താലൂക്ക് ഭൂപതിവ് കമ്മിറ്റി യോഗം ചേർന്നു 

    മാനന്തവാടി:താലൂക്ക് ലാന്റ് അസൈൻമെൻ്റ് കമ്മറ്റി യോഗം മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു. താഹസിൽദാർ അഗസ്റ്റിൻ എം.ജെ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി, ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ കെ. വിജയൻ, മീനാക്ഷി രാമൻ,എ.എൻ സുശീല,വിവിധ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു

    Read More

      മാർക്‌സിസ്റ്റ്,ബി.ജെ.പി നേതാക്കളുടെ ജൽപ്പനങ്ങൾക്ക് കോൺഗ്രസിനെ തകർക്കാനാവില്ല.

      കൽപ്പറ്റ: കൊല്ലും കൊലയും കൊള്ളയും നടത്തി കേരളത്തിലെ പൊതുസമൂഹത്തിന് മുമ്പിൽ ജാള്യതയോടെ നിൽക്കുന്ന സി.പി.എമ്മിന് കോൺഗ്രസിനെ വെല്ലുവിളിക്കാനുള്ള യോഗ്യത എന്താണെന്നു മനസിലാകുന്നില്ല.വയനാട്ടിൽ സി.പി.എം. ഉം ബി.ജെ.പി. യും ഒന്നിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ജനങ്ങൾക്ക് ബോധ്യം വന്നിട്ടുണ്ട്. സംസ്ഥാന തലത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയും, ബി.ജെ.പി. യും തമ്മിലുള്ള അന്തർധാരയുടെ ഭാഗമായിട്ടാണ് സി.പി.എം, ബി.ജെ.പി. കൂട്ടുകെട്ടിലൂടെ വയനാട്ടിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന വ്യാമോഹം അസ്ഥാനത്താണെന്നും വയനാട് ഡി.സി.സി. പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ അധ്യക്ഷതയിൽ…

      Read More

        പ്രിയങ്ക ഇരകൾക്കൊപ്പമോ, വേട്ടക്കാർക്കൊപ്പമോ: എൽഡിഎഫ്

        കൽപ്പറ്റ:കോൺഗ്രസിലെ മനുഷ്യത്വമില്ലാത്ത വേട്ടക്കാർക്കൊപ്പമാണോ ഇരകൾക്കൊപ്പമാണോ നിൽക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി വ്യക്തമാക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് ചതിയിൽ ജീവനൊടുക്കേണ്ടിവന്ന മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടത്തിന് അന്തിമോപചാരം അർപ്പിക്കാൻ ജില്ലയിലുണ്ടായിട്ടും പ്രിയങ്ക തയ്യാറായില്ല. പാർടി പ്രവർത്തകരെ നേതാക്കൾ ശത്രുക്കളെപോലെ കാണുകയാണ്. ജീർണിച്ച മുഖമായ കോൺഗ്രസിനൊപ്പം സാധാരണക്കാർക്ക് നിൽക്കാനാകില്ല. എംപിയും എംഎൽഎമാരും കോൺഗ്രസ് നേതാക്കൾ എന്നതിനപ്പുറം ജില്ലയിലെ ജനപ്രതിനിധികളാണെന്നത് മറക്കരുതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിന്റെ നിയമനക്കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ മുതിർന്ന…

        Read More

          സംസ്ഥാന ടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു.

          സംസ്ഥാന ടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു   29-ാമത് സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും സർഗാത്മക മികവുകളാൽ സമ്പന്നമായിരുന്ന കലാമേളയിൽ 17 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. സുൽത്താൻ ബത്തേരി ഡയറ്റും അധ്യാപക ഭവനും ഉൾപ്പെടെ അഞ്ചു വേദികളിലായിരുന്നു കലാപരിപാടികൾ.   പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. സംഘഗാനം, ലളിതഗാനം, കവിയരങ്ങ്,…

          Read More

            വള്ളിയൂർക്കാവ് പാലം യാഥാർത്ഥ്യത്തിലേക്ക്; മന്ത്രി ഒ.ആർ കേളു നിർമ്മാണ പുരോഗതി വിലയിരുത്തി 

            മാനന്തവാടി: കമ്മന നിവാസികൾക്ക് മാനന്തവാടി ടൗണിലേക്കുള്ള യാത്ര സുഗമമാക്കുന്ന വള്ളിയൂർക്കാവ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രദേശവാസികളുടെ വർഷങ്ങളായുള്ള സ്വപ്നമാണ് ഈ പാലം നിർമാണം പൂർത്തിയാവുന്നതോടെ യാഥാർത്ഥ്യമാവുന്നത്.   മാനന്തവാടി – വള്ളിയൂർക്കാവ് പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു വിലയിരുത്തി. മാനന്തവാടി നഗരസഭയെയും എടവക ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 17 കോടി രൂപ വിനിയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർമിക്കുന്നത്. ഡിസംബറോടെ പ്രവൃത്തികൾ പൂർത്തികരിക്കും. 207 മീറ്റർ നീളത്തിലും…

            Read More

              കുണ്ടാലയിൽ എസ്.വൈ.എസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

              കുണ്ടാലയിൽ എസ്.വൈ.എസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി കുണ്ടാല:എസ്.വൈ.എസ് സ്വാന്തനം കുണ്ടാല യൂണിറ്റും മൈക്രോ ടെക് പോളി ക്ലിനിക്കും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുസ്തഫ പെരുന്തൊടി,റഫീഖ് സഖാഫി,അണിയേരി അസീസ്, ജാഫർ കൊല്ലങ്കണ്ടി, റിയാസ് പിലാക്കണ്ടി, ഉസ്മാൻ പിലാക്കണ്ടി, ഡോ.ഹെർമ ഫാതിമ തുടങ്ങിയവർ പ്രസംഗിച്ചു

              Read More

                പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു

                കോഴിക്കോട് : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍ക്കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി.വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന മര്‍കസ് നോളജ് സിറ്റി തന്റെ മണ്ഡലത്തിലായതില്‍ പ്രിയങ്ക സന്തോഷം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ഡോ.അസ്ഹരി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം,നോളജ് സിറ്റിയുടെ വളര്‍ച്ചക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കിയതായും ഡോ.അസ്ഹരി പറഞ്ഞു.ഇത് മണ്ഡലത്തിലെ തന്നെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും അവര്‍ പറഞ്ഞു. ഗ്രാന്‍ഡ് മുഫ്തി…

                Read More

                  മൊതക്കരയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.

                  മൊതക്കര: പ്രതിഭ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് സി. എം. അനിൽ കുമാർ പതാക ഉയർത്തി. സെക്രട്ടറി ജയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ദീർഘകാലം ഗ്രന്ഥാലയം പ്രസിഡണ്ടായി പ്രവർത്തിച്ച മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എം. എൻ ജനാർദ്ദനൻ,മുതിർന്ന വായനക്കാരായ ഗംഗാധരൻ നായർ, വസുമതി ഭാസ്കരൻ, പുതു തലമുറ വായനക്കാരൻ സനീഷ്, കവികളായ കെ….

                  Read More

                    യാക്കോബായ സുറിയാനി സഭ യുവജന കലോത്സവം കണിയാമ്പറ്റ സെന്റ് ജോർജ് ജേതാക്കൾ

                    കേണിച്ചിറ: യാക്കോബായ സുറിയാനി സഭ മീനങ്ങാടി മേഖല യുവജന കലോത്സവം പൂതാടി സെന്റ് മേരീസ് പള്ളിയിൽ ഫാ.എൽദോ പനച്ചിയിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ കണിയാമ്പറ്റ സെന്റ് ജോർജ് ഒന്നാം സ്ഥാനവും കൊളഗാപ്പാറ സെന്റ് തോമസ് രണ്ടാം സ്ഥാനവും ചീങ്ങേരി സെന്റ് മേരീസ്‌ മൂന്നാം സ്ഥാനവും നേടി. ഫാ. എൽദോ മനയത്ത്, ഫാ. സിനു ചാക്കോ തെക്കെ തോട്ടത്തിൽ, എൽദോസ് കെ.പി., മനു അബ്രഹാം, ഷിന്റോ എൽദോ, ലിജിൻ…

                    Read More

                      ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

                      ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.   അടിസ്ഥാനപരമായ യാതൊരു പരാതിയും ആക്ഷേപവും എംഎല്‍എയുടെ പേരിലില്ല. ഒരു തെറ്റും ടി.സിദ്ധിഖ് എംഎല്‍എയുടെ ഭാഗത്തില്ല. എന്തുകാരണത്തിന്റെ പേരിലാണ് ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തിയതെന്ന് സിപിഎം നേതൃത്വം…

                      Read More