മഴക്കാല പകർച്ചവ്യാധി പ്രതിരോധം; കണിയാമ്പറ്റയിൽ ഗപ്പി മത്സ്യക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.

    കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുയിടങ്ങളിലെ കൊതുകുകളുടെയും കൂത്താടികളുടെയും പ്രജനനം നിയന്ത്രിക്കാൻ ഗപ്പി മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു. കൊതുക് ജന്യരോഗങ്ങൾ തടയുന്നതിനും മഴക്കാലത്ത് ശുചിത്വം ഉറപ്പാക്കുന്നതിനും ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പൊതുയിടങ്ങളിലേക്കും ആവശ്യമായ സ്ഥലങ്ങളിലേക്കും ഗപ്പി മത്സ്യക്കുഞ്ഞുങ്ങൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിനായി പൊതുജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന്…

    Read More

      യാത്രക്കാരെ ദുരിതത്തിലാക്കി സ്‌പൈസ് ജെറ്റ്; ദുബായ്- കൊച്ചി വിമാനം 12 മണിക്കൂറായി പുറപ്പെട്ടില്ല, കാത്തിരിപ്പിനിടെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

      കൊച്ചി: കൊച്ചിയിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം 12 മണിക്കൂറായിട്ടും പുറപ്പെടാതെ വന്നതോടെ യാത്രക്കാർ ദുരിതത്തിലായി. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കും വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ വൈകുകയായിരുന്നു. മണിക്കൂറുകളോളം വിമാനത്തിൽ ചെലവഴിക്കേണ്ടി വന്നതിനെത്തുടർന്നാണ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.ഇതിനിടെ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ഇതോടെ അര്‍ദ്ധരാത്രിയില്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാരും എയര്‍ലൈന്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടിക്കറ്റ് ബുക്ക്…

      Read More

        മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%

        മൂന്നാര്‍:ഓഗസ്റ്റ് 1 മുതല്‍ മുന്നാറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി മൂന്നാര്‍ പഞ്ചായത്ത്. നിയമലംഘകരെ കണ്ടത്താന്‍ ആറംഗ സ്‌ക്വാഡിനെയും നിയമിച്ചു. പൊതുജനങ്ങള്‍ക്കും നിയമലംഘനം കണ്ടെത്തി പഞ്ചായത്തധികൃതരെ തെളിവു സഹിതം അറിയിക്കാം. പിഴത്തുകയുടെ 25%, വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികമായി നല്‍കും.   ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്‌വി ജയകുമാര്‍…

        Read More

          യൂത്ത് ലീഗ് ദിനാചരണം സംഘടിപ്പിച്ചു

          വെള്ളമുണ്ട : മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി കെല്ലൂർ അഞ്ചാം മൈലിൽ പതാക ഉയർത്തലും ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു. പരിപാടിക്ക് ജിൻഷാദ് വാരാമ്പറ്റ സ്വാഗതം പറഞ്ഞു. മോയി കട്ടയാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിയും യൂത്ത് ലീഗ് നിരീക്ഷകനുമായ സലീം കേളോത്ത്, IUML ശാഖ സെക്രട്ടറി പാലാടംകണ്ടി മമ്മൂട്ടി, ഇ.വി. മമ്മൂട്ടി എന്നിവർ ചേർന്ന് പതാക ഉയർത്തി. തുടർന്ന് എൻ….

          Read More

            മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം; രണ്ടാണ്ട് പൂർത്തിയായിട്ടും വെള്ളാർമല സ്കൂൾ പുനരുദ്ധാരണവും പുനരധിവാസവും വൈകുന്നത് സർക്കാർ അലസതയുടെ തെളിവ്, അടിയന്തര നടപടി വേണം: യങ് ഡെമോക്രാറ്റ്സ്

            കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഹയർസെക്കൻഡറി സ്കൂൾ ദുരന്തം നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും പുനർനിർമിക്കാത്തത് സർക്കാറിന്റെ ഗുരുതര വീഴ്ചയാണെന്ന് യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. 400-ലധികം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഈ സമീപനം ദുരന്തബാധിതരോടുള്ള അവഗണനയാണ്. സ്കൂൾ പുനർനിർമാണത്തിനായി എട്ട് കോടി രൂപ അനുവദിച്ചിട്ടും പഞ്ചായത്തിന്റെ അധീനതയിൽ അനുയോജ്യമായ സ്ഥലം ലഭ്യമായിരിക്കെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് അംഗീകരിക്കാനാവില്ല. അതേസമയം, ദുരന്തം നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും പുനരധിവാസം പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. 140-ലധികം കുടുംബങ്ങൾ ഇപ്പോഴും…

            Read More

              ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ

              കൽപ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലിന് രണ്ടാണ്ട് തികയുമ്പോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മകളുമായി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ- മത-സാമുഹിക നേതാക്കളും ഹൃദയഭൂമിയില്‍ ഒത്തുകൂടി. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരെ അടക്കം ചെയ്ത പുത്തുമലയിലെ ജൂലൈ 30 ഹൃദയഭൂമിയില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും നടന്നു. റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് എന്നിവര്‍ അനുസമരണ സന്ദേശം നല്‍കി.   ഒറ്റരാത്രികൊണ്ട്…

              Read More

                ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും:മന്ത്രി എ.പി അനില്‍കുമാര്‍

                കൽപ്പറ്റ: ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുത്തുമല ഹൃദയഭൂമിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് കേരളം ഒറ്റക്കെട്ടായാണ് ആത്മധൈര്യം പകർന്നതും ജീവനത്തിന് പിന്തുണയേകിയതും. അതിജീവിതര്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്നതിനൊപ്പം അധികമായി നടപ്പാക്കേണ്ട മറ്റ് കാര്യങ്ങള്‍ കൂടി ഏറ്റെടുക്കും. പുനരധിവാസ ടൗണ്‍ഷിപ്പിലെ 130 വീടുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാവും. ഡിസംബര്‍ അവസാനത്തോടെ ശേഷിക്കുന്ന…

                Read More

                  കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും കാര്യക്ഷമമാക്കും: മന്ത്രി ടി സിദ്ദീഖ്

                  കൽപ്പറ്റ : പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ സ്ഥാപിക്കുന്ന ഡോപ്ലര്‍ റഡാര്‍ സംവിധാനത്തിലൂടെ ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിലെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളില്‍ മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.   ദുരിതബാധിതരായ കുട്ടികളുടെ തുടര്‍പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ത്രിതല…

                  Read More

                    ടൗണ്‍ഷിപ്പില്‍ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണം: മന്ത്രി അഡ്വ. ടി സിദ്ദീഖ്

                    കൽപ്പറ്റ: ടൗണ്‍ഷിപ്പിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് സമീപ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഭീഷണിയായതിനാല്‍ നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ടൗണ്‍ഷിപ്പില്‍ പ്രവൃത്തി നടക്കുന്ന പ്രദേശത്ത് നിന്നും ഒലിച്ചിറങ്ങുന്ന മണ്ണ് പ്രദേശത്തെ വീടുകള്‍ക്കും കുടുംബങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ പ്രദേശത്തെ കുടുംബങ്ങളോട് മാറി താമസിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പുല്‍പ്പാറയിലെ കുടുംബങ്ങളെ വീട്ടിലെത്തി നേരില്‍ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബങ്ങള്‍ മാറി താമസിക്കുന്ന കാലയളവില്‍ പ്രദേശത്തെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാന്‍ യു.എല്‍.സി.സിക്കും വീടുകളോട്…

                    Read More

                      ഉന്നതികളിൽ സന്ദർശനം നടത്തി

                      കമ്പളക്കാട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എസ്.ഇ.പി. (Special Enrichment Programme) യുടെ ഭാഗമായി കമ്പളക്കാ ട് ഗവ. യു.പി. സ്കൂളിലെ അധ്യാപകർ, പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. അംഗങ്ങൾ എന്നിവർ ചേർന്ന് ചിറ്റൂർ, പുളിക്കൽകുന്ന്, കൊഴിഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ഉന്നതികളിൽ സൗഹൃദ സന്ദർശനം നടത്തി. വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് സന്ദർശനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി, പഠനസാഹചര്യങ്ങൾ, ആവശ്യമായ പിന്തുണ എന്നിവയെക്കുറിച്ച് രക്ഷിതാക്കളുമായി വിശദമായി…

                      Read More