത സംസ്കാരം വയനാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണന്ന് പുസ്തക പ്രകാശനം നിർവ്വഹിച്ച ഒ.കെ. ജോണി പറഞ്ഞു.     ജനസംഖ്യയിൽ ഏറെ ന്യൂനപക്ഷമാണ് ജൈനമതക്കാർ. പൗരാണികകാലം മുതൽ വയനാട്ടിലേക്ക് കുടിയേറിയ ജൈനമതക്കാർ പിന്നീട് വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. കാർഷിക മേഖലയിലും സാമൂഹ്യ- വിദ്യാഭ്യാസ മേഖലയിലും വലിയ സംഭാവനകൾ നൽകിയ ജൈനമതക്കാരെക്കുറിച്ച് വിശദമായ പഠനത്തിന്…

Read More