പെരിക്കല്ലൂർ -പുൽപ്പള്ളി റോഡ് പണി ഉടനെ ആരംഭിക്കണം: ആം ആദ്മി പാർട്ടി

    പുൽപ്പള്ളി : പൊട്ടി പൊളിഞ്ഞ് വാഹനഗതാഗതം ദുർഘടമായ പുൽപ്പള്ളി പെരിക്കല്ലൂർ റോഡിൽ റീടാറിങ്ങ് പണി ഉടനെ ആരംഭിക്കണം എന്ന് ആം ആദ്മി പാർട്ടി പുൽപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. 23 വർഷങ്ങൾക്ക് മുൻപ് പണിത ഈ റോഡിൽ യാതൊരു അറ്റകുറ്റ പണികളോ റിട്ടാറിങ്ങ് പ്രവർത്തികളോ നടത്തതിനാൽ ഒരു വാഹനവും ഓടിക്കാൻ പറ്റാത്ത ദയനിയ സ്ഥിതിയിൽ ആണ്. മഴക്കാലത്ത് വലിയ കുഴികൾ രൂപപ്പെട്ട് വാഹനങ്ങൾ ഒട്ടും ഓടിക്കാൻ പറ്റാത്ത സ്ഥിതിയിൽ ആയിരുന്നു. അപ്പോൾ എം.എൽ . എ അടക്കമുള്ളവർ…

    Read More

      ഹരിത മിത്രം 2.0, നൂറിൻ്റെ നിറവിൽ തരിയോട് ഗ്രാമപഞ്ചായത്ത് 

      കാവുംമന്ദം: മാലിന്യനിർമാർജനരംഗത്ത് ഹരിതകർമ്മ സേന ചെയ്തുവരുന്ന വാതിൽ പടി സേവനങ്ങൾ പരിഷ്കരിച്ച മൊബൈൽ ആപ്പ് ഹരിത മിത്രം 2.0 വഴി 100% പൂർത്തീകരിച്ച വയനാട് ജില്ലയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്തായി തരിയോട്. 2025 സെപ്റ്റംബർ മാസം മുതലാണ് ഹരിത മിത്രം 2.0 കേരളത്തില എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആരംഭിച്ചത്. ഈ നേട്ടത്തിന് വേണ്ടി ഹരിത കർമ്മ സേന അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെയുള്ളവർ വലിയ പരിശ്രമം നടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി…

      Read More

        പൂഴിത്തോട് ബദൽ റോഡിന് പിന്തുണയുമായി തരിയോട് ഗ്രാമപഞ്ചായത്ത് 

        കാവുംമന്ദം: ചുരത്തിൽ തടസ്സങ്ങൾ വരുമ്പോൾ പൂർണ്ണമായും വഴികളില്ലാതെ ഒറ്റപ്പെടുന്ന വയനാടിന്റെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലും ടൂറിസം രംഗങ്ങളിൽ അടക്കം ജില്ലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ട് ആവുകയും ചെയ്യുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ പാത യാഥാർത്ഥ്യ യാഥാർത്ഥ്യമാക്കുന്നതിന് ജനകീയ ഇടപെടൽ കാര്യക്ഷമമാക്കാൻ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിളിച്ചുചേർത്ത സർവകക്ഷി ജനകീയ യോഗം തീരുമാനിച്ചു. റോഡ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി വിവിധ കൂട്ടായ്മകൾ നടത്തുന്ന സമര പരിപാടികൾക്കും ഭരണ തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിനും…

        Read More

          വാകേരി യൂണിറ്റിൽ ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.

          വാകേരി :വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ശ്രേയസ് പതാക ഉയർത്തി മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ശ്രേയസിലെ പ്രവർത്തനങ്ങളിലൂടെ തങ്ങൾക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് സംഘ അംഗങ്ങൾ അനുഭവങ്ങൾ പങ്കു വെച്ചു.ലിജി ജോർജ്, സി.സി.വർഗീസ്, റീത്ത,വത്സ എന്നിവർ സംസാരിച്ചു.എല്ലാവർക്കും പച്ചക്കറി തൈകളും വിതരണം ചെയ്തു.

          Read More

            കൽപ്പറ്റ എൻ എസ് എസ് സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി.

            കൽപ്പറ്റ : കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി. 66 പേരിൽ നിന്നായി 64 യൂണിറ്റ് രക്തം ശേഖരിച്ചു. ജില്ലാ ഹയർസെക്കൻഡറി വിഭാഗം കോഡിനേറ്റർ എം കെ ഷിവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എ കെ…

            Read More

              പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്: ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തി ലേക്ക്

              കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 2016-17ല്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുകയും ജീവിതം വഴിമുട്ടിയ ഇരകളെ അവഗണിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് ജനകീയ സമര സമിതി പ്രവര്‍ത്തകരായ ഡാനിയേല്‍ പറമ്പേക്കാട്ടില്‍, സാറാക്കുട്ടി പറമ്പേക്കാട്ടില്‍, അജയകുമാര്‍ പൊയ്ക്കാട്ടില്‍, സി.ജി. ജയപ്രകാശ്, ജലജ രാജേന്ദ്രന്‍, രാംജിത്ത് രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് ബാങ്കിനും 13ന് ജോയിന്റ് രജിസ്ട്രാറുടെ…

              Read More

                വയനാട് ഡിസിസി പ്രസിഡണ്ടായി ടി.ജെ ഐസക് ചുമതലയേറ്റു

                കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ അഡ്വ.ശ്രീ ടി ജെ ഐസക്ക് വയനാട് ഡിസിസിയുടെ പുതിയ അധ്യക്ഷനായിരിക്കുന്നു. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ അദ്ദേഹം 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

                Read More

                  വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.

                  വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കുട്ടി മാനനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

                  Read More

                    ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനാരോപണം; സമഗ്രാന്വേഷണം നടത്തണം: വിമൻ ഇന്ത്യ മൂവ്‌മെന്റ്

                    കൽപ്പറ്റ :- ഡിവൈഎഫ്ഐ നേതാവിനെതിരെ യുവതി ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിമൻ ഇന്ത്യാ മൂവ്‌മെന്റ് (WIM) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണകക്ഷി നേതാവിനെതിരെ ഉയർന്ന ആരോപണം അത്യന്തം ഗൗരവത്തോടെ കാണണം. ഭരണകൂട-ഉദ്യോഗസ്ഥരാൽ സ്വാധീനിക്കപ്പെടാനും വിഷയം അട്ടിമറിക്കപ്പെടാനുമുള്ള സാധ്യതയേറെയാണ്. സ്വന്തം വീട്ടിനുള്ളിൽ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന സാഹചര്യം അത്യന്തം അപകടകരമാണ്. സ്ത്രീകൾ സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ സ്വായത്തമാക്കണം. സ്ത്രീ പീഡനങ്ങൾ തുടർക്കഥയാവുമ്പോൾ സമൂഹം മൗനം വെടിയണം. രാജ്യത്ത് സ്ത്രീകളുടെ…

                    Read More

                      വെള്ളമുണ്ട ഡിവിഷനിൽ ഗ്രാമസല്യൂട്ട് സംഘടിപ്പിച്ചു

                      തരുവണ: ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പരിശീലനം പൂർത്തിയാക്കിയവരെയും എസ്.പി.സി ചാർജുള്ള പോലീസ് ഉദ്യോഗസ്ഥരേയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആദരിക്കുന്ന ഗ്രാമസല്യൂട്ട് പരിപാടിയുടെ ഡിവിഷൻതല ഉദ്ഘാടനം തരുവണ ജി.എച്ച്‌.എസ്.എസിൽ നടന്നു. ഇത്തവണ എസ്.പി.സി പരിശീലനം പൂർത്തിയാക്കുന്ന ഡിവിഷൻ പരിധിയിലെ മുഴുവൻ സ്കൂളിലേയും വിദ്യാർത്ഥികൾക്ക് പുസ്‌തകോപഹാരവും ചാർജുള്ള പോലീസ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ഗ്രാമാദരപത്രവും വസ്ത്രവും നൽകിയാണ് ആദരിച്ചത്.     നിയമത്തോടുള്ള ബഹുമാനം, അച്ചടക്കം, സാമൂഹിക…

                      Read More