സംസ്ഥാനത്ത് കോളറ മരണം; ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു.

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

Read More

സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

കെല്ലൂർ:കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആരംഭിച്ച സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതിയുടെ കെല്ലൂർ ഗവ. എൽ.പി സ്കൂ‌ൾ തല സമിതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. ബി അനിൽ കുമാർ, എസ്.ആർ.ജി.കൺവീനർ ജോയ്സി മരിയ, സീനിയർ അസിസ്റ്റൻറ് പ്രെസി പിൻ്റോ ,പി.ടി.എ.പ്രസിഡൻ്റ് ഷമീർ ടി, എസ്.എം.സി.ചെയർമാൻ അബ്ദുള്ള എം , എം.പി.ടി.എ.പ്രസിഡൻറ്…

Read More

പനമരം പുഴയിൽ യുവാവിനെ കാണാതെയായി.

പനമരം പുഴയിൽ യുവാവിനെ കാണാതെയായി. പനമരം പുഴയിൽ യുവാവിനെ കാണാതായതായി സംശയം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു. വാകയാട് ഉന്നതിയിലെ സഞ്ജുവിനെയാണ് കാണാതായത്

Read More

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം 351 കോടി രൂപയുടെ ഭരണാനുമതി നൽകി.

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം 351 കോടി രൂപയുടെ ഭരണാനുമതി നൽകി. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്. എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടിയും മന്ത്രിസഭായോഗം സാധൂകരിച്ചു. 12.05.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ…

Read More

മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയായി വയനാട്ടുകാരി തിരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ: ചെന്നൈയിൽ ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് ദേശീയ കൌൺസിൽ യോഗത്തിൽ പുതിയ ദേശീയ കമ്മിറ്റിയ നിലവിൽ വന്നു. തമിഴ്നാട് നിന്നുള്ള ഖാദർ മൊയ്‌ദീൻ ദേശീയ പ്രസിഡന്റും കേരളത്തിൽ നിന്നുള്ള പി കെ കുഞ്ഞാലികുട്ടി ദേശീയ സെക്രട്ടേറിയുമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ ആണ് വയനാട്ടുകാരിയായ ജയന്തി രാജനും സെക്രട്ടറി ആയി ഇടം നേടിയത്. എഴുത്തുകാരിയും ആക്റ്റീവിസ്റ്റും ദേശീയ അവാർഡ് ജേതാവുമായ ഫാത്തിമ മുസഫറും വനിതാകളായ സെക്രട്ടേറിമാരിൽ ഉണ്ട്. പുൽപള്ളി ഇരുളം സ്വദേശിയായ ജയന്തി മുമ്പ് കെല്ലൂർ ഡിവിഷനിൽ നിന്നും…

Read More

ആർഎസ്എസ് പ്രവർത്തകന് പൊള്ളലേറ്റ സംഭവം; സമഗ്രാന്വേഷണം നടത്തണം: എസ്‌ഡിപിഐ

തരുവണ : തൊണ്ണമ്പറ്റ കുന്നുമ്മൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ നിന്നും ആർഎസ്എസ് ശാരീരിക് ശിക്ഷകിന് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും എസ്‌ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി. ഗ്യാസിൽ നിന്ന് പൊള്ളലേറ്റതാണെന്ന് പറയുമ്പോഴും ഗവണ്മെന്റ് ആശുപത്രികളിൽ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്. സ്ഫോടക വസ്തുവിന്റെ പരിശീലനത്തിനിടെയോ / നിർമാണത്തിന്റെയിടയോ ആണ് പൊള്ളലേറ്റിട്ടുള്ളതെന്ന് പാർട്ടി സംശയിക്കുന്നു.അത് കൊണ്ട് തന്നെ പോലീസ് അടിയന്തരമായി…

Read More

മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ യൂത്ത് സിനഡ്

ദ്വാരക: യുവജനങ്ങള്‍ ലക്ഷ്യത്തിലൂന്നി ഒരുമിച്ച് നടക്കണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. മാറ്റങ്ങളെ കുറിച്ച് ചിന്തിക്കാനും നടപ്പാക്കാനും സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി രൂപതാ കെ.സി.വൈ.എം. സംഘടിപ്പിക്കുന്ന യൂത്ത് സിനഡ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനമുന്നേറ്റം ലക്ഷ്യമാക്കി രൂപതയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സിനഡ് സംഘടിപ്പിക്കുന്നത് . യുവാവായ ക്രിസ്തുവിനെ മാതൃകയാക്കി ഏവരും മാറ്റത്തിന്‍റെ ശബ്ദമായി ഉയരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്‍റ് എബിന്‍ കണിവയലില്‍ ആഹ്വാനം ചെയ്തു. മാനന്തവാടി രൂപതയിലെ എല്ലാ…

Read More

കെട്ടിട നിർമ്മാണ തൊഴിലാളി സെസ് പിരിവ്, പഞ്ചായത്തുകളെ ഒഴിവാക്കണം: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ

കൽപ്പറ്റ : കെട്ടിട നിർമ്മാണ തൊഴിലാളി സെസ് പിരിച്ചെടുക്കുവാൻ ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയ നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും പ്രാദേശിക സർക്കാർ എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളും ചുമതലകളും നിർവ്വഹിക്കാനുണ്ടെന്നിരിക്കെ ഇതര വകുപ്പുകൾ ചെയ്യേണ്ട ജോലികൾ അടിച്ചേൽപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ വയനാട് ജില്ല ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്തിരുന്ന സെസ് പിരിവ് ഇടക്കാലത്താണ് യാതൊരു വിധ കൂടിയാലോചനയും കൂടാതെ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിലേക്ക് മാറ്റിയത്. ഇത് ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ വലിയ പ്രതിസന്ധി…

Read More

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി

കൽപ്പറ്റ: പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരില്‍ കാണാതെ പരാതി പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി. കളക്ടറേറ്റില്‍ വരാതെ തന്നെ പൊതുജനങ്ങളുടെ പരാതി കളക്ടര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ ഓണ്‍ലൈനായി അപേക്ഷാ നൽകാനും പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. ജനങ്ങളുടെ ജോലി സമയം നഷ്ടപ്പെടുത്താതെ, ഓഫീസുകളില്‍ കയറിയിറങ്ങാതെ പരാതി തീര്‍പ്പുണ്ടാക്കാന്‍ സഹായകരമാകും വിധമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലാ കളക്ടര്‍…

Read More

സെൻഫീർ മുഹമ്മദിനെ യൂത്ത് ലീഗ് ആദരിച്ചു

വെള്ളമുണ്ട .കേരള സംസ്ഥാന എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച സെൻഫീർ മുഹമ്മദിനെ വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു. ചടങ്ങിൽ ദുബൈ കെ എം സി സി വയനാട് ജില്ലാ സെക്രട്രറി കബീർ മഞ്ചേരി ഉപഹാരം നൽകി.യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട,സുബൈർ ഇ കെ.യൂസഫ് എം.സിറാജ് എം.സാജിർ ടി.സലാം ഇ.മുഹമ്മദ് പി.തുടങ്ങിയവർ സംബന്ധിച്ചു.

Read More