വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഓസാനം ഭവനിൽ സമുചിതമായി ആചരിച്ചു. 

    നടവയൽ : വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഓസാനം ഭവനിൽ സമുചിതമായി ആചരിച്ചു. തിരുനാൾ ആഘോഷങ്ങൾക്ക് കുറുമ്പാല, മരകാവ് കോൺഫറൻസുകൾ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ഓസാനം ഭവനിൽ ചേർന്ന യോഗത്തിൽ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ പ്രസിഡന്റും ഓസാനം ഭവൻ ചെയർമാനുമായ ബ്രദർ ഷൈജൻ തടങ്ങഴി അധ്യക്ഷത വഹിച്ചു. മുൻ സി.സി പ്രസിഡന്റ് ബ്രദർ ബാബു നമ്പുടാകം തിരുനാൾ സന്ദേശം നൽകി .സി.സി. ആത്മീയ ഉപദേഷ്ടാവ് ഫാദർ ജോജോ കുടക്കച്ചിറ…

    Read More

      ചീരാൽ കല്ലുമുക്ക് കൊഴുവണ റോഡിൻറെ ശോചനീയാവസ്ഥ, പ്രക്ഷോഭവുമായി ജനങ്ങൾ രംഗത്ത്; ജനകീയ സമര പ്രഖ്യാപന കൺവെൻഷൻ നാളെ ചീരാലിൽ

      ചീരാൽ-കല്ലുമുക്ക്, കല്ലുമുക്ക് -കൊഴുവണ -താഴത്തൂർ എന്നീ റോഡിൻറെ ശോചനയാവസ്ഥയിൽ പ്രതിഷേധിച്ച് ജനങ്ങൾ രംഗത്ത്.   പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ വർഷങ്ങളായി ദുരിതം പേറുകയാണ് പ്രദേശവാസികൾ.   ബത്തേരി അമ്പലവയൽ തുടങ്ങിയ ടൗണുകളിലേക്ക് എത്താൻ ഉള്ളതും പഞ്ചായത്ത് ഓഫീസ്, കാർഷിക ഗവേഷണ കേന്ദ്രം തുടങ്ങിയ ഭരണസിരാകേന്ദ്രങ്ങളിലേക്ക് എത്താൻ ഉള്ളതുമായ പ്രദേശത്തെ പ്രധാന പാതയും, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാതയും ഇതാണ്.   അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും, ആയിരക്കണക്കിന് യാത്രക്കാരുമാണ് ദിനംപ്രതി ഇതുവഴി യാത്ര ചെയ്യുന്നത്….

      Read More

        നബാര്‍ഡ് സംഘം പുലിക്കാടില്‍ സന്ദര്‍ശനം നടത്തി

        മാനന്തവാടി: നീരുറവ സംരക്ഷണ പദ്ധതി സാധ്യതാപഠനത്തിന് നബാര്‍ഡ് സംഘം എടവക പഞ്ചായത്തിലെ പുലിക്കാട് പ്രദേശം സന്ദര്‍ശിച്ചു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പക്കാന്‍ ആലോചിക്കുന്നതാണ് പദ്ധതി. വില്ലജ് നീര്‍ത്തട കമ്മിറ്റിയും സൊസൈറ്റിയും സംയുക്തമായി പദ്ധതി രൂപരേഖ തയാറാക്കി നബാര്‍ഡ് അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നബാര്‍ഡ് കേരള റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.എസ്. കിരണ്‍, അസിസ്റ്റന്റ് മാനേജര്‍ നിഖില്‍ സുരേഷ് ഗെയ്ക്‌വാദ് എന്നിവരുടെ സന്ദര്‍ശനം. സൊസൈറ്റി കണ്ടെത്തിയ 10 നീരുറവകളില്‍…

        Read More

          ബ്ലാക്ക് ഈഗിൾസ് ജേതാക്കൾ 

          ബ്ലാക്ക് ഈഗിൾസ് ജേതാക്കൾ മാരക രോഗത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെ സാധാരന്ന ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരാനായി ഒരു കൈത്താങ്ങ് നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയ ജീവ കാരുണ്യ പ്രവർത്തനത്തിനായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശത്തെ ജനസാഗരത്തെ സാക്ഷിനിർത്തി വടാനകവല ടാംഗോ ടർഫിൽ വെച്ച് നടന്ന 5S ഫുട്ബോൾ ടൂർണമെൻ്റിൽ ബ്ലാക്ക് ഈഗിൾസ് വാളാട് ജേതാക്കൾ ആയി. 16 ടീമുകൾ പങ്കെടുത്ത ഫൈനലിൽ ഇക്കാസ് വയനാടുമായി…

          Read More

            സംസ്ഥാനത്തിന് മാതൃകയായി വെങ്ങപ്പള്ളി

              മാതൃകാപരമായ പ്രവര്‍ത്തന മികവിന് സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത് വെങ്ങപ്പള്ളി സി.ഡി.എസ് ആയിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാനതല സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശവും വെങ്ങപ്പള്ളിക്ക് ലഭിച്ചു.   2024 നവംബറിലാണ് സംസ്ഥാനത്തില്‍ ആദ്യമായി സിഡിഎസ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ വെങ്ങപ്പള്ളി സി.ഡി.എസ് കരസ്ഥമാക്കിയത്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന…

            Read More

              മുത്തങ്ങ എടത്തറയിൽ വാഹനാപകടം അഞ്ച് പേർക്ക് പരിക്ക്

              മുത്തങ്ങ : മുത്തങ്ങ എടത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ മറി ഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശികൾ ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവു കയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. പരിക്കേറ്റവരെ സുൽ ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

              Read More

                പടിഞ്ഞാറത്തറ പൂഴിത്തോട് ഒപ്പുശേഖരണം നടത്തി: റാഫ്

                മാനന്തവാടി :മൂന്ന് ദശാബ്ദ കാലമായി വയനാട്ടുകാരുടെ അടിസ്ഥാന വികസന പാതയ്ക്കായുള്ള പോരാട്ടത്തിന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം മാനന്തവാടി മേഖല കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മാനന്തവാടിയിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു. ഒപ്പ് ശേഖരണ ക്യാമ്പയിനിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി. കെ. രത്നവെല്ലി മുഖ്യാതിഥിയായി പങ്കെടുത്തു. റാഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് കല്ലരിക്കാട്ട്, ജന: സെക്രട്ടറി പ്രേം രാജ് ചെറുകര, ഉസ്മാൻ…

                Read More

                  ഉപജില്ല സ്കൂൾ ചെസ് ടൂർണമെന്റ് നടത്തി

                  തരുവണ: സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാഗമായി മാനന്തവാടി ഉപജില്ല തല സ്കൂൾ ചെസ്സ് ടൂർണമെൻ്റ് തരുവണ ജിഎച്ച്എസ് സ്കൂളിൽ കരുക്കൾ നീക്കികൊണ്ട് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിന്റ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഉപജില്ലയുടെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. സബ്-ജൂനിയർ, ജൂനിയർ, സീനിയർവിഭാഗങ്ങളായിട്ടാണ് മത്സരം നടന്നത്. കേരള സ്റ്റേറ്റ് ചെസ്സ് ആർബിറ്റർ സന്തോഷ് വി ആർ നേതൃത്വം നൽകി പി. ടി. എ പ്രസിഡന്റ്‌ അഷ്‌റഫ്‌ എം.കെ,ഹെഡ്മാസ്റ്റർ…

                  Read More

                    മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

                    കൽപറ്റ:പത്താമത് ആയുർവേദ ദിനാചരണവുമായി ബന്ധപ്പെട്ട് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും നേതൃത്വത്തിൽ സർക്കാർ ജീവനക്കാർക്കായി കൽപറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തിയ പരിപാടി എഡിഎം കെ ദേവകി ഉദ്ഘാടനം ചെയ്തു.   ആയുർവേദ സ്പെഷ്യാലിറ്റികളായ അസ്ഥി മർമ്മ വിഭാഗം, ന്യൂറോളജി വിഭാഗം, ആനോറെക്ടൽ വിഭാഗം, നേത്ര ആന്റ് ഇഎൻടി വിഭാഗം, സ്ത്രീരോഗം, സ്പോർട്സ് മെഡിസിൻ, മാനസിക വിഭാഗം, ജീവിതശൈലീ രോഗ നിർണയം,…

                    Read More

                      ഐ.എസ്.ഒ തിളക്കത്തില്‍ ജില്ലയിലെ 23 സിഡിഎസുകള്‍; മികവിന്റെ നേര്‍സാക്ഷ്യമായി ജില്ലാതല പ്രഖ്യാപനം

                      ഐ.എസ്.ഒ തിളക്കത്തില്‍ ജില്ലയിലെ 23  അംഗീകാരം നേടിയ 23 സി.ഡി.എസുകളുടെ ജില്ലാതല പ്രഖ്യാപനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ കുടുംബശ്രീ പിന്തുണയോടെ സംരംഭക, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിഡിഎസ് ഓഫീസുകളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ 23 സിഡിഎസുകള്‍ക്ക് ഐ.എസ്.ഒ ഗുണനിലവാര അംഗീകാരം ലഭിച്ചത് സി.ഡി.എസ് സേവനങ്ങള്‍ ജനസൗഹൃദമാക്കാനും ഫയല്‍ സംവിധാനം മെച്ചപ്പെടുത്താനും ഐഎസ്ഒ നിലവാരം കാത്തു സൂക്ഷിക്കുന്നതിലൂടെ…

                      Read More