സുധിയോർമ്മയിൽ സ്മൃതിപർവ്വം പരിപാടി സംഘടിപ്പിച്ചു

    മാനന്തവാടി : പഴശ്ശി ഗ്രന്ഥാലയം ഗ്രീൻലവേഴ്സും ചേർന്ന് പഴശ്ശി പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ ഓർമ്മദിനത്തിൽ സ്മൃതിപർവ്വം പരിപാടി നടത്തി. ഒപ്പം നാച്ചുറൽ ഫോട്ടോ എക്സിബിഷനും സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ടൽ സംരക്ഷണ പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ ആനന്ദൻ പൊക്കുടൻ മുഖ്യപ്രഭാഷണം നടത്തി. ലളിതകല അക്കാദമി അവാർഡ് ജേതാവ് മധു എടച്ചന ഗ്രീൻസ് നാച്ചുറൽ ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട്…

    Read More

      ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു

      ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻഗേറ്റ് ഹോട്ടലിൽ അസിസ്റ്റന്റ് കളക്ടർ പി പി അർച്ചന ഉദ്ഘാടനം ചെയ്തു. സംരംഭകരോട് ഏറെ ബഹുമാനമുണ്ടെന്നും വരും കാലങ്ങളിൽ എംഎസ്എംഇ യൂണിറ്റുകളുടെ പേരിൽ ജില്ല അറിയപ്പെടണമെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു. ഇന്ത്യൻ…

      Read More

        ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്

        മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ ആളുകളാണ് ഏറാട്ടുകുണ്ടില്‍ അധിവസിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിലമ്പൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന ചാലിയാര്‍ പുഴയോരത്തെ മലഞ്ചെരുവിലെ ഉന്നതിയിൽ താമസിക്കുന്ന, ഈ വിഭാഗത്തിൽ നിന്നുള്ള അപ്പു, കണ്ണന്‍, മണി, അപ്പു, അമ്മു എന്നിവരാണ് വിദ്യയുടെ മധുരം നുണയാൻ സ്കൂളിൽ പോയി തുടങ്ങിയത്.   ചൂരല്‍മല…

        Read More

          പനമരം പ്രദേശത്തെ കള്ളനെ പിടികൂടി

          പനമരം : കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പനമരം പോലീസ് പിടികൂടി. കൂത്താളി സ്വദേശി നവാസ് മൻസിലിൽ മുജീബാണ് പിടിയിലായത്. ഇന്ന് ബത്തേരിയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയ്യാളെ പിടികൂടിയത്. കഴി ഞ്ഞരണ്ട് മാസമായി പനമരത്തും പരിസരത്തും നിരവധി വീടുകളിലും, സ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും മോഷണം നടത്തിയ വ്യക്തി യാണിയാൾ. കൂടാതെ ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി കേസു കളിൽ പ്രതിയുമാണ് ഇയാൾ . പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

          Read More

            സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത് 

            സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത്   *-മികച്ച മുളന്തുരുത്തുകളിൽ ഒന്നാമത് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചോലപ്പുറം*   *-ജില്ലയ്ക്ക് അഞ്ചു സംസ്ഥാന തല പുരസ്കാരങ്ങൾ*   കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി നിർമിച്ച വടുവൻചാൽ ജിഎച്ച്എസ്എസിന്റെ ‘ഹരിതാരണ്യം’ പച്ചത്തുരുത്തിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മികച്ച പച്ചത്തുരുത്തിനുള്ള ഒന്നാംസ്ഥാനം. സംസ്ഥാനത്തെ മികച്ച മുളന്തുരുത്തുകളിൽ ഒന്നാമതെത്തിയത് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചോലപ്പുറം മുളന്തുരുത്തും.   ഇവയുൾപ്പടെ സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരളം മിഷൻ നൽകുന്ന അംഗീകാരങ്ങളിൽ സംസ്ഥാന തലത്തിൽ അഞ്ചു അംഗീകാരങ്ങൾ വയനാട്…

            Read More

              കുളിരുമറയുന്ന വയനാട്‌ പുസ്തകം പ്രകാശനം ചെയ്തു

              കൽപ്പറ്റ: മാധ്യമപ്രവർത്തകൻ സയൻസൺ പുന്നശ്ശേരിയുടെ വയനാടിന്റെ ഉള്ളറകൾ വിവരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു. വയനാടിന്റെ ഇന്നലകളും വർത്തമാനവും ഭാവി ജീവിതവും ചർച്ചയാവുന്ന കുളിരുമറയുന്ന വയനാട്‌ എന്ന പുസ്തകമാണ്‌ സംസ്ഥാന ജേർണലിസ്റ്റ്‌ ക്രിക്കറ്റ്‌ ലീഗ്‌ നടന്ന കൃഷ്‌ണഗിരിയിലെ സ്‌റ്റേഡിയത്തിൽ പ്രകശിപ്പിച്ചത്‌. വയനാടിന്ർെ പരിസ്ഥിയിലെ ഗ‍ൗരവമായ മാറ്റങ്ങളും ഗോത്രജനതയുടെ സംസ്കാരം മുതൽ ചൂരൽമലയിലെയും മുണ്ടകൈയിലേയും ഉരുൾപൊട്ടൽ വരെയുള്ള കാര്യങ്ങളാണ്‌ പുസ്തകത്തിലെ 26 ലേഖനങ്ങളിൽ വിവരിക്കുന്നത്‌. വയനാട്ടിലെ താപനില ഉയരാനുള്ള കാരണം, മുത്തങ്ങയിലെ ആന പരിപലനകേന്ദ്രത്തിലെ വിശേഷം, പതിനായിരത്തിലധികം മുളകൾ കൃഷിചെയ്യുന്ന കർഷകൻ‍,…

              Read More

                ചെട്ടിയാലത്തൂർ ഉന്നതിയിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

                ചെട്ടിയാലത്തൂർ: സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ ചെട്ടിയാലത്തൂർ ഉന്നതിയിൽ സന്ദർശനം നടത്തി പ്രിയങ്ക ഗാന്ധി എം.പി. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വൈദ്യുതി, ഗതാഗത പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രദേശവാസികൾ പ്രിയങ്ക പരാതിപ്പെട്ടു. പുനരാധിവാസ പാക്കേജ് അപര്യാപ്തമാണെന്നും നഷ്ടപരിഹാര തുക ഉയർത്തണമെന്നും അവർ പ്രിയങ്ക ഗാന്ധി എം.പി. യോട് ആവശ്യപ്പെട്ടു.

                Read More

                  സുധീഷ് കരിങ്ങാരി അനുസ്മരണം സംഘടിപ്പിച്ചു.

                  കരിങ്ങാരി : പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, ചിത്രകാരനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ മായാത്ത ഓർമ്മകൾ അയവിറക്കിക്കൊണ്ട് കരിങ്ങാരി ഗവ.യു.പി.സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സുധീഷ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർഥിയായിരുന്ന സുധീഷ് വിദ്യാലയത്തിനും പ്രകൃതിക്കും വേണ്ടി ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്ത വയാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. എസ്.എം.എസി ചെയർമാൻ നാസർ.എസ് ഉദ്ഘാടനം ചെയ്തു. അനുശ്രീ സുധീഷ് , അദ്വിക് സുധീഷ് എന്നിവർ മുഖ്യാഥിതികളായിരുന്നു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. പി.ടി.എ അംഗങ്ങളായ ജാസ്മിൻ കെ.കെ, അസ്മ കെ ,സിന്ധു കെ.എം,…

                  Read More

                    ദിശ-ഹയർ സ്റ്റഡീസ് എക്സ്പോ സ്വാഗത സംഘം രൂപീകരിച്ചു

                    മാനന്തവാടി :പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെൽ ജില്ലാ തലത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന ദിശ – ഹയർ സ്റ്റഡീസ് എക്സ്പോയുടെ സ്വാഗത സംഘം രൂപീകരിച്ചു. 2025 സെപ്റ്റംബർ 26, 27 തീയ്യതികളിൽ ആണ് ദിശ നടക്കുന്നത്. സ്വാഗത സംഘയോഗം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മീനാക്ഷി രാമൻ അദ്ധ്യക്ഷത…

                    Read More

                      മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി; ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി

                      പുൽപ്പള്ളി: മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ വനം വകുപ്പിൻ്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. മനുഷ്യ – വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനും സംശയ നിവാരണത്തിനുമാണ് ഇത് പ്രവർത്തിക്കുന്നത്. ഈ മാസം 16 മുതൽ 30 വരെയാണ് ഗ്രാമ പഞ്ചായത്ത് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നത്. വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനും ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സർക്കാർ 45 ദിവസം നീളുന്ന തീവ്രയജ്ഞ…

                      Read More