വെള്ളമുണ്ട സ്മാർട്ട്‌ വില്ലേജ്ഓഫീസിന് ഘടികാരവും പുസ്തകങ്ങളും നൽകി 

വെള്ളമുണ്ട: വെള്ളമുണ്ട സ്മാർട്ട്‌ വില്ലേജ് ഓഫീസിൽ പൊതു ജനങ്ങൾക്കായി ക്രമീകരിച്ച സന്ദർശക മുറിയിലേക്ക് ആവശ്യമായ ഘടികാരവും വായനക്കുള്ള പുസ്തകങ്ങളും ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നൽകി. വില്ലേജ് ജനകീയ സമിതി യോഗത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, വില്ലേജ് ഓഫീസർ ദിനേശ് എം. പിക്ക് കൈമാറി. ജനകീയസമിതി അംഗങ്ങളായ മോയി ആറങ്ങാടൻ, നിസാർ കെ. കെ, പുത്തൂർ ഉമ്മർ സ്റ്റാഫ്‌ അംഗങ്ങളായ അമൽ എം, കേളു എ….

Read More

വയനാട് പുനരധിവാസത്തിന്റെ ഭാഗമായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ കോടതിയെ വീണ്ടും സമീപിക്കാൻ അഡ്വക്കറ്റ് ജനറലിന് നിർദ്ദേശം; നിർദ്ദേശം റവന്യൂ – തൊഴിൽ -പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകളുടെ മന്ത്രിമാരുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ

വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന്റെ ഭാഗമായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കുള്ള പിരിച്ചുവിടൽ ആനുകൂല്യം ലഭ്യമാക്കാനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കറ്റ് ജനറലിന് നിർദേശം. റവന്യൂ മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവരുടെ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ…

Read More

എൽസ്‌റ്റൺ എസ്‌റ്റേറ്റ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ സ്വീകരിക്കുന്ന തുടർ നടപടികൾ സ്വാഗതാർഹം: സി പി ഐ എം

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന്റെ ഭാഗമായി ഏറ്റെടുത്ത എൽസ്‌റ്റൺ എസ്‌റ്റേറ്റ് തൊഴിലാളികൾക്കുള്ള കുടിശ്ശികയും ആനുകൂല്യവും ലഭ്യമാക്കാനുള്ള തുടർ നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കറ്റ് ജനറലിന് നിർദേശം നൽകിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് സി പി ഐ എം ജില്ലാ കമ്മിറ്റി, മന്ത്രി ഓ ആർ കേളു മുൻ കൈയെടുത്ത് ചേർന്ന തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രി കെ രാജൻ, വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ ആർ കേളു എന്നിവരുടെ…

Read More

യുഡിഎഫ് കലക്ടറേറ്റ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത ഭൂമിയില്‍ ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഉരുള്‍ദുരന്തബാധിതര്‍ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉരുള്‍ ദുരന്തബാധിതരുടെയും എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെയും, ജീവിതോപാദി, ദിനബെത്ത, മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടെ കിട്ടേണ്ട ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കാതെ നൂറു കോടി…

Read More

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുസ്ലിം ലീഗ്‌

മാനന്തവാടി: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും,അഴിമതിക്കും, സ്വജനപക്ഷ നിലപാടിനുമേതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുകയാണന്നു മുസ്ലിം ലീഗ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിരവതി വാഗ്ദാനങ്ങൾ നിരത്തിയാണ് ഇടത് പക്ഷ മുന്നണി അധികാരത്തിൽ വന്നതെന്നും, അതെല്ലാം പൊള്ളെയായിരിക്കുകയാണെന്നും, ഇതിനെതിരെ ഈ തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ഗ്രാമ പഞ്ചായത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിന്റ പ്രചരണാർത്ഥം നാളെ ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് ഒരു ദിവസത്തെ വാഹന പ്രചാരണ ജാഥ കണ്ടത്തുവയലിൽ നിന്നും…

Read More

ബ്രാഹ്മണ്യം സ്വീകരിച്ചു.

കൽപ്പറ്റ:- പൂജാ പഠനം കഴിഞ്ഞ ശാന്തിക്കാർ – ഭഗവത്പൂജാ പഠനകേന്ദ്രം കണ്ണാടിക്കൽ കോഴിക്കോട് വെച്ച് – കേന്ദ്രം ഗുരുനാഥൻ ശ്രീ മനോഹരൻ തന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ – സൂരജ് തിരുമേനിയുടെ കാർമ്മികത്വത്തിൽ വയനാട് മാനന്തവാടി കമ്മന സദാനന്ദൻ സ്വാമി – കല്പറ്റയിൽ നിന്ന് സൂര്യ ശ്രീ സ്വാമി – ബാബു സ്വാമി – കാർത്തികേയൻ സ്വാമി — ആനന്ദൻ സ്വാമി -വേലായുധൻ സ്വാമി .- വിജേഷ് സ്വാമി എന്നിവരും കൊല്ലം ശ്യാം – ഗോവിന്ദൻ സ്വാമി താമരശ്ശേരി –…

Read More

സിപിഐ എം വയനാട്‌ മാർച്ച്‌ മെയ്‌ 18 മുതൽ 27 വരെ

കൽപ്പറ്റ:- ജില്ലയുടെ വികസന ആവശ്യമുയർത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐ എം ജില്ലാ കമ്മിറ്റി മെയ്‌ 18 മുതൽ 27 വരെ കാൽനടയായി ‘വയനാട്‌ മാർച്ച്‌’ നടത്തും. ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ക്യാപ്‌റ്റനും ബീനാ വിജയൻ വൈസ്‌ ക്യാപ്‌റ്റനും പി കെ സുരേഷ്‌ മാനേജറുമായ മാർച്ച്‌ 18ന്‌ വൈകിട്ട്‌ നാലിന്‌ കാട്ടിക്കുളത്ത്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. പത്തുദിവസം നീളുന്ന കാൽനട ജാഥയിലൂടെ ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങൾ അധികൃതരുടെ മുമ്പിലെത്തിക്കും. എട്ട്‌ ഏരിയകളിൽ പര്യടനം…

Read More

വ്യാജ പരാതി പിഴ ഈടാക്കി കോട്ടത്തറ ഗ്രാമപഞ്ചായത്ത്

കോട്ടത്തറ:- ഹരിതകര്‍മ്മ സേനക്കെതിരെ തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ പിഴ ഈടാക്കി കോട്ടത്തറ ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ്മ സേന അംഗങ്ങള്‍ മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. പരാതികാരില്‍ നിന്നും ഗ്രാമപഞ്ചായത്ത് 10000 രൂപ പിഴ ഈടാക്കി. തെറ്റായി പരാതി നല്‍കിയതാണെന്നും സേനാംഗങ്ങള്‍ക്ക് കൃത്യമായി യൂസര്‍ ഫീ നല്‍കാമെന്നും പരാതിക്കാര്‍ അറിയിച്ചു. ഹരിതകര്‍മ്മ സേന അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി രനീഷ് അറിയിച്ചു.

Read More

അനധികൃത കെട്ടിട നിര്‍മ്മാണം രേഖകള്‍ ഹാജരാക്കണം

മേപ്പാടി:- മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പരിധിയില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ ഏഴ് ദിവസത്തിനകം നടപടി ക്രമങ്ങളുടെ അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. റിസോര്‍ട്ട്, ഹോംസ്റ്റേ, സര്‍വീസ് വില്ലകള്‍ക്ക് ആവശ്യമായ മുഴുവന്‍ രേഖകളും ഹാജരാക്കി ഏഴു ദിവസത്തിനകം ഗ്രാമപഞ്ചായത്തില്‍ നിന്നും നിയമാനുസൃത ലൈസന്‍സ് കൈപ്പറ്റണം. അല്ലാത്തപക്ഷം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Read More

ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്

കൽപ്പറ്റ :സുസ്ഥിര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര് പൈത്യക ഗ്രാമം. തദ്ദേശീയ ജനവിഭാഗത്തിന്റെ സാംസ്‌കാരിക പൈത്യകം പ്രദര്‍ശിപ്പിക്കുന്നതിനാണ് പൈത്യക ഗ്രാമത്തിന് ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആഗോളതലത്തില്‍ സുസ്ഥിര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുളള ഗ്രീന്‍ ഡെസ്റ്റിനേഷനാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങി പത്ത് വിഷയങ്ങളിലായി നടന്ന വിലയിരുത്തലിന്റെയും ഓഡിറ്റിന്റെയും അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍…

Read More