സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു.

    പനമരം : പനമരം ഐസിഡിഎസ് കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററായ ഡിംപിൾസ് ഹെൽത്ത് ഹബും ചേർന്ന് സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ 79 പേർ പങ്കെടുത്തു. ആരോഗ്യപരിശോധനയ്ക്ക് പുറമെ തുടർചികിത്സ ആവശ്യമായവർക്ക് മിതമായ നിരക്കിൽ അത് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.   സ്‌ട്രെസ്സ്, മാനസിക സമ്മർദ്ദം എന്നിവ അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് സൗകര്യവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. വീട്ടിൽ തന്നെ…

    Read More

      മൂലങ്കാവ് സ്കൂളിൽ ‘സത്യമേവ ജയതേ’ സെമിനാർ നടത്തി

      മൂലങ്കാവ് : മൂലങ്കാവ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘സത്യമേവ ജയതേ’ സെമിനാർ നടത്തി. ‘സോഷ്യൽ മീഡിയയുടെ കാലത്ത് ഉത്തരവാദിത്വ പത്രപ്രവർത്തനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു ഉദ്ഘാടനം ചെയ്തു. ഷിഫാ മറിയം സുരേഷ് (വളണ്ടിയർ) അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഷിബ ടി കെ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ സലിം വി പി, ശ്രീരേഖ ടീച്ചർ, എൻഎസ്എസ് വളണ്ടിയർമാരായ അംന സി…

      Read More

        മേരാ യുവ ഭാരത്: വെള്ളമുണ്ടയിൽ ക്ലീൻ ഡ്രൈവ് നടത്തി

        വെള്ളമുണ്ട: മേരാ യുവ ഭാരത് വയനാട്, വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം, പബ്ലിക് ലൈബ്രറി വെള്ളമുണ്ട, ഗവ.ഹയർ മോഡൽ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവർ സംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച ക്ലീൻ ഡ്രൈവ് പൊതുശുചീകരണം ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എം സുധാകരൻ അധ്യക്ഷത വഹിച്ചു. മിഥുൻ മുണ്ടക്കൽ, എം നാരായണൻ, സുറുമി എച്ച്‌.ഐ, ധന്യ എൻ, അതുൽ കെ തുടങ്ങിയവർ പ്രസംഗിച്ചു

        Read More

          കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

          കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ റേഷൻ ലഭിക്കാനായി നിന്നവരെ കണ്ട് അവരോട് സംസാരിച്ചാണ് യാത്ര തുടർന്നത്. ചോലനായ്ക്കർ വിഭാഗത്തിൽ നിന്ന് ട്രൈബൽ ഇക്കണോമിയിൽ പി.എച്ച്.ഡി. ചെയ്യുന്ന സി. വിനോദ് കാടിനെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും യാത്രയിൽ വിശദീകരിച്ചു. പ്രിയങ്ക ഗാന്ധി എം. പി. യുടെ തിരഞ്ഞെടുപ്പ്…

          Read More

            കോഴിക്കോട്ട് കാറിടിച്ച് പരിക്കേറ്റ മുണ്ടേരി സ്വദേശിയായ മാധ്യമ പ്രവർത്തകൻ മരിച്ചു

            കോഴിക്കോട്: കാറിടിച്ച് പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റർ കണ്ണൂർ മുണ്ടേരി ചാപ്പയിലെ അബ്ദു റഹീമിൻ്റെ മകൻ ജാഫർ അബ്ദു റഹീം ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് ഡ്യൂട്ടി കഴിഞ്ഞ് സിറാജ് ദിനപത്രത്തിൻ്റെ കോഴിക്കോട് ഓഫീസിന് മുന്നിലെ നടപ്പാതയിലൂടെ നടന്നു പോകവെ കാർ ഇടിച്ച്തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത് *കോഴിക്കോട്ട് കാറിടിച്ച് പരിക്കേറ്റ മുണ്ടേരി സ്വദേശിയായ മാധ്യമ പ്രവർത്തകൻ മരിച്ചു.*…

            Read More

              ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു

              കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളിൽ മാ കെയർ കിയോസ്‌ക്കുകൾ ആരംഭിച്ചത്. ഗ്രാമശ്രീ കുടുംബശ്രീ അംഗങ്ങളായ ഫാത്തിമത്ത് സുഹറ, റജീന, ലത്തീഫ എന്നിവർ ചേർന്നാണ് പനങ്കണ്ടി സ്കൂളിൽ മാ കെയർ സെന്റർ ആരംഭിച്ചത്. വാർഡ്‌ അംഗം വിജയലക്ഷ്മി അധ്യക്ഷയായിരുന്നു. സിഡിഎസ് ചെയർപേഴ്സൺ…

              Read More

                വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു

                തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ് ജോസഫ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷയായി. വിജ്ഞാന കേരളം ജില്ലാ ഓഫീസർ സി എസ് ശ്രീജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ…

                Read More

                  ഇന്ത്യാ കോഫി ആപ്പ് രജിസ്ട്രേഷൻ: അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി.

                  കൽപ്പറ്റ : യൂറോപ്യൻ യൂണിയൻ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതോടെ പ്രതിസന്ധിയിലായിരുന്ന കാപ്പിക്കർഷകർക്ക് ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി സൗകര്യം ഒരുക്കും. ചൊവ്വാഴ്ച വെള്ളമുണ്ടയിൽ നടക്കുന്ന സൗജന്യ മെഗാ രജിസ്ട്രേഷൻ ക്യാമ്പയിന് ശേഷം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ വഴിയായിരിക്കും കാപ്പി കർഷക രജിസ്ട്രേഷൻ.   ആധാർ കാർഡ്, കൈവശാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നികുതി ശീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവ ഉപയോഗിച്ചാണ് ഇന്ത്യാ കോഫി മൊബൈൽ ആപ്പിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്.കർഷക രജിസ്ട്രേഷൻ…

                  Read More

                    യാക്കോബായ സുറിയാനി സഭ മെത്രാപോലിത്തയെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

                    സുൽത്താൻ ബത്തേരി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന അധിപൻ ഗീവർഗ്ഗീസ് മോർ സ്റ്റെഫാനോസ് മെത്രപൊലീത്തയെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. മീനങ്ങാടിയിലെ സഭയുടെ ആസ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധി എം.പി.യെ ഭദ്രാസനം സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, ജോയിന്റ് സെക്രട്ടറി ബേബി വാളങ്ങോട്ട്, അരമന മാനേജർ എൽദോ മനയത്ത്, റവ. ഫാ. മത്തായി അതിരമ്പുഴയിൽ, റവ. ഫാ. ലിജോ ആനിക്കാട്ട്, ബൈജു തെക്കുംപുറത്ത് എന്നിവർ ചേർന്ന സ്വീകരിച്ചു. മെത്രപൊലീത്ത എഴുതിയ പുസ്തകങ്ങളും സമ്മാനിച്ചാണ് പ്രിയങ്ക ഗാന്ധിയെ…

                    Read More

                      ഏകദിന ഫിലിം ഫെസ്റ്റിവൽ നടത്തി

                      കൽപ്പറ്റ: നേതി ഫിലിം സൊസൈറ്റി സ്ത്രീ ശാക്തികരണ കൂട്ടായ്മയായ വിംഗ്സ് കേരളയുമായി സഹകരിച്ച് കൽപ്പറ്റ എം ജി റ്റി ഹാളിൽ ഏകദിന ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.മർസിയ മെഷ്കിനി സംവിധാനം ചെയ്ത ‘ദി ഡേ ഐ ബികേയ്മ് എ വുമൺ’ ജാഫർ പനാഹി സംവിധാനം ചെയ്ത ‘ഓഫ് സൈഡ് ‘ അബ്ബാസ് കിയാരോ സ്തമി സംവിധാനം ചെയ്ത ‘ ടെൻ ‘ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശനത്തിന് ശേഷം സിനിമകളെ കുറിച്ച് സംവാദവും നടത്തി. പതിനഞ്ചോളം സ്ത്രീകൾ സിനിമാനുഭവങ്ങൾ…

                      Read More