ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.

    പടിഞ്ഞാറത്തറ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 5, 7, 10 പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വാരാമ്പറ്റ ഡബ്ല്യുഎംഒ ടി കെ എം ഓർഫനേജിലെ പ്രതിഭകളെ വയനാട് മുസ്ലിം ഓർഫനേജ് പൂർവവിദ്യാർഥി കൂട്ടായ്മ – ഫോസ്മോ വയനാട് ആദരിച്ചു. ഡബ്ല്യുഎംഒ കാര്യദർശിയായിരുന്ന എം എ മുഹമ്മദ് ജമാലിൻ്റെ പേരിലുള്ള ജമാലുപ്പ എൻഡോവ്മെന്റും ക്യാഷ് അവാർഡും ഡബ്ല്യുഎംഒ വൈസ് പ്രസിഡൻ്റ് മായൻ മണിമ വിതരണം ചെയ്തു. അഞ്ചാം തരത്തിൽ അമീറ പി ഏഴാം തരത്തിൽ…

    Read More

      ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

      പുൽപ്പള്ളി: ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാര്യമ്പാതി ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം. പുലർച്ചെ മൂന്നു മണിയോടെ ശുചിമുറിയിൽപോകുന്നതിനായി കട്ടിലിൽനിന്നും എഴുന്നേറ്റ ചന്ദ്രൻ നിലത്തുവീണെന്നുപറഞ്ഞായിരുന്നു ഭവനി അയൽവാസികളേയും ബന്ധുക്കളേയും കൂട്ടി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോൾ മരണം സ്ഥീരീകരിച്ചു. മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്‌ടർ മരണകാരണത്തിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് കോണിച്ചിറ പോലീസ് ചന്ദ്രൻ്റെ…

      Read More

        മഴയുത്സവം; മാനന്തവാടി സി.ഡി.എസ് രണ്ട് ജേതാക്കളായി  

        കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് വേണ്ടി നടത്തിയ മഴയുത്സവത്തിൽ മാനന്തവാടി സി.ഡി.എസ് 2 അൻപത്തി ആറ് പോയന്റുമായി ജേതാക്കളായി. മഴയെ പ്രമേയമാക്കി വിവിധങ്ങളായ മത്സരങ്ങളാണ് നടന്നത്. ചെയർപേഴ്സൺ ഡോളി രജ്ജിത്ത്, ബാലസഭ റിസോഴ്‌സ്‌ പേഴ്സൺ സഫ്വാന ഷുഹാദ്, അക്കൗണ്ടൻ്റ് സുനീറ, എ.ഡി.എസ്സ്, സി.ഡി.എസ് ഭാരവാഹികൾ എന്നിവർ വാർഡുതലം മുതൽ ജില്ലാതലം വരെ കുട്ടികളെ മത്സര രംഗത്തേക്ക് പ്രാപ്തരാക്കി.  

        Read More

          മാനന്തവാടി ബിഷപ്പിനെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

          മാനന്തവാടി : മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ അരമനയിലെത്തി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വികാരി ജനറൽ ഫാ. പോൾ മുണ്ടോളിക്കൽ, പി.ആർ.ഒ ഫാ. ജോസ് കൊച്ചറക്കൽ, സാലു എബ്രഹാം, എ.കെ.സി.സി. പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, യൂത്ത് ഡയറക്ടർ ഫാ. സാന്റോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

          Read More

            ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

            കൊളഗപ്പാറ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ കവലയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്.

            Read More

              തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി; അന്വേഷണം ത്വരിതപ്പെടുത്തണം: എസ്ഡിപിഐ 

              കൊറോം : തൊഴിലുറപ്പ് പദ്ധതിയിൽ കോടികൾ അഴിമതി നടത്തിയതിലെ അന്വേഷണം മന്ദഗതിയിലണെന്നും അന്വേഷണം ത്വരിതപ്പെടുത്തണമെന്നും എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി. അന്വേഷണം ഉടൻ പൂർത്തിയാക്കി കുറ്റക്കാർക്ക് നേരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ദഗതിയിൽ നീങ്ങുന്ന അന്വേഷണത്തിന് നേരെ തെരുവുകളിൽ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.മുത്തലിബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്‌ദുറഹ്മാൻ, സെക്രട്ടറി അബു സി കെ,ട്രഷറർ റജി, കമ്മിറ്റിയംഗം ഇബ്രാഹിം സി, മൊയ്‌തു തുടങ്ങിയവർ സംസാരിച്ചു.

              Read More

                നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി

                നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി. ജില്ലയിൽ നടത്തിയ ലീഡർഷിപ്പ് ക്യാമ്പിലെ മികച്ച പ്രകടനവും ജില്ലാതലത്തിൽ നടത്തിയ പരിപാടികളിലെ പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് ആവണിയെ അർഹയാക്കിയത്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ തഞ്ചാവൂരിൽ നടക്കുന്ന നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് സംസ്ഥാനത്ത് നിന്ന് ആവണി ഉൾപ്പെടെ 10 പേരാണ്…

                Read More

                  സി പി ഐ എം നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം നടത്തി. 

                    കൽപ്പറ്റ : സി പി ഐ എം നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം നടത്തി. ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനവും പൊതുസമ്മേളനവും നടത്തിയത്. പനമരത്ത് നടന്ന പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. കെ സി ജബ്ബാർ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ ജോണി, കെ പി ഷിജു, പി സി വത്സല, എം എ ചാക്കോ, സുധാകരൻ, കാസിം പുഴക്കൽ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

                  Read More

                    സ്‌നേഹ ഭവനത്തിനായി എന്‍എസ്എസ് വളണ്ടിയര്‍മാരുടെ കുട്ടികട

                    നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാതലത്തില്‍ നിര്‍മ്മിക്കുന്ന സ്‌നേഹഭവനത്തിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ എസ്.കെ. എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് കുട്ടിക്കട ആരംഭിച്ചു. മരവയല്‍ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്‌കൂള്‍ കായിക മേളയിലാണ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടിക്കട ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് കുട്ടിക്കടയില്‍ ഒരുക്കിയത്. കുട്ടിക്കടയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ബിനി സതീഷ് നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം വിവേകാനന്ദന്‍, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ കെ. എസ്…

                    Read More

                      കണ്ണൂര്‍ കുറുവയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച്‌ വയനാട് സ്വദേശിയായഅധ്യാപിക മരിച്ചു.

                      കണ്ണൂർ: സിറ്റി കുറുവയില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച്‌ വയനാട് പിണങ്ങോട് സ്വദേശിനിയായ അധ്യാപിക മരിച്ചു.   ചോലപുറം വീട്ടിയേരി വീട്ടില്‍ ശ്രീനിത (32) ആണ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റ ഭർത്താവ് ജിജിലേഷ്, മക്കളായ ആരാധ്യ, ആത്മിക എന്നിവർ അപകടനില തരണം ചെയ്തു.   ഞായറാഴ്ച വൈകുന്നേരം കുറുവ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കല്‍പ്പറ്റ എൻഎസ്‌എസ് ഹയർ സെക്കൻഡറി സ്കൂള്‍ ഐ.ടി. അധ്യാപികയാണ് മരിച്ച ശ്രീനിത. ശ്രീനിതയും കുടുംബവും സഞ്ചരിച്ച കെ.എല്‍. 56 ടി…

                      Read More